മയിൽപ്പീലിയുടെ അഴക് ആസ്വദിക്കാത്തവരായി ആരുമുണ്ടാകില്ല. ചെറുപ്പത്തിൽ മയിൽപ്പീലി പുസ്തകത്തിനുള്ളിൽ വയ്ക്കുന്ന ശീലം നമ്മളിൽ പലർക്കും ഉണ്ടായിരുന്നു. ഇപ്പോഴും അത് ചെയ്യുന്നവർ ഉണ്ട്. ഇത്തരത്തിൽ വീട്ടിൽ മയിൽപ്പീലി സൂക്ഷിക്കുന്നത് നിരവധി നേട്ടങ്ങൾ നൽകുമെന്നാണ് വിശ്വാസം. 


COMMERCIAL BREAK
SCROLL TO CONTINUE READING

വാസ്തു ദോഷം അകറ്റാനും മയിൽപ്പീലി സൂക്ഷിക്കുന്നതിലൂടെ സാധിക്കും. വാസ്തു പ്രകാരം വീടിന്റെ കോണിൽ മയിൽപ്പീലി സൂക്ഷിക്കുന്നത് സമൃദ്ധിയും ഭാ​ഗ്യവും നൽകുന്നു. മയിൽപ്പീലി സീക്ഷിച്ചിരിക്കുന്ന വീടുകളിലുള്ളവർക്ക് ദോഷങ്ങളൊന്നും സംഭവിക്കില്ലെന്ന് വിശ്വസിക്കപ്പെടുന്നു. മയിൽപ്പീലി വളരെ മംഗളകരവും പവിത്രമായി കണക്കാക്കപ്പെടുന്നു. വീട്ടിൽ മയിൽപ്പീലി വയ്ക്കുന്നത് വീട്ടിൽ പോസിറ്റീവ് എനർജി കൊണ്ടുവരും.


മയിൽപ്പീലി സൂക്ഷിക്കുന്നതിന്റെ ഗുണങ്ങൾ


വീട്ടിൽ മയിൽപ്പീലി സൂക്ഷിക്കുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ മാറിക്കിട്ടും. 


നമുക്ക് ചുറ്റുമുള്ള നെഗറ്റീവ് എനർജിയെ മയിൽപ്പീലി നശിപ്പിക്കുന്നു.


രാത്രി ഉറക്കത്തനിടെ കുട്ടികൾ ഭയന്ന് എഴുന്നേൽക്കുന്നുണ്ടെങ്കിൽ തലയിണയ്ക്കടിയിൽ ഒരു മയിൽപ്പീലി വയ്ക്കുക. അങ്ങനെ ചെയ്താൽ അവർ ദുസ്വപ്നങ്ങൾ കാണില്ലെന്നാണ് വിശ്വാസം. രാഹുദോഷത്തിന്റെ അവസ്ഥ മറികടക്കാനും ഇത്തരത്തിൽ മയിൽപ്പീലി തലയിണയ്ക്കടിയിൽ വച്ചാൽ മതി. 


പഠനം പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ മുറിയിൽ മയിൽപ്പീലി വച്ചാൽ അവർക്ക് പഠന കാര്യങ്ങളിൽ മികവുണ്ടാകും.


തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കിടപ്പുമുറിയുടെ കിഴക്ക് ഭാ​ഗത്തോ വടക്ക് കിഴക്ക് ഭാ​ഗത്തോ മയിൽപ്പീലി സൂക്ഷിക്കുക. നിങ്ങളുടെ പ്രശ്നങ്ങൾ വേ​ഗത്തിൽ പരിഹരിക്കപ്പെടും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.