Importance of Tulsi in Death: മരണത്തെ ക്ഷണിച്ചുവരുത്താൻ..? ഒരു വ്യക്തിയുടെ അവസാനസമയത്ത് തുളസിയുടെ പ്രാധാന്യം
Tulsi Importance: ഒരു വ്യക്തിയുടെ അവസാനഘട്ടങ്ങളിൽ പലപ്പോഴും തുളസിയുടെ ജലം കൊടുക്കുന്നത് കാണാറുണ്ട്. അതിനു പിന്നിലെ ജ്യോതിശാസ്ത്രപരമായ ചില വസ്തുതകളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.
മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ സത്യമാണ് മരണം. ജനിച്ചാൽ ഒരിക്കൽ മരിക്കണം. എന്നാൽ ചിലരുടെ ജീവിതത്തിൽ ക്ഷണിക്കാതെ വരുന്ന അതിഥിയെ പോലെയാണിത്. ജീവിതത്തിന്റെ മനോഹരമായ വേളയിൽ ആ സമയവും സന്ദർഭവുമെല്ലാം തട്ടിപ്പറിക്കാനെന്നോണം മരണം കടന്നു വരും, ഏതെങ്കിലും അപകടങ്ങളുടെയോ മറ്റോ രൂപത്തിൽ. അത്തരം വിയോഗങ്ങളെ വിധി എന്ന ചെല്ലപ്പേരിട്ടും വിളിക്കാറുണ്ട്. എന്ത് തന്നെയായാലും പ്രിയപ്പെട്ടൊരാളുടെ മരണം ജീവിച്ചിരിക്കുന്ന വ്യക്തികളെ സംബന്ധിച്ച് മനസ്സിലെന്നും ഒരു വിങ്ങലാണ്.ആ വിങ്ങലിൽ നിന്നും പൂർണ്ണമായ മുക്തി അവർക്ക് ലഭിക്കുകയോ അവരുടെ ജീവിതാവസാനത്തിലും.
ഹിന്ദുമതത്തിൽ മരണത്തിനും അതിനോടനുബന്ധിച്ച ചടങ്ങുകൾക്കും വലിയ പ്രാധാന്യമാണ് ഉള്ളത്. ആ ചടങ്ങുകളിൽ മുൻപന്തിയിലുണ്ടാകുന്ന സസ്യമാണ് തുളസി. തുളസിയിലയുടെ ഔഷധഗുണങ്ങളുടെ പ്രാധാന്യമെന്നോണം ജ്യോതിഷത്തിലും പ്രത്യേക സ്ഥാനമുണ്ട്. ഒരു വ്യക്തിയുടെ അവസാനഘട്ടങ്ങളിൽ പലപ്പോഴും തുളസിയുടെ ജലം കൊടുക്കുന്നത് കാണാറുണ്ട്. അതിനു പിന്നിലെ ജ്യോതിശാസ്ത്രപരമായ ചില വസ്തുതകളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.
ALSO READ: സമ്പത്ത് കുന്നുകൂടും അത്ഭുത ഫലങ്ങൾ; ആമ മോതിരം ധരിച്ചാലുള്ള ഗുണങ്ങൾ
ജ്യോതിശാസ്ത്ര പ്രകാരം തുളസി വെള്ളം നൽകുന്നതിലൂടെ മരണ സമയത്തിൽ ആ വ്യക്തി അനുഭവിക്കേണ്ടി വരുന്ന വേദനകളെ ലഘൂകരിക്കുവാനും മരണത്തിന്റെ ദൈവമായ യമന്റെ കോപ പ്രവർത്തികളിൽ നിന്നും ആ വ്യക്തിയെ സംരക്ഷിക്കുവാനും ഇത് സഹായിക്കുന്നു. മരണ സമയത്ത് ഒരു വ്യക്തിക്ക് തുളസി തീർത്ഥം നൽകിയാൽ മരണ ശേഷം അയാൾക്ക് സ്വർഗം ലഭിക്കുമെന്നും വിശ്വാസമുണ്ട്. കൂടാതെ അവസാന സമയങ്ങളിൽ ആ വ്യക്തിയുടെ തലയ്ക്കു നേരെ തുളസിയില വെക്കുന്നതിലൂടെ അയാളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുമെന്നും സമാധാനപരവും വേദന കുറഞ്ഞതുമായ മരണം പ്രപ്തമാകുമെന്നും വിശ്വാസമുണ്ട്. ഇത്തരത്തിൽ തന്നെ ഗംഗംഗാജലവും ചിലർ നൽകാറുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.