Gajkesari Yogam 2024: വ്യാഴത്തിന്റെ രാശിമാറ്റം; ഈ മൂന്ന് രാശിക്കാർക്ക് സുവർണ്ണകാലം, തൊടുന്നതെല്ലാം പൊന്നാകും
Guru Gochar: ഗജകേസരി യോഗം രൂപപ്പെട്ടതോടെ 12 രാശികളിൽ മൂന്ന് രാശികൾക്ക് വലിയ ഭാഗ്യം ഉണ്ടാകും. ഇവർക്ക് നല്ല ദിവസങ്ങൾ ആരംഭിച്ചു.
ഗ്രഹങ്ങളുടെ രാശിമാറ്റം എല്ലാ രാശിക്കാരെയും ബാധിക്കും. ചില രാശിക്കാർക്ക് ഇത് വളരെയധികം ഗുണങ്ങൾ നൽകും. ചില ഗ്രഹങ്ങൾ എല്ലാ മാസവും രാശിമാറുമ്പോൾ ചിലത് വർഷത്തിലാണ് മാറുന്നത്. ദേവഗുരുവായ വ്യാഴം ഇപ്പോൾ ഇടവം രാശിയിലാണ് തുടരുന്നത്. ജൂൺ നാലിന് ചന്ദ്രനും ഇടവം രാശിയിൽ പ്രവേശിച്ചു. ജ്യോതിഷ പ്രകാരം 4.04ന് ചന്ദ്രൻ ഇടവം രാശിയിൽ പ്രവേശിച്ചു.
ഇതിന് ശേഷം, ജൂൺ ഏഴിന് വൈകുന്നേരം 7.56 വരെ ഈ രാശിയിൽ തുടരും. ഇടവം രാശിയിലുള്ള വ്യാഴം ചന്ദ്രനുമായി ചേർന്ന് ഗജകേസരി യോഗം സൃഷ്ടിച്ചു. ഗജകേസരി യോഗം മൂന്ന് രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും. ഏതെല്ലാം രാശിക്കാർക്കാണ് ഗജകേസരി യോഗം ഭാഗ്യം കൊണ്ടുവരുന്നതെന്ന് നോക്കാം.
ALSO READ: ജാതകത്തിൽ ശനിദോഷം ഉണ്ടോ? ശനിജയന്തിയിൽ ഈ പരിഹാരങ്ങൾ ചെയ്യൂ... ഫലം ഉറപ്പ്
മേടം: മേടം രാശിക്കാർക്ക് ഗജകേസരി യോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. മാനസിക പിരിമുറുക്കത്തിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും. മനസ്സിൽ സന്തോഷവും സമാധാനവും ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മുടങ്ങിക്കിടക്കുന്ന പണം ലഭിക്കും. പുതിയ വരുമാന സ്രോതസുകൾ സൃഷ്ടിക്കപ്പെടും. ചെലവുകൾ കുറയും. മതപരമായ പ്രവർത്തനങ്ങളിൽ താത്പര്യം വർധിക്കും. കുടുംബ ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. മാതാപിതാക്കളിൽ നിന്ന് പിന്തുണ ലഭിക്കും.
കന്നി: കന്നി രാശിക്കാർക്ക് ഗജകേസരി യോഗം സുവർണകാലമായിരിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. വിജയം കൈവരിക്കും. അവിവാഹിതർക്ക് അനുയോജ്യമായ വിവാഹ ബന്ധങ്ങൾ വരും. വാഹനം, വസ്തു തുടങ്ങിയവ വാങ്ങാൻ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതിയിലും പുരോഗതിയുണ്ടാകും. പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും.
ALSO READ: രാവിലെ ഈ ശുഭലക്ഷണങ്ങൾ കണ്ടോ? ഭാഗ്യമുള്ള ഒരു ദിവസം നിങ്ങളെ കാത്തിരിക്കുന്നു
തുലാം: തുലാം രാശിക്കാർക്ക് ഗജകേസരി യോഗം ഗുണം ചെയ്യും. വലിയ പ്രശ്നങ്ങൾ ഒഴിവാകും. തൊഴിൽ രംഗത്ത് വളർച്ചയുണ്ടാകും. ജോലിക്കാർക്ക് പ്രോമോഷൻ ലഭിക്കും. ശമ്പള വർധനവ് ഉണ്ടാകും. വ്യാപാരികൾക്ക് വലിയ ലാഭം ഉണ്ടാകും. ബിസിനസ് വിപുലീകരിക്കും. രോഗങ്ങളിൽ നിന്ന് മോചനം ലഭിക്കും. കുടുംബത്തോടൊപ്പം യാത്ര പോകാൻ സാധ്യതയുണ്ട്. ദാമ്പത്യത്തിലെ പ്രശ്നങ്ങൾ അവസാനിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.