ജ്യോതിഷത്തിൽ ഭാവങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. ഭാവം കൊണ്ടാണ് ഓരോ ഫലവും അനുഭവിക്കുന്നത്. വീര്യം ചിന്തിക്കുന്നത് മൂന്നാം ഭാവം കൊണ്ടാണ്. മൂന്നാം ഭാവത്തിന് ധൈര്യമുണ്ട്. സഹായം ചിന്തിക്കുന്നതും മൂന്നാം ഭാവം കൊണ്ട് തന്നെ.  ഒപ്പം സഹോദരങ്ങളെ ചിന്തിക്കുന്നതും മൂന്നാം ഭാവം കൊണ്ടാണ്. വീര്യം ചിന്തിക്കുന്നതും ഇതേ മൂന്നാം ഭാവം കൊണ്ടാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നാലാം ഭാവം കൊണ്ടാണ് മാതാവിനെ ചിന്തിക്കുന്നത്. കർക്കടക രാശിയുടെ അധിപനാണ് ചന്ദ്രൻ. കിടപ്പറ ചിന്തിക്കുന്നതും നാലാം ഭാവം കൊണ്ടാണ്. സുഖം ചിന്തിക്കുന്നതും നാലാം ഭാവം കൊണ്ടാണ്ടുതന്നെ. ജന്മഗൃഹത്തെ ചിന്തിക്കുന്നതും നാല് കൊണ്ട് തന്നെയാണ്.  അഞ്ചാകട്ടെ പുത്രന്റെ സ്ഥാനമാണ്. ഓരോരുത്തരും പ്രതിഭ ഉളളവരായി മാറണം. ത്രികോണ ഭാവം കൂടിയാണ് അഞ്ച്. മോഷണത്തെ ചിന്തിക്കുന്നത് ആറ് കൊണ്ടാണ്. രോഗം ചിന്തിക്കുന്നതും ആറ് കൊണ്ടാണ്. വിവാഹം ചിന്തിക്കുന്നത് ഏഴാം ഭാഗം കൊണ്ടാണ്. കളത്രത്തെ ചിന്തിക്കുന്നതും ഏഴ് കൊണ്ടാണ്. എട്ടാം ഭാവം നാശത്തെയാണ് കാണിക്കുന്നത്. മരണം ചിന്തിക്കുന്നത് എട്ടാം ഭാവം കൊണ്ടാണ്. അപവാദം ചിന്തിക്കുന്നത് എട്ട് കൊണ്ടാണ്.


Read Also: ബുധൻ മീന രാശിയിൽ ഉടൻ പ്രവേശിക്കും, ഈ രാശിക്കാരുടെ ഭാഗ്യം മിന്നി തിളങ്ങും!


വ്യാഴത്തിന് ഏറെ പ്രത്യേകതകളാണുളളത്.  വ്യാഴം ജ്ഞാനത്തിന്റെ ഗ്രഹമാണ്. വടക്ക് കിഴക്കിന്റെ ആധിപത്യമാണ് വ്യാഴത്തിനുളളത്.  സ്വർണ്ണ വർണ്ണമാണ്. വ്യാഴത്തിനുളളത് ഭർതൃകാരകത്വമാണ്. കുജനുളളത് സഹോദരകാരകത്വമാണ്. സാഹസം ചൊവ്വയ്ക്ക് അവകാശപ്പെട്ടതാണ്. വിദ്വേഷവും ചൊവ്വയ്ക്കുളളതാണ്. സേനാധിപത്യവും ചൊവ്വയ്ക്കുളളതാണ്. കു എന്നാൽ ഭൂമി എന്നാണ് അർത്ഥമാക്കുന്നത്. ചൊവ്വയ്ക്ക് രക്തത്തിന്‍റെ കാരകത്വമാണുളളത്. ചൊവ്വയ്ക്ക് രസതന്ത്രമുണ്ട്.


ക്രൂരൻ എന്ന പര്യായവും ചൊവ്വയ്ക്കുണ്ട്. മകരം ചൊവ്വയുടെ ഉച്ചരാശിയാണ്.  ബുധൻ വിദ്യയുടെ ഗ്രഹമാണ്. പാണ്ഡിത്യം ബുധന് അവകാശപ്പെട്ടതാണ്. ഹാസ്യം ബുധന് അവകാശപ്പെട്ടതാണ്. വാക് ചാതുര്യവും ബുധനുളളതാണ്. വിവിധ കാര്യങ്ങളിൽ പ്രവർത്തിക്കാൻ ബുധന് ഭൂമിത്വം ഉളളതിനാൽ കഴിയും. വ്യാഴമാകട്ടെ ജ്ഞാനത്തിന്റെ ഗ്രഹമാണ്. വ്യാഴത്തിന് വടക്ക് കിഴക്കിന്റെ ആധിപത്യമാണുളളത്. സ്വർണ്ണ വർണ്ണമാണ് വ്യാഴത്തിനുളളത്. ഭർതൃകാരകത്വവും വ്യാഴത്തിനുളളതാണ്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.