കൃഷ്ണ പക്ഷത്തിലെ അഷ്ടമി തിഥിയിലാണ് കാലാഷ്ടമി ആഘോഷിക്കുന്നത്. വർഷത്തിൽ 12 കാലാഷ്ടമി ദിനങ്ങൾ ഉണ്ട്. അതായത് എല്ലാ മാസവും കൃഷ്ണ പക്ഷത്തിലെ അഷ്ടമി ദിനത്തിൽ കാലാഷ്ടമിയായി ആഘോഷിക്കുന്നു. ഈ മാസത്തെ കാലാഷ്ടമി ദിനം ഇന്നാണ്. ഈ ദിവസം ശിവനെ പ്രത്യേകം ആരാധിക്കുന്നത് ജീവിത്തതിൽ നല്ലതായി കണക്കാക്കുന്നു. കലഷ്ടമി തിഥിയിൽ പരമശിവൻ്റെ ഉഗ്രരൂപമായ കാലഭൈരവ് ദേവനെ ആരാധിക്കുന്നതിലൂടെ ജീവിതത്തിൽ നിലനിൽക്കുന്ന എല്ലാത്തരം ദുഃഖങ്ങളും കഷ്ടപ്പാടുകളും ഇല്ലാതാകുമെന്നും ജീവിത്തിൽ സർവ്വൈശ്വര്യങ്ങളും ഉണ്ടാകുമെന്നുമാണ് വിശ്വാസം.


COMMERCIAL BREAK
SCROLL TO CONTINUE READING

ജ്യോതിഷ പ്രകാരം കാലാഷ്ടമി ദിനത്തിൽ തില നടപടികൾ ചെയ്യുന്നതിലൂടെ ജാതകത്തിൽ കാലസർപ്പദോഷമുള്ളവർക്ക് അത് ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് വിശ്വാസം. അത്തരത്തിൽ നിങ്ങൾ കാല സർപ്പദോഷത്താൽ കഷ്ടതകൾ അനുഭവിക്കുന്ന വ്യക്തിയാണെങ്കിൽ അതിൽ നിന്നും നിന്ന് മുക്തി നേടുവാനായി , കലഷ്ടമി തിഥിയിൽ ശിവനെ ഭക്തിയോടെ ആരാധിക്കുക. ഈ സമയത്ത് ഗംഗാജലത്തിലോ പച്ചപ്പാലിലോ കറുത്ത എള്ള് കലർത്തി ശിവന് അഭിഷേകം ചെയ്യുക. കൂടാതെ, ശിവൻ്റെ പ്രതിഷ്ഠാ സമയത്ത് ശിവസ്തോത്രം ജപിക്കുന്നതും നല്ലതായി കണക്കാക്കുന്നു.


പുരാണങ്ങൾ പ്രകാരം പരമശിവന്റെ രുദ്രാവതാരമായിട്ടാണ് കാലഭൈരവനെ കണക്കാക്കുന്നത്. കാലഭൈരവൻ ക്ഷേത്രപാലകനാണ്. ക്ഷേത്രങ്ങളുടെ സംരക്ഷകനും കാവലാളുമാണ് അദ്ദേഹം. കാലഭാരവനെ ആരാധിക്കുന്നതിലൂടെ മനുഷ്യമനസ്സിലെ കോപം, അത്യാ​ഗ്രഹം തുടങ്ങിയ ചിന്തകൾ ഇല്ലാതാകുമെന്നും, വ്യക്തികളെ ശത്രുക്കളുടെ പ്രവർത്തികളിൽ നിന്നും സംരക്ഷിക്കുമെന്നും, മന്ത്രവാദം, ക്ഷുദ്രക്രിയകൾ, ആഭിചാര ക്രിയകൾ എന്നിവയിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി ഭ​ഗവാൻ നിങ്ങളിൽ രക്ഷാകവചമായി നില കൊള്ളുമെന്നും വിശ്വാസം.  വിശ്വസിക്കപ്പെടുന്നു. 


ALSO READ: ശുക്രൻ്റെ രാശിയിൽ ബുധാദിത്യ രാജയോഗം; ഈ രാശിക്കാർക്കിനി സുവർണ്ണ ദിനങ്ങളും ബമ്പർ നേട്ടങ്ങളും മാത്രം!


കാലാഷ്ടമി ദിനത്തിൽ ചെയ്യേണ്ട കാര്യങ്ങൾ


കാലാഷ്ടമി ദിനത്തിൽ അതിരാവിലെ എഴുന്നേറ്റ് ദേഹ ശുദ്ധി വരുത്തുക.


സമീപത്തുള്ള കാലഭൈരവവ ക്ഷേത്രത്തിലോ, ശിവ ക്ഷേത്രത്തിലോ ദർശനം നടത്തി ശിവന് കടുകെണ്ണ ഉപയോ​ഗിച്ച് വിളക്ക് കെളിയിക്കുക. 


ഇത്തരത്തിൽ വീട്ടിലെ ശിവപ്രതിഷ്ടയ്ക്ക് മുന്നിലും തിരിതെളിയിക്കുന്നത് വളരെ നല്ലതാണ്. 


കാലഭൈരവ അഷ്ടകം, ശിവമന്ത്രങ്ങള്‍, സ്‌തോത്രങ്ങള്‍, പുരാണങ്ങള്‍ എന്നിവ വ്രത സമയത്ത് പാരായണം ചെയ്യുന്നതും വളരെ നല്ലതാണ്. 


വൈകിട്ട് ഭ​ഗവാനെ പൂജിച്ചു കൊണ്ട് വ്രതം അവസാനിപ്പിക്കാവുന്നതാണ്. 



(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.