ഗ്രഹങ്ങളുടെ രാശിമാറ്റം വിവിധ രാശിക്കാരുടെ ജീവിതത്തിലും നിരവധി മാറ്റങ്ങൾ ഉണ്ടാക്കാറുണ്ട്. ഗ്രഹങ്ങളുടെ ഇത്തരത്തിലുള്ള രാശിമാറ്റം മൂലം ചില രാശിക്കാരുടെ ജീവിതത്തിൽ ഗുണകരമായ മാറ്റങ്ങളാണ് ഉണ്ടാകുന്നതെങ്കിൽ മറ്റ് ചില രാശിക്കാരുടെ ജീവിതത്തിലേക്ക് ഇവ ദുരിതങ്ങളും കൊണ്ട് വരാറുണ്ട്. ജ്യോതിഷത്തിൽ വ്യാഴന്റെ പ്രസക്തി വളരെ വലുതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യാഴം മീനം രാശിയിൽ 


ഈ വര്ഷം ഏപ്രിൽ 13 നാണ് വ്യാഴം സ്വന്തം രാശിയായ മീനത്തിലേക്ക് പ്രവേശിച്ചത്. വ്യാഴത്തിന്റെ സഞ്ചാരം നേരിയ വേഗതയിലാണ്. അതിനാൽ തന്നെ മീനത്തിൽ ഒരു വർഷത്തോളം വ്യാഴം കുടിക്കൊള്ളും. അടുത്ത വർഷം ഏപ്രിൽ 22 വരെ വ്യാഴം സ്വന്തം രാശിയിൽ തന്നെ തുടരുകയും ചെയ്യും. എന്നാൽ വ്യാഴം മീനത്തിലെ തുടരുന്നത് 4 രാശിക്കാർക്ക് വളരെ ഗുണകരമാണ്. ജ്യോതിഷ വിദഗ്ദ്ധന്മാരുടെ അഭിപ്രായം അനുസരിച്ച് ഈ 4 രാശിക്കാർക്ക് ഈ കാലയളവിൽ വൻതോതിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. 


ALSO READ: Planets Transit: ചൊവ്വയുടെ അനു​ഗ്രഹമുണ്ടാകും, ഈ രാശിക്കാർക്ക് ജൂലൈ നാലിനകം പുതിയ ജോലിയും സ്ഥാനക്കയറ്റവും


തൊഴിൽ മേഖലയിലും, വിദ്യാഭ്യാസ രംഗത്തും, ദാമ്പത്യ ജീവിതത്തിലും ഓക്കേ വ്യാഴന്റെ പ്രഭാവം ഉണ്ടാകാറുണ്ട്. ഒരു രാശിയിൽ വ്യാഴന്റെ സ്ഥാനം പ്രഭവ സ്ഥാനത്താണെങ്കിൽ ആ രാശിക്കാർക്ക് ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം. അതിനാൽ തന്നെ ഈ നാല് രാശിക്കാർക്ക് ജീവിതത്തിൽ അടുത്ത ഒരു വർഷത്തേക്ക് സന്തോഷം മാത്രമേ ഉണ്ടാകുകയുള്ളൂ.


വ്യാഴത്തിന്റെ സ്ഥാനമാറ്റത്തെ തുടർന്ന് ഗുണങ്ങൾ ലഭിക്കുന്ന രാശികൾ


മേടം : മേടം രാശിയിൽ ജനിച്ചവർക്ക് അടുത്ത ഒരു വര്ഷം വളരെ ഗുണകരമായ സമയമാണ്. ഈ സമയത്ത് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനും, പ്രശസ്തി ലഭിക്കാന് സാധ്യത കൂടുതലാണ്. എന്നാൽ നിയമകാര്യങ്ങളിൽ നിന്ന് മാറി നിൽക്കുന്നതാണ് ഉത്തമം. അതേസമയം ഭൂസംബന്ധമായ വിഷയങ്ങളിൽ വളരെയധികം പണം ലഭിക്കുകയും ചെയ്യും. വിദേശത്തേക്ക് യാത്ര ചെയ്യാനുള്ള യോഗവും ഈ രാശിക്കാർക്ക് ഈ സമയത്ത് ഉണ്ട്. എന്നാൽ സമയസമയത്ത് പൂജയും ക്ഷേത്ര ദർശനവും നടത്താൻ മറക്കരുത്.


ഇടവം : ഇടവം രാശിയിൽ ജനിച്ചവർക്ക് ഇത് സാമ്പത്തികപരമായി വളരെ ഗുണകരമായ സമയമാണ്. ഈ സമയത്ത് വളരെയധികം പണം നിങ്ങളിലേക്ക് വന്ന് ചേരുകയും, വസ്തുവകകളും മറ്റും വാങ്ങാനുള്ള ഭാഗ്യം ഉണ്ടാകുകയും ചെയ്യും. എന്നാൽ ഭാഗ്യക്കുറി എടുക്കുന്നതും, വാത്വെപ്പും ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇവ രണ്ടും ഗുണകരമായി ഭവിക്കില്ല.


ചിങ്ങം : ചിങ്ങം രാശിക്കാർക്കും ഇത് വളരെ നല്ല സമയമാണ്. ജീവിതത്തിലും തൊഴിൽ മേഖലയിലും വളരെയധികം പുരോഗതിയുണ്ടാകും. ജീവിതത്തിൽ പണം കുമിഞ്ഞ് കൂടും. എന്നാൽ പണം ചെലവഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം, അധിക ചിലവുകൾ ഒഴിവാക്കുകയും വേണം. നിങ്ങളുടെ ലക്ഷങ്ങൾ എല്ലാം തന്നെ ഈ കാലയളവിൽ സാധിക്കും. നിങ്ങൾ തുടങ്ങുന്ന എല്ലാ സംരംഭങ്ങൾക്കും കുടുംബത്തിന്റെ പിന്തുണയും ലഭിക്കും.


കുംഭം: കുംഭം രാശിക്കാർക്ക് പ്രതിക്ഷിക്കാത്ത അത്രയും പണം കൈയിൽ വരുന്ന സമയമാണിത്. എന്നാൽ അമിത ചിലവുകളും, ആഡംബരങ്ങളും ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ജീവിതത്തിൽ വളരെയധികം സന്തോഷം ഉണ്ടാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.