നായ്ക്കളെ വളർത്താൻ ഇഷ്ടമുള്ള നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. കുടുംബത്തിലെ ഒരു അം​ഗത്തെ പോലെയാണ് ഇവർ നായ്ക്കളെ കാണുന്നത്. നായ്ക്കൾക്ക് തിരിച്ചും വളരെ സ്നേഹമായിരിക്കും. തങ്ങൾക്ക് ഇഷ്ടമുള്ള ഇനത്തിൽപ്പെട്ട നായ്ക്കളെയാകും ഓരോരുത്തരും വളർത്തുക. കറുത്ത നിറത്തിലുള്ള നായ്ക്കളെയും ചിലർ വളർത്താറുണ്ട്. വാസ്തുവിൽ വിശ്വസിക്കുന്നവരാണ് നിങ്ങളെങ്കിൽ കറുത്ത നായ്ക്കളെ വളർത്തുന്നത് കൊണ്ട് നിങ്ങൾക്ക് ​ഗുണമാണോ ദോഷമാണോ ഉണ്ടാകുന്നതെന്ന് അറിഞ്ഞിരിക്കണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജ്യോതിഷത്തിൽ കറുത്ത നായയെ വളർത്തുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് വീടിന് അനുഗ്രഹം നൽകുകയും പല ഗ്രഹദോഷങ്ങളും മാറുകയും ചെയ്യുന്നു. ശനി, കേതു എന്നീ ഗ്രഹങ്ങളെ ശക്തിപ്പെടുത്താൻ കറുത്ത നായയെ ശുഭമായി കണക്കാക്കുന്നു. വാസ്തു ശാസ്ത്രത്തിലും ഒരു നായയെ വീട്ടിൽ വളർത്തുന്നത് മംഗളകരമായി കണക്കാക്കുന്നു. ഇതനുസരിച്ച് കറുത്ത നായ വളർത്തുന്നിടത്ത് നെഗറ്റീവ് എനർജിയുണ്ടാകില്ല.


കറുത്ത നായയെ വീട്ടിൽ വളർത്തുന്നതിന്റെ ഗുണങ്ങൾ


കറുത്ത നായയെ വീട്ടിൽ വളർത്തുന്നത് കുഞ്ഞിനെ ലഭിക്കുന്നതിനും കുട്ടിയുടെ ആരോഗ്യത്തിനും മംഗളകരമായി കണക്കാക്കപ്പെടുന്നു.


Also Read: Vastu Tips: രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് ഇക്കാര്യം ചെയ്യൂ, നിങ്ങളുടെ ജീവിതത്തില്‍ പണത്തിന് കുറവുണ്ടാകില്ല


കറുത്ത നായയുള്ള വീട്ടിൽ ഒരിക്കലും സാമ്പത്തിക പ്രതിസന്ധിയുണ്ടാകില്ല. ജോലിയിലും തൊഴിൽ മേഖലയിലും പുരോഗതിയുണ്ടാകും.


ജ്യോതിഷത്തിൽ കറുത്ത നായയെ കേതു ഗ്രഹത്തിന്റെ പ്രതീകമായി കണക്കാക്കുന്നു. അതുകൊണ്ടാണ് ഒരു കറുത്ത നായയെ വളർത്തുന്നത് കേതു ഗ്രഹത്തിന്റെ ദോഷഫലങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുമെന്ന് പറയുന്നത്. 


കറുത്ത നായയുള്ള വീട്ടിൽ നെഗറ്റീവ് എനർജികളോ ശക്തികളോ ഉണ്ടാകില്ലെന്ന് പറയപ്പെടുന്നു. കാരണം ഭാവി സംഭവങ്ങളെ അറിയാനും നെ​ഗറ്റീവ് ശക്തികളെ കാണാനും നായയ്ക്ക് കഴിയുമെന്നാണ് പറയപ്പെടുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.