Pitru Photo Direction: ഹൈന്ദവ വിശ്വാസത്തില്‍ പിതൃക്കള്‍ക്ക്‌ ഏറെ പ്രാധാന്യമുണ്ട്. പൂർവ്വികരെ ദേവതകളെപ്പോലെയാണ് കണക്കാക്കുന്നത്.  15 ദിവസം നീണ്ടുനിൽക്കുന്ന പിതൃ പക്ഷ കാലയളവില്‍ പൂർവ്വികരെ സ്മരിക്കുകയും അവര്‍ക്കായി പ്രത്യേക പൂജകളും കര്‍മ്മങ്ങളും നടത്തുകയും ചെയ്യാറുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Hair Cutting Rules: ഈ ദിവസം മുടി മുറിക്കുന്നത് ആപത്ത്, ദാരിദ്ര്യം ക്ഷണിച്ചു വരുത്തും
 
വിശ്വാസമനുസരിച്ച് പൂര്‍വ്വികരെ സന്തുഷ്ടരാക്കുന്നതിലൂടെ കുടുംബത്തിന് സന്തോഷവും ഐശ്വര്യവും കൈവരുന്നു. എന്നാല്‍, പൂർവ്വികർ അസന്തുഷ്ടരാകുന്നത് പിതൃദോഷത്തോടൊപ്പം ആ വ്യക്തിക്ക് ജീവിതത്തില്‍ പല പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുന്നു. 


Also Read:  Money Plant: ഏത് ദിശയിലാണ് മണി പ്ലാന്‍റ് നടേണ്ടത്? വളര്‍ത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം  
 
നമ്മുടെ വീടുകളില്‍ നാം സാധാരണ ചെയ്യാറുള്ള ഒന്നാണ് പൂര്‍വ്വികരുടെ, അല്ലെങ്കില്‍ നമ്മെ വേര്‍പിരിഞ്ഞു പോയവരുടെ ചിത്രങ്ങള്‍ സ്ഥാപിക്കുക എന്നത്. എന്നാല്‍, ഇത് ചിലപ്പോള്‍ പിതൃദോഷത്തിന്  വഴിയോരുക്കാം. അതായത്,  നാം വരുത്തുന്ന ചില ചെറിയ പിഴവുകള്‍ നമ്മുടെ ജീവിതത്തില്‍ പല പ്രശ്നങ്ങളും സൃഷ്ടിക്കാം. ജ്യോതിഷ പ്രകാരം ഒരാളുടെ ജാതകത്തിൽ പിതൃദോഷം ഉണ്ടെങ്കിൽ അയാൾക്ക് ജീവിതത്തില്‍ പല പ്രശ്നങ്ങളും നേരിടേണ്ടി വരും. ആ  സാഹചര്യത്തില്‍ പിതൃക്കളെ സന്തോഷിപ്പിക്കേണ്ടത് ആവശ്യമാണ്.  


വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച്  വീട്ടില്‍ പൂര്‍വികരുടെ ചിത്രങ്ങള്‍ സ്ഥാപിക്കുന്ന അവസരത്തില്‍ ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് വീടുകളില്‍ പൂര്‍വ്വികരുടെ ചിത്രങ്ങള്‍ സ്ഥാപിക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതും വളരെ പ്രധാനമാണ്. വാസ്തു ശാസ്ത്രത്തിൽ, പൂർവ്വികരുടെ ചിത്രങ്ങൾ സ്ഥാപിക്കാൻ ചില നിയമങ്ങൾ നൽകിയിട്ടുണ്ട്, അതനുസരിച്ച് അവരുടെ ചിത്രങ്ങൾ ശരിയായ ദിശയിലോ സ്ഥലത്തോ വയ്ക്കുന്നത് പല പ്രശ്നങ്ങളും ഒഴിവാക്കും.


പൂർവ്വികരുടെ ചിത്രങ്ങള്‍ എവിടെ വയ്ക്കണം? അറിയാം 
  
വാസ്തു ശാസ്ത്ര നിയമങ്ങൾ അനുസരിച്ച്, പൂർവ്വികരുടെ ചിത്രം ഒരിക്കലും വീടിന്‍റെ കിടപ്പുമുറിയിലോ ക്ഷേത്രത്തിലോ അടുക്കളയിലോ വയ്ക്കരുത്. ഇവ ഇവിടെ വയ്ക്കുന്നത് വീട്ടിൽ അശാന്തിയുടെ അന്തരീക്ഷം സൃഷ്ടിക്കും. ഇതോടൊപ്പം വീട്ടിൽ പ്രശ്നങ്ങളും വർദ്ധിക്കുന്നു. 


വീട്ടിലെ പൂജാമുറിയില്‍ ഒരിയ്ക്കലും പൂർവ്വികരുടെ ചിത്രം സ്ഥാപിക്കരുത്. ഇത് നിയമപ്രകാരം നിഷിദ്ധമാണ്. വീടിന്‍റെ പൂജാമുറിയില്‍ പൂർവികരുടെ ചിത്രങ്ങൾ വയ്ക്കുന്നത് അശുഭകരമാണെന്ന് പറയപ്പെടുന്നു. ഇക്കാരണത്താൽ, വീട്ടിൽ പ്രശ്നങ്ങള്‍ ഉടലെടുക്കുകയും സന്തോഷം ഇല്ലാതാകുകയും ചെയ്യുന്നു, അതിനാൽ അബദ്ധത്തിൽ പോലും പൂർവ്വികരുടെ ചിത്രങ്ങൾ പൂജാമുറിയില്‍ വയ്ക്കരുത്.


ഇതുകൂടാതെ പൂർവികരുടെ ചിത്രങ്ങൾ വീട്ടിൽ സ്ഥാപിക്കേണ്ട ദിശയും പ്രധാനമാണ്. ഇതുമായി ബന്ധപ്പെട്ട ചില നിയമങ്ങളുണ്ട്, അവ പാലിക്കേണ്ടത് പ്രധാനമാണ്. വാസ്തു പ്രകാരം, പൂർവ്വികരുടെ ചിത്രം ശരിയായ ദിശയിൽ സ്ഥാപിക്കണം, ഇതിന് എല്ലായ്പ്പോഴും തെക്ക് ദിശ തിരഞ്ഞെടുക്കുക. ഈ ദിശ യമദേവന്‍റെയും പൂർവ്വികരുടെതുമായി കണക്കാക്കപ്പെടുന്നു. 


 വാസ്തു ശാസ്ത്ര പ്രകാരം, ജീവിച്ചിരിക്കുന്ന ഒരാളുടെ ചിത്രത്തിനൊപ്പം പൂർവ്വികരുടെ ചിത്രം ഒരിക്കലും വയ്ക്കരുതെന്ന് പ്രത്യേകം ഓർമ്മിക്കുക. 


പൂര്‍വ്വികര്‍ക്കായി ചെയ്യേണ്ടത്.... 


വാസ്തു അനുസരിച്ച്, പൂർവ്വികരുടെ ചിത്രം സ്ഥാപിച്ചിരിയ്ക്കുന്ന സ്ഥലത്ത് എല്ലാ ദിവസവും വൈകുന്നേരം കടുകെണ്ണ ഒഴിച്ച്  വിളക്ക് കത്തിക്കണം. ഇതോടൊപ്പം അമാവാസി ദിനത്തില്‍ പ്രത്യേകിച്ച്, വിളക്ക് തെളിയിക്കണം. ഇത് പൂർവ്വികരുടെ അനുഗ്രഹം ലഭിക്കാന്‍ ഇടയാക്കുന്നു. വീട്ടിൽ സന്തോഷവും സമൃദ്ധിയും നിറയുന്നു. 


വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് പൂർവ്വികരെ സന്തോഷിപ്പിക്കാൻ വീടിന്‍റെ പ്രധാന വാതിൽ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. പൂര്‍വ്വികരുടെ അനുഗ്രഹം ലഭിക്കാൻ പതിവായി രാവിലെ പ്രധാന വാതിലിനു സമീപം വെള്ളം ഒഴിക്കുക. 



(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)   



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.