Char Dham Yatra 2023: ചാർ ധാം യാത്രാ പാക്കേജുമായി ഐആർസിടിസി; താമസവും ഭക്ഷണവും ഉൾപ്പെടെ പാക്കേജ് ചിലവും രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെയെന്നും അറിയാം
IRCTC Char Dham yatra tour package: മുംബൈ - ഡൽഹി - ഹരിദ്വാർ - ബാർകോട്ട് - ജാങ്കിചട്ടി - യമുനോത്രി - ഉത്തരകാശി - ഗംഗോത്രി - ഗുപ്ത്കാശി - സൺ പ്രയാഗ് - കേദാർനാഥ് - ബദരീനാഥ് - ഹരിദ്വാർ - ഡൽഹി - മുംബൈ എന്നിവയാണ് പര്യടനത്തിൽ ഉൾപ്പെടുന്ന സ്ഥലങ്ങൾ.
ചാർധാം യാത്രാ പാക്കേജുമായി ഐആർസിടിസി. രജിസ്ട്രേഷൻ ആരംഭിച്ചു. ഹരിദ്വാർ, യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ്, ഋഷികേശ് എന്നീ പര്യടനങ്ങൾ ഉൾപ്പെടുന്നതാണ് ചാർ ധാം യാത്ര. ഹരിദ്വാർ, യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ്, ഋഷികേശ് എന്നിവിടങ്ങളിൽ 11 രാത്രിയും 12 പകലുമായിരിക്കും പര്യടനം. ഐആർസിടിസിയുടെ പാക്കേജ് അനുസരിച്ച്, മുംബൈ - ഡൽഹി - ഹരിദ്വാർ - ബാർകോട്ട് - ജാങ്കിചട്ടി - യമുനോത്രി - ഉത്തരകാശി - ഗംഗോത്രി - ഗുപ്ത്കാശി - സൺ പ്രയാഗ് - കേദാർനാഥ് - ബദരീനാഥ് - ഹരിദ്വാർ - ഡൽഹി - മുംബൈ എന്നിവയാണ് പര്യടനത്തിൽ ഉൾപ്പെടുന്ന സ്ഥലങ്ങൾ.
യാത്രാ തിയതി തിരഞ്ഞെടുക്കുന്നതിനായി അഞ്ച് ഓപ്ഷനുകളാണ് ഉള്ളത്.
21.05.2023 മുതൽ 01.06.2023 വരെ
28.05.2023 മുതൽ 08.06.2023 വരെ
04.06.2023 മുതൽ 15.06.2023 വരെ
11.06.2023 മുതൽ 22.06.2023 വരെ
18.06.2023 മുതൽ 29.06.2023 വരെ
മടക്കയാത്രക്കുള്ള വിമാന ടിക്കറ്റ് ഉൾപ്പെടെ (മുംബൈ - ഡൽഹി - മുംബൈ), താമസം, ഡൽഹി എയർപോർട്ടിൽ നിന്ന് നോൺ എസി ടെമ്പോ ട്രാവലർ മാർഗമുള്ള യാത്ര യാത്രാ ക്രമം അനുസരിച്ച് പ്രഭാതഭക്ഷണവും അത്താഴവും എന്നിവ ഒരുക്കിയിട്ടുണ്ട്. യാത്രാ ഇൻഷ്വറൻസ്
പാർക്കിംഗ് ചാർജുകൾ, ഡ്രൈവർ ബത്ത, ടോൾ ടാക്സ് എന്നിവയും പാക്കേജിൽ ഉൾപ്പെടും.
ഒറ്റയ്ക്കുള്ള താമസത്തിന്: 91400 രൂപ
രണ്ട് പേർക്കുള്ള താമസത്തിന്: 69900 രൂപ
മൂന്ന് പേർക്കുള്ള യാത്രയ്ക്ക്: 67000 രൂപ
ചാർ ധാം യാത്ര എല്ലാ വർഷവും ഏപ്രിൽ-മെയ് മാസങ്ങളിൽ ആരംഭിച്ച് ഒക്ടോബർ-നവംബർ വരെ നീണ്ടുനിൽക്കും. എല്ലാ വിനോദ സഞ്ചാരികൾക്കും ചാർ ധാം യാത്രയുടെ രജിസ്ട്രേഷൻ നടപടിക്രമം നിർബന്ധമാണ്. ഔദ്യോഗിക വെബ്‌സൈറ്റ്, വാട്ട്‌സ്ആപ്പ്, ടോൾ ഫ്രീ നമ്പർ എന്നിങ്ങനെ മൂന്ന് തരത്തിൽ യാത്രയ്‌ക്കായി ഓൺലൈനായി രജിസ്‌ട്രേഷൻ നടത്താം. www.registrationandtouristcare.uk.gov.in ആണ് ഔദ്യോഗിക വെബ്സൈറ്റ്. 'യാത്ര' എന്ന് ടൈപ്പ് ചെയ്ത് 8394833833 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലൂടെയോ ടോൾ ഫ്രീ നമ്പറായ 01351364-ൽ വിളിച്ചോ രജിസ്‌ട്രേഷൻ നടത്താം. ബുക്കിംഗിനായി www.irctctourism.com എന്ന ഐആർസിടിസി വെബ്സൈറ്റ് പരിശോധിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...