Janmashtami 2021: കണ്ണന്റെ ഓടക്കുഴൽ അത്ഭുതമാണ്, സമ്പൽ സമൃദ്ധിക്കായി ജന്മാഷ്ടമിയിൽ ചെയ്യുക ഈ ഉപായങ്ങൾ
Janmashtami 2021: ഭഗവാൻ ശ്രീകൃഷ്ണന്റെ (Lord Shri Krishna) കയ്യിൽ എപ്പോഴും ഉള്ള ഒന്നാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഓടക്കുഴൽ (Flute). കൃഷ്ണന്റെ ഈ പുല്ലാങ്കുഴൽ സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിക്കുക എന്ന സന്ദേശം നൽകുന്നു, മാത്രമല്ല ഇത് വാസ്തുവിന്റെ (Vastu) കാര്യത്തിലും വളരെ അത്ഭുതകരമാണ്.
Janmashtami 2021: ഒരു ബന്ധം ഉണ്ടാക്കുന്നതിലും നിലനിർത്തുന്നതിലും ഭഗവാൻ ശ്രീകൃഷ്ണന് (Lord Shri Krishna) പ്രത്യേകിച്ച് ഒരു കാരണവും ഉണ്ടാകില്ല. ഇതിനുപുറമെ പുഞ്ചിരിയോടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളും എങ്ങനെ മറികടക്കുമെന്ന് ശ്രീകൃഷ്ണനേക്കാൾ നന്നായി മറ്റാർക്കും പഠിപ്പിക്കാൻ കഴിയുകയുമില്ല. അദ്ദേഹത്തിന്റെ ജന്മദിനമായ ജന്മാഷ്ടമി (Janmashtami) വളരെ ശുഭകരമായ ദിനമാണ്. ഇത് പല ആഗ്രഹങ്ങളുടെയും പൂർത്തീകരണം മാത്രമല്ല വീട്ടിലെ നെഗറ്റീവ് എനർജി (Negative Energy) പുറത്തെടുക്കുന്നതിനുള്ള നല്ല ദിവസം കൂടിയാണ്.
ജന്മാഷ്ടമി ദിനത്തിൽ ഈ വാസ്തു പരിഹാരങ്ങൾ ചെയ്യുക
ജന്മാഷ്ടമി ദിവസം അർദ്ധരാത്രിയിൽ ശ്രീകൃഷ്ണന്റെ ജന്മദിനം ആഘോഷിക്കപ്പെടുന്നു, ഈ ദിവസം ആളുകൾ ഉപവാസം അനുഷ്ഠിക്കുകയും ബാലഗോപാലനെ ആരാധിക്കുകയും ചെയ്യുന്നു. ഈ ദിവസം ചില വാസ്തു ഉപായങ്ങൾ (Vastu Upay) ചെയ്താൽ ജീവിതം സന്തോഷത്താൽ നിറയും. ഈ വർഷം ജന്മാഷ്ടമി ആഗസ്റ്റ് 30 തിങ്കളാഴ്ചയാണ്. തിങ്കൾ, ബുധൻ എന്നീ ദിവസങ്ങളിൽ ജന്മാഷ്ടമി വരുന്നത് വളരെ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. അതിനാൽ ഈ ഉപായങ്ങൾ കൈക്കൊളളുന്നത് ഈ ദിനം വളരെ ശുഭകരമാണ്.
Also Read: Janmashtami 2021|Sreekrishna Jayanthi ശോഭയാത്രകളില്ലാതെ ഇന്ന് ജന്മാഷ്ടമി,വീടുകൾ അമ്പാടികളാവും
ബിസിനസ്സിൽ ലാഭത്തിനുള്ള പ്രതിവിധി: ശ്രീകൃഷ്ണന് പുല്ലാങ്കുഴൽ (Flute) വളരെ പ്രിയപ്പെട്ടതാണ്. പുല്ലാങ്കുഴൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ്. ബിസിനസ്സിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ജന്മാഷ്ടമി ദിവസം തടിയുടെ രണ്ട് ഓടക്കുഴലുകൾ പൂജിച്ച് നിങ്ങളുടെ ഓഫീസിന്റെയോ കടയുടെയോ പ്രധാന കവാടത്തിൽ വയ്ക്കുക. ഇത് വളരെ വേഗം ബിസിനസിൽ ലാഭമുണ്ടാക്കും.
നെഗറ്റീവ് ഊർജ്ജം നീക്കംചെയ്യാൻ: വീട്ടിൽ കലഹമുണ്ടെങ്കിൽ ജന്മാഷ്ടമി ദിവസം ഒരു വെള്ളി ഓടക്കുഴൽ പൂജിച്ച് ഡ്രോയിംഗ് റൂമിൽ വയ്ക്കുക. ഇതുമൂലം വീട്ടിലെ Negative energy പുറത്തുപോകുകയും വീട്ടിൽ സന്തോഷം നിറയുകയും ചെയ്യും.
ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങൾ അകറ്റാൻ: ഭാര്യാഭർത്താക്കന്മാർക്കിടയിൽ അകൽച്ചയുണ്ടെങ്കിൽ, വഴക്കുകളുണ്ടെങ്കിൽ ജന്മാഷ്ടമി ദിവസം ഭഗവാനെ പൂജിച്ചതിനുശേഷം ഒരു പുല്ലാങ്കുഴൽ അർപ്പിക്കുക തുടർന്ന് അത് നിങ്ങളുടെ കിടപ്പുമുറിയിൽ സൂക്ഷിക്കുക. ഇതിലൂടെ ബന്ധത്തിൽ മാധുര്യം ഉണ്ടാകും.
രോഗങ്ങൾ അകറ്റാൻ: വീട്ടിലെ ഏതെങ്കിലും അംഗത്തിന് അസുഖമുണ്ടെങ്കിൽ ജന്മാഷ്ടമി ദിവസം ശ്രീകൃഷ്ണനെയും പുല്ലാങ്കുഴലിനെയും ആരാധിക്കുക. ഓടക്കുഴൽ രോഗിയുടെ തലയ്ക്കരികിൽ സൂക്ഷിക്കുകയാണെങ്കിൽ രോഗിയുടെ ആരോഗ്യം പെട്ടെന്ന് മെച്ചപ്പെടാൻ തുടങ്ങും.
വാസ്തു വൈകല്യങ്ങൾ നീക്കം ചെയ്യാൻ: വാസ്തു ദോഷങ്ങളിൽ നിന്നും വീടിനെ പൂർണ്ണമായും മുക്തമാക്കാൻ പലപ്പോഴും കഴിയാറില്ല. വാസ്തു ശാസ്ത്രത്തിൽ അത്തരം ചില കാര്യങ്ങളെക്കുറിച്ച് പറയുന്നുണ്ട് അത് പല തരത്തിലുള്ള വാസ്തു വൈകല്യങ്ങളേയും നീക്കം ചെയ്യുന്നു. ഇതിൽ ഒന്നാണ് പുല്ലാങ്കുഴൽ, ഇത് വളരെ അത്ഭുതകരവുമാണ്. വീട്ടിൽ അതിന്റെ സാന്നിധ്യം നിരവധി വാസ്തു വൈകല്യങ്ങൾ നീക്കംചെയ്യുന്നു. ഇതിനുവേണ്ടി ജന്മാഷ്ടമി ദിവസം ശ്രീകൃഷ്ണനെയും പുല്ലാങ്കുഴലിനെയും പൂജിച്ച് വീടിന്റെ കിഴക്കൻ മതിലിൽ ഡയഗണലായി വയ്ക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...