തിരുവനന്തപുരം: കർക്കടക വാവുബലി നാളെ. പിതൃക്കളുടെ സ്മരണയിൽ ബലിതർപ്പണത്തിനായി വിശ്വാസികൾ ഒരുങ്ങി. രണ്ട്  വർഷത്തിന് ശേഷമാണ് കർക്കടക വാവുബലിക്ക് സ്നാനഘട്ടങ്ങളിൽ ബലിതർപ്പണം നടത്താൻ ഒരുങ്ങുന്നത്. കോവിഡിനെ തുടർന്ന് രണ്ട് വർഷവും ബലിതർപ്പണം വീടുകളിലായിരുന്നു നടത്തിയത്.  ഇന്ന്  രാത്രി 7.30 മുതൽ നാളെ രാത്രി 8.15 വരെയാണ് അമാവാസി. സ്നാനഘട്ടങ്ങളിലെല്ലാം പുലർച്ചെ മുതൽ ബലിതർപ്പണം ആരംഭിക്കും. തിരുവല്ലും പരശുരാമ സ്വാമി ക്ഷേത്രത്തിൽ 28ന് പുലർച്ചെ 2.30 മുതൽ ബലിതർപ്പണം ആരംഭിക്കും. വയനാട് തിരുനെല്ലി ക്ഷേത്രത്തിൽ പുലർച്ചെ മൂന്ന് മണി മുതലാണ് ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കുക. സൂര്യൻ ഉച്ചസ്ഥായിയിൽ എത്തുന്നതിന് മുൻപാണ് ബലിതർപ്പണം നടത്തുന്നതിന് കൂടുതൽ ഉചിതമായ സമയമെന്നാണ് കർമ്മികൾ വ്യക്തമാക്കുന്നത്. മരിച്ച് പോയ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുമിത്രാദികളോ ചെയ്യുന്ന കര്‍മ്മമാണ് ബലിയിടല്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

മരിച്ച് പോയവര്‍ ബലി സ്വീകരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. കര്‍ക്കടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് ബലി അര്‍പ്പിക്കുന്നത്. ഇന്ന് ഒരിക്കൽ എടുത്ത് നാളെ ബലിതർപ്പണം നടത്തും. ഒരു നേരം മാത്രം അരിയാഹാരം കഴിച്ച് വ്രതം അനുഷ്ഠിക്കുന്നതാണ് ഒരിക്കൽ എന്നറിയപ്പെടുന്നത്. മത്സ്യം, മാംസം, മദ്യം, പഴകിയ ഭക്ഷണം എന്നിവ വ്രതം അനുഷ്ഠിക്കുന്ന സമയത്ത് കഴിക്കാന്‍ പാടില്ല. 48 മണിക്കൂറാണ് വ്രതം അനുഷ്ഠിക്കേണ്ടത്. തര്‍പ്പണം ചെയ്ത് തുടങ്ങിയാല്‍ തര്‍പ്പണം കഴിയുന്നത് വരെ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പാടില്ല. വിളക്ക്, കിണ്ടിയിലെ വെള്ളം, എള്ള്, അരി, പുഷ്പം, കര്‍പ്പൂരം, ചന്ദനത്തിരി, വാഴയില, ദര്‍ഭപ്പുല്ല്, എന്നിവയാണ് ബലിയിടുന്നതിന് പൂജയ്ക്കായുള്ള സാധനങ്ങൾ.


ALSO READ: Sawan Shivratri 2022: ശ്രാവണ ശിവരാത്രിയിലെ വ്രതാനുഷ്ഠാനം; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ


തിരുവന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, കണ്ണൂര്‍ ശ്രീ സുന്ദരേക്ഷ ക്ഷേത്രം, തൃക്കുന്നപ്പുഴ, തിരുവില്ല്വാമല, ആറന്മുള, കൊല്ലം തിരുമൂലവരം എന്നിവയാണ് കേരളത്തിൽ ബലിതർപ്പണം നടത്തുന്ന പ്രധാന ക്ഷേത്രങ്ങൾ. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാറുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.