Astro Tips: ഹൈന്ദവ വിശ്വാസമനുസരിച്ച് ആഴ്ചയിലെ ഓരോ ദിവസവും ഓരോ ദേവീദേവതകള്‍ക്കായി പ്രത്യേകം സമര്‍പ്പിച്ചിരിയ്ക്കുന്നു. ഈ ദിവസങ്ങളിൽ പ്രത്യേക പൂജകളും അർച്ചനകളും നടത്തിയാൽ ജീവിതത്തിലെ ദുഖങ്ങള്‍ക്കും ദുരിതങ്ങൾക്കും ബുദ്ധിമുട്ടുകള്‍ക്കും ശമനം ഉണ്ടാകുമെന്നാണ് വിശ്വാസം.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൈന്ദവ വിശ്വാസമനുസരിച്ച്, ചൊവ്വാഴ്ച ദിവസം രാമഭക്തനായ ഹനുമാനെയാണ് ആരാധിക്കുന്നത്. ഹനുമാൻ പ്രസാദിച്ചാൽ ഭക്തര്‍ക്ക്‌ ഇരട്ടി നേട്ടമാണ് ലഭിക്കുക. അതായത്, ഹനുമാനൊപ്പം ശ്രീരാമന്‍റെ  അനുഗ്രഹം കൂടി ഭക്തർക്ക്  ലഭിക്കുമെന്നാണ് വിശ്വാസം. 


Also Read:  Surya Gochar 2023: മകരസംക്രാന്തി മുതൽ ഈ 4 രാശിക്കാരുടെ ഭാഗ്യം മാറിമറിയും!


നിങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും ഏറെയാണ് എങ്കിൽ ചൊവ്വാഴ്ച ദിവസം ഹനുമാനെ ആരാധിക്കാം. നിങ്ങൾ കടബാധ്യതയിലാണെങ്കിൽ, കടത്തില്‍നിന്നും മുക്തി നേടുന്നതിനൊപ്പം ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ലഭിക്കാൻ ചൊവ്വാഴ്ച ഹനുമാനെ  ആരാധിക്കാം.  


Also Read:  Makar Sankranti 2023: മകരസംക്രാന്തി ദിനത്തിൽ ഇക്കാര്യങ്ങള്‍ ഒരു കാരണവശാലും ചെയ്യരുത്, അല്ലാത്തപക്ഷം പശ്ചാത്തപിക്കേണ്ടിവരും


ചൊവ്വാഴ്ച ദിവസം ഹനുമാനെ പൂജിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ കഷ്ടതകൾക്ക് ശമനം ഉണ്ടാകും. ജീവിത  പ്രതിസന്ധികളിൽ നിന്ന് മോചനം നേടാൻ  ചൊവ്വാഴ്ച ദിവസം  ഭക്തിയോടെ ഹനുമാനെ ആരാധിക്കുക, ഹനുമാൻ നിങ്ങളുടെ എല്ലാ കഷ്ടപ്പാടുകളും നീക്കും. 


Also Read: Morning Tips: രാവിലെ ഉണരുമ്പോള്‍ ഇക്കാര്യങ്ങള്‍ ഒരിയ്ക്കലും കാണരുത്, നിങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും


ചൊവ്വാഴ്ച ദിവസം ഹനുമാന് സമര്‍പ്പിച്ചിരിയ്ക്കുന്നതുപോലെതന്നെ ചൊവ്വ ഗ്രഹത്തിനും സമര്‍പ്പിച്ചിരിയ്ക്കുന്നു. അതായത്, ഏതെങ്കിലും വ്യക്തിയുടെ ജാതകത്തില്‍ ചൊവ്വാദോഷം ഉണ്ടെങ്കില്‍  ആ വ്യക്തി ചൊവ്വാഴ്ച ഹനുമാനെ ആചാരങ്ങളോടെ ആരാധിക്കണമെന്ന് പറയപ്പെടുന്നു. ഇത് ചൊവ്വയുടെ അവസ്ഥ മെച്ചപ്പെടുത്തുകയും പ്രവൃത്തികളിൽ വിജയം നൽകുകയും ചെയ്യുന്നു. 


എന്നാല്‍, ജ്യോതിഷം പറയുന്നതനുസരിച്ച് ചൊവ്വാഴ്ച ചില കാര്യങ്ങള്‍ ചെയ്യുന്നത് വളരെ നിഷിദ്ധമാണ്. അതായത്, ഈ ജോലികള്‍ അബദ്ധവശാൽ പോലും ചെയ്താൽ, ഭഗവാൻ ഹനുമാന്‍റെ അപ്രീതി നേരിടേണ്ടി വന്നേക്കാം. എന്നാൽ ചൊവ്വാഴ്ച ചില കാര്യങ്ങൾ ശ്രദ്ധിക്കണം, കാരണം ചൊവ്വാഴ്ച സംഭവിക്കുന്ന തെറ്റുകൾ നിങ്ങളുടെ ജീവിതകാലം മുഴുവൻ പശ്ചാത്തപിക്കാൻ ഇടയാക്കും. അതിനാല്‍ ചൊവ്വാഴ്ച ദിവസം ചില ജോലികള്‍ ചെയ്യുന്നത് ഒഴിവാക്കേണ്ടത് പ്രധാനമാണ്.  


ചൊവ്വാഴ്‌ച ചെയ്യാൻ പാടില്ലാത്ത ജോലികൾ ഏതൊക്കെയെന്ന് അറിയാം. 


1. ചൊവ്വാഴ്‌ച  മാംസാഹാരവും മദ്യവും കഴിക്കരുത്
ചൊവ്വാഴ്ച ഹനുമാനെയാണ് ആരാധിക്കുന്നത്. ഈ ദിവസം അബദ്ധവശാൽ പോലും മദ്യവും മാംസാഹാരവും കഴിക്കരുത്. ഈ ദിവസം മാംസാഹാരവും മദ്യവും കഴിയ്ക്കുന്നത്‌ ഹനുമാന്‍റെ കോപത്തിന് ഇടയാക്കുകയും നിങ്ങളുടെ കുടുംബത്തെയും ജീവിതത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് പറയപ്പെടുന്നു.


2. ചൊവ്വാഴ്‌ച മുടിയും നഖവും മുറിക്കരുത്


ചൊവ്വാഴ്ച ദിവസം മുടി മുറിക്കുകയോ ഷേവ് ചെയ്യുകയോ നഖം മുറിക്കുകയോ ചെയ്യുന്നത് ഏറെ അശുഭകരമായി കണക്കാക്കപ്പെടുന്നു. ചൊവ്വാഴ്‌ച ഈ ജോലി ചെയ്‌താൽ പണത്തിനും ബുദ്ധിക്കും ഒരുപോലെ കുറവുണ്ടാകുമെന്നാണ് വിശ്വാസം. പുരാണത്തില്‍ പറയുന്നതനുസരിച്ച് ചൊവ്വാഴ്ച മുടി മുറിക്കുന്നത് ആയുസ് കുറയ്ക്കുന്നു.  


3. ചൊവ്വാഴ്‌ച ദിവസം മൂർച്ചയുള്ള സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കുക


കത്തി, കത്രിക  തുടങ്ങിയ മൂർച്ചയുള്ള സാധനങ്ങൾ ചൊവ്വാഴ്ച അബദ്ധത്തിൽ പോലും വാങ്ങരുത്. ഇങ്ങനെ ചെയ്‌താല്‍ കുടുംബത്തിൽ ഭിന്നത വർദ്ധിക്കുമെന്നാണ് പറയപ്പെടുന്നത്.  


4. ചൊവ്വാഴ്‌ച ദിവസം  കറുത്ത വസ്ത്രം ധരിക്കുന്നത് അശുഭകരമാണ്


ഒരു ആരാധനയിലും മംഗളകരമായ ജോലികളിലും കറുത്ത വസ്ത്രങ്ങൾ ധരിക്കാറില്ല. അതേപോലെതന്നെ  ചൊവ്വാഴ്‌ച കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത്‌ അശുഭകരമാണ്. ചൊവ്വാഴ്ചകളിൽ ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിയ്ക്കുന്നതും ദാനം ചെയ്യുന്നതും ഐശ്വര്യമാണ്.


5. നിക്ഷേപമോ മറ്റ് പണമിടപാടുകളോ നടത്തരുത്


ചൊവ്വാഴ്ച പണം നിക്ഷേപിക്കാന്‍ പറ്റിയ ദിവസമല്ല. ഇത് ചെയ്യുന്ന ജോലിയില്‍ പരാജയം  നൽകുന്നു. ഈ ദിവസം പണം കടം വാങ്ങുകയോ കടം കൊടുക്കുകയോ ചെയ്യരുത്.


നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.