ഗ്രഹങ്ങളുടെ നക്ഷത്ര, രാശിമാറ്റങ്ങൾ പ്രകാരം ജൂലൈ മാസം വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. ഈ മാസത്തിൽ, ചില രാശികൾ സാമ്പത്തികം, ബിസിനസ്സ്, കരിയർ എന്നിവയിൽ നേട്ടമുണ്ടാക്കാൻ സാധ്യതയുണ്ട്. ജൂലൈയിൽ പല ഗ്രഹങ്ങളും രാശി മാറ്റം നടത്തും. ശുക്രൻ കർക്കടകത്തിലേക്ക് പ്രവേശിക്കും. സൂര്യനും കർക്കടകം രാശിയിൽ സഞ്ചരിക്കും. ചൊവ്വ, വ്യാഴം, ശനി എന്നിവയുടെ സ്ഥാനവും വളരെ പ്രധാനമാണ്. ഏതൊക്കെ രാശിക്കാർക്കാണ് ഈ മാസം അനുകൂലമെന്ന് അറിയാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടവം - ഈ കാലയളവിൽ, ഇടവം രാശിക്കാർക്ക് പണം സമ്പാദിക്കാൻ നിരവധി അവസരങ്ങൾ ലഭിക്കും. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് അനുകൂല സമയമാണ്. നിങ്ങൾക്ക് പുതിയ ജോലി ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. മൊത്തത്തിൽ, ജൂലൈ മാസം നിങ്ങൾക്ക് വളരെ ശുഭകരമായിരിക്കും.


കർക്കടകം: കർക്കടകം രാശിക്കാരുടെ സ്വപ്നങ്ങളെല്ലാം ജൂലൈ മാസത്തിൽ യാഥാർത്ഥ്യമാകും. ഈ കാലയളവിൽ പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. ആത്മവിശ്വാസം വർധിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കും. മുടങ്ങിക്കിടക്കുന്ന ജോലികളും പൂർത്തിയാകാൻ സാധ്യതയുണ്ട്.


കന്നി: കന്നി രാശിക്കാർക്ക് കരിയറിൽ വിജയം നേടാൻ കഴിയും. ഏത് കാര്യത്തിലും നിങ്ങളെ ഭാ​ഗ്യം പിന്തുണയ്ക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. ഏത് ബുദ്ധിമുട്ടുള്ള ജോലിയിലും നിങ്ങൾക്ക് വിജയം നേടാൻ കഴിയും. 


Also Read: Rahu Nakshatra Transit: രാഹു ശനിയുടെ നക്ഷത്രത്തിലേക്ക്, ഇവരുടെ ഭാഗ്യം തെളിയും ലഭിക്കും ജോലിയിൽ പുരോഗതി, ധനനേട്ടം


 


തുലാം: തുലാം രാശിക്കാർക്ക് ഈ മാസം ഒരു അനു​ഗ്രഹം തന്നെയാണ്. ജോലിയിൽ സ്ഥാനക്കയറ്റവും ബിസിനസുകാർക്ക് ബിസിനസിൽ ലാഭവും ലഭിക്കും. ഈ കാലയളവിൽ നിങ്ങളുടെ ഏത് സ്വപ്നവും നിറവേറ്റാൻ കഴിയും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.


മകരം - ജൂലൈ മാസം മകരം രാശിക്കാർക്ക് ഭാ​ഗ്യം നിറഞ്ഞതായിരിക്കും. വരുമാനം വർദ്ധിക്കാൻ സാധ്യതയുണ്ട്.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.