Bad Sign: ഈ സാധനങ്ങള്‍ കൈയിൽ നിന്ന് താഴെ വീഴുന്നത് അശുഭകരം
Bad Sign in Astrology: ഇത്തരം അനുഭവങ്ങള്‍ നല്‍കുന്നത് മുന്നറിയിപ്പാണ്. അതായത്, നാം ജാഗ്രതയോടെയും കൂടുതല്‍ അവബോധത്തോടെയും നുന്നോട്ടു നീങ്ങുക എന്നതാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
Bad Sign in Astrology: ചില സാധനങ്ങള്‍ കൈയില്‍ നിന്ന് താഴെ വീഴുമ്പോള്‍ പഴമക്കാര്‍ അശുഭകരമായത് എന്തോ സംഭവിക്കാന്‍ പോകുന്നു എന്നതിന്‍റെ സൂചന നല്‍കാറുണ്ട്. അത് ജ്യോതിഷ ശാസ്ത്രവും നമ്മുടെ പരമ്പരാഗത വിശ്വാസങ്ങളും അനുസരിച്ചാണ്.
Also Read: Shani Dev: ആഗ്രഹങ്ങള്‍ക്ക് തടസം, അഭീഷ്ടസിദ്ധിക്കായി ശനി ദേവനെ പ്രസാദിപ്പിക്കാം
അതായത്, നമ്മുടെ കൈയില്‍ നിന്നും അബദ്ധത്തില്‍ ചില സാധനങ്ങള്‍ താഴെ വീഴുന്നത് അശുഭകരമായി കണക്കാക്കുന്നു. അതായത്, ഇത്തരം സംഭവങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന പല അശുഭകരമായ സംഭവങ്ങളെയും സൂചിപ്പിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
Also Read: October 2023 Horoscope: ഒക്ടോബർ മാസം ഈ 4 രാശിക്കാരുടെ ഭാഗ്യം തിളങ്ങും!! അടിപൊളി സമയം
ഇത്തരം അനുഭവങ്ങള്‍ നല്‍കുന്നത് മുന്നറിയിപ്പാണ്. അതായത്, നാം ജാഗ്രതയോടെയും കൂടുതല്‍ അവബോധത്തോടെയും നുന്നോട്ടു നീങ്ങുക എന്നതാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍, ഏതൊക്കെ വസ്തുക്കള്‍ താഴെ വീഴുന്നത് നമ്മുടെ ജീവിതത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുവെന്നും അശുഭകരമായി കണക്കാക്കുന്നത് എന്നും അറിയാം...
നാളികേരം
കൈയിൽ നിന്ന് തേങ്ങ താഴെ വീഴുന്നത് നിങ്ങളുടെ കരിയറില്‍ പ്രശ്നങ്ങള്‍ അല്ലെങ്കില്‍ തടസങ്ങള്‍ ഉടലെടുക്കുന്നതിന്‍റെ സൂചനയാണ് നല്‍കുന്നത്. ജ്യോതിഷ പ്രകാരം തേങ്ങ കൈയില്‍ നിന്ന് വീഴുന്നത് ഒരു വ്യക്തിയുടെ പ്രൊഫഷണൽ ജീവിതത്തിൽ തടസ്സങ്ങൾ ഉണ്ടാകുന്നു എന്നതിന്‍റെ സൂചനയാണ്.
ഉപ്പ്
ഉപ്പ് കയ്യിൽ നിന്ന് താഴെ വീഴുന്നത് സാമ്പത്തിക പ്രതിസന്ധിയുടെയും ജീവിതത്തിൽ പ്രശ്‌നങ്ങളുടെ ആഗമനത്തിന്‍റെയും അടയാളമായി കണക്കാക്കപ്പെടുന്നു. ഉപ്പ് താഴെ വീഴുന്നതിന്‍റെ ഫലമായി, ഗ്രഹങ്ങളും അനുകൂലമായി നിലനിൽക്കില്ല എന്നാണ് പറയപ്പെടുന്നത്.
എണ്ണ
എണ്ണ താഴെ വീഴുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് കുടുംബത്തിൽ കലഹത്തിനും അസ്വാരസ്യങ്ങൾക്കും കാരണമാകുമെന്ന് പറയപ്പെടുന്നു. ഇത് ഒഴിവാക്കാൻ എണ്ണ നിലത്ത് വീണാല്‍ ഒരു തുണി ഉപയോഗിച്ച് അത് വൃത്തിയാക്കുക.
അരി
മതഗ്രന്ഥങ്ങളിൽ അരിയെ പവിത്രമായ ഭക്ഷണമായി കണക്കാക്കുന്നു. അത് കൈയിൽ നിന്ന് വീഴുന്നത് അസുഖകരമായ വാർത്തകളുടെ സൂചനയായി കണക്കാക്കപ്പെടുന്നു. അരിയുടെ പ്രാധാന്യം കണക്കിലെടുത്ത് അത് കൈയിൽ നിന്ന് വീഴാൻ അനുവദിക്കരുത്. അരി വീഴുന്നത് സാമ്പത്തിക പ്രതിസന്ധിയെ സൂചിപ്പിക്കുന്നതായും പറയപ്പെടുന്നു.
പാല്‍
കൈയിൽ നിന്ന് പാൽ വീഴുന്നതും ശുഭമല്ല. അതായത്, ഇത്തരത്തില്‍ പാല്‍ കൈയില്‍ നിന്ന് വീഴുന്നത് സന്താനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ലക്ഷണമായി കണക്കാക്കുന്നു. എന്നാല്‍, അടുപ്പിലോ ഗ്യാസിലോ പാൽ വീണാൽ അത് ഐശ്വര്യമായി കരുതുന്നു.
പഞ്ചസാര
പഞ്ചസാര താഴെ വീഴുന്നതും അശുഭകരമായി കണക്കാക്കപ്പെടുന്നു. ജ്യോതിഷ പ്രകാരം, പഞ്ചസാര വീഴുന്നത് കുടുംബത്തില്‍ ഉടന്‍ മോശം വാര്‍ത്തകള്‍ ലഭിക്കും എന്നതിന്‍റെ അടയാളമാണ്. പഞ്ചസാരയെ പ്രസാദമായും കാണുന്നു, അതിനാൽ അത് വീഴുന്നത് തീർച്ചയായും അശുഭകരമാണ്.
കണ്ണാടി
കൈയിൽ നിന്ന് താഴെ വീഴുന്നതും പൊട്ടുന്നതും അശുഭകരമായി കണക്കാക്കപ്പെടുന്നു. കാരണം അത് ആത്മാവിന്‍റെ പ്രതിഫലനം കാണിക്കുന്നു. ജ്യോതിഷമനുസരിച്ച്, കണ്ണാടി തകരുന്നത് ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു എന്നതിന്‍റെ സൂചനയാണ് നല്‍കുന്നത്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.