Janmashtami 2022: ജ്യോതിഷത്തിൽ മൊത്തം 12 രാശികളെ കുറിച്ചും വിവരിച്ചിട്ടുണ്ട്. ഓരോ രാശിചക്രത്തിനും അതിന്റേതായ അധിപനുണ്ട്‌. വ്യക്തിയുടെ രാശിയുടെ അടിസ്ഥാനത്തിൽ അവരുടെ ഭാവിയും സ്വഭാവവും വിലയിരുത്തുന്നു. ജ്യോതിഷ പ്രകാരം ഈ 12 രാശികളിൽ ചില രാശിക്കാരിൽ ഭഗവാൻ കൃഷ്ണന്റെ പ്രത്യേക കൃപയുണ്ട്. മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണൻ. ഭാദ്രപദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ എട്ടാം തീയതി രോഹിണി നക്ഷത്രത്തിലാണ് ശ്രീകൃഷ്ണൻ ജനിച്ചത്. ഈ വർഷത്തെ ശ്രീകൃഷ്ണ ജന്മാഷ്ടമി ഓഗസ്റ്റ് 18, 19 തീയതികളിലാണ് ആഘോഷിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Krishna Janmashtami 2022: സർവൈശ്വര്യപൂർണമായ ശ്രീകൃഷ്ണ ജന്മാഷ്ടമി; തീയതിയും പൂജാവിധികളും അറിയാം


ഇടവം (Taurus): ജ്യോതിഷ ശാസ്ത്രമനുസരിച്ച് ഭഗവാൻ കൃഷ്ണന് വളരെ പ്രിയപ്പെട്ട രാശിയാണ് ഇടവ രാശി. അതുകൊണ്ടുതന്നെ ഭഗവാന്റെ  അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് അവരുടെ ജോലിയിൽ വിജയം ലഭിക്കും. ഈ രാശിക്കാർ ശ്രീകൃഷ്ണനെ ഇപ്പോഴും ആരാധിക്കുന്നത് ഉത്തമമാണ്.


കർക്കടക (Cancer): ജ്യോതിഷ പ്രകാരം ഭഗവാൻ കൃഷ്ണന് കർക്കടക രാശിക്കാരോട് ഒരു പ്രത്യേക ദയയുണ്ട്‌. ഈ രാശിക്കാർക്ക് എല്ലാ കാര്യങ്ങളിലും വിജയം ലഭിക്കും. വിശ്വാസമനുസരിച്ച് ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം ലഭിച്ച ആളുകൾക്ക് മരണശേഷം മോക്ഷം ലഭിക്കുന്നു.


Also Read: 3 ഗ്രഹങ്ങളുടെ സംയോഗം: വരുന്ന 4 മാസം 4 രാശിക്കാർക്ക് കിടിലം സമയം! 


ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്കും ശ്രീകൃഷ്ണന്റെ വിശേഷ കൃപയുണ്ട്. ഈ രാശിക്കാർ കഠിനാധ്വാനികളായിരിക്കും. അതുകൊണ്ടുതന്നെ ഇവർക്ക് കഠിനാധ്വാനത്തിന്റെ ഫലം തീർച്ചയായും ലഭിക്കും. ചിങ്ങം രാശിക്കാർ ശ്രീകൃഷ്ണനെയും രാധാ റാണിയെയും ധ്യാനിക്കുന്നത് ഉത്തമം. 


തുലാം (Libra): തുലാം രാശിക്കാർക്കും ഭഗവാന്റെ കൃപ എപ്പോഴുമുണ്ട്. കൃഷ്ണന്റെ അനുഗ്രഹത്താൽ നിങ്ങൾക്ക് ജീവിതത്തിൽ എല്ലാ സുഖങ്ങളും ലഭിക്കും. ബഹുമാനം ലഭിക്കും. തുലാം രാശിക്കാർ എപ്പോഴും കൃഷ്ണനെ സ്തുതിച്ചുകൊണ്ടിരിക്കുന്നത്‌ വളരെ നല്ലതാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.