Karkidaka Vavu 2022: ഇന്ന് കർക്കടക വാവ്: ബലിതർപ്പണം നടത്തി വിശ്വാസികൾ
Karkidaka Vavu 2022: പിതൃസ്മരണയിൽ ആളുകൾ ബലിയിടാൻ കൂടുതലും എത്തുന്നത് ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിലാണ്. ഇവിടങ്ങളിൽ രാത്രി മുതൽ തന്നെ വിശ്വാസികൾ എത്തി തുടങ്ങിയിരുന്നു. ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിൽ കർക്കടക വാവ് ദിനത്തോടനുബന്ധിച്ചുള്ള എല്ലാ മുന്നൊരുക്കങ്ങളും നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു.
തിരുവനന്തപുരം: Karkidaka Vavu 2022: ഇന്ന് കർക്കടക വാവ്... കർക്കടക മാസത്തിലെ കറുത്ത വാവ് ദിവസത്തെയാണ് നമ്മൾ കർക്കടക വാവായി ആഘോഷിക്കുന്നത്. സംസ്ഥാനത്ത് വിശ്വാസികൾ കർക്കടക വാവുബലി ആചരിക്കുകയാണ്. രാത്രി മുതൽ തുടങ്ങിയ ആചാരങ്ങൾ ഇന്ന് ഉച്ചവരെ നീണ്ടുനിൽക്കും. കോവിഡ് നിയന്ത്രണമില്ലാത്ത ബലിതർപ്പണമാണ് ഇത്തവണ നടക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷവും കർക്കടക വാവ് ദിനത്തിൽ ബലിതർപ്പണം അനുവദിച്ചിരുന്നില്ല.
Also Read: Karkidaka Vavu 2022: കർക്കടക വാവുബലി: പിതൃക്കളുടെ സ്മരണയിൽ നാളെ ബലിതർപ്പണം, ഇന്ന് ഒരിക്കൽ
പിതൃസ്മരണയിൽ ആളുകൾ ബലിയിടാൻ കൂടുതലും എത്തുന്നത് ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിലാണ്. ഇവിടങ്ങളിൽ രാത്രി മുതൽ തന്നെ വിശ്വാസികൾ എത്തി തുടങ്ങിയിരുന്നു. ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിൽ കർക്കടക വാവ് ദിനത്തോടനുബന്ധിച്ചുള്ള എല്ലാ മുന്നൊരുക്കങ്ങളും നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. വിവിധ ജില്ലകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പു വരുത്താൻ ജില്ലാ കളക്ടർമാർക്ക് പ്രത്യേക നിർദേശം നൽകിയതായും ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു. എല്ലാവിധ സുരക്ഷാ സൗകര്യങ്ങൾ ഏർപ്പെടുത്തിയും ഹരിത ചട്ടങ്ങൾ പാലിച്ചുമാണ് ഇത്തവണ കർക്കിടക വാവുബലി ചടങ്ങുകൾ പുരോഗമിക്കുന്നത്.
യാത്രാ സൗകര്യങ്ങളും, മെഡിക്കൽ, ആംബുലൻസ് സൗകര്യങ്ങളും ലൈഫ് ഗാർഡ്, ഫയർഫോഴ്സ് തുടങ്ങി എല്ലാവിധ ആവശ്യ സേവനങ്ങളും വിവിധ കേന്ദ്രങ്ങളിൽ ഉറപ്പാക്കിയിട്ടുണ്ട്. കടലാക്രമണം കണക്കിലെടുത്ത് ഇക്കുറി തിരുവനന്തപുരം ശംഖുമുഖത്ത് ബലിയിടാൻ അനുമതിയില്ല. ജില്ലാ കളക്ടറാണ് ശംഖുമുഖത്ത് ബലിതർപ്പണം അനുവദിക്കരുതെന്ന് നിർദേശിച്ചിട്ടുള്ളത്. ഹൈന്ദവ വിശ്വാസ പ്രകാരം കർക്കിടക മാസത്തിലെ കറുത്തവാവിന് പിതൃക്കൾക്ക് ബലി ഇടുന്നത് വളരെ വിശേഷമാണ്. ക്ഷേത്രത്തിലോ തീർത്ഥ സ്ഥലങ്ങളിലോ വീട്ടിൽ വച്ചോ ബലി അർപ്പിക്കാം.
Also Read: യാത്രയയപ്പ് സമയത്ത് പെട്ടെന്ന് കോപിഷ്ഠയായി വധു, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറലാകുന്നു
ശ്രാദ്ധ കർമങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ പണ്ടേയുള്ള ചൊല്ലാണ് 'ഇല്ലം വല്ലം നെല്ലി' ഈ സ്ഥലങ്ങളിൽ ബലി ഇടുന്നത് ഏറ്റവും ഉത്തമം എന്നത്. ഇല്ലം എന്നു പറഞ്ഞാല്‍ സ്വന്തം വീട്, വല്ലം എന്നു പറയുന്നത് തിരുവല്ലം ക്ഷേത്രം, നെല്ലി എന്നു പറയുന്നത് തിരുനെല്ലി ക്ഷേത്രം. ഈ സ്ഥലങ്ങളിൽ വച്ച് ബലി ഇടുന്നതാണ് ഏറ്റവും ഉത്തമം എന്നു കരുതപ്പെടുന്നു. അതിനർത്ഥം മറ്റുള്ള ക്ഷേത്രസങ്കേതങ്ങളോ ജലാശയങ്ങൾക്കു സമീപമോ ഉള്ള ബലികൾ മോശമാണെന്നല്ല. പക്ഷേ ഏറ്റവും ഉത്തമമായിട്ടുള്ളത് സ്വന്തം വീട്ടിൽ ബലി ഇടുന്നതാണ് എന്നാണ് പറയുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ കഴിഞ്ഞ രണ്ട് വർഷവും വീടുകളിൽ മാത്രമാണ് ബലിയിടാൻ അനുമതി നൽകിയിരുന്നത്.
കര്‍ക്കടക വാവിന് ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ഭൂമിയിലെ ഒരു വര്‍ഷം പിതൃക്കള്‍ക്ക് ഈ ഒരു ദിവസമാണ് എന്നാണ്. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കടകത്തിലേത്. അതുകൊണ്ടാണ് കര്‍ക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്. ബലിതര്‍പ്പണം കഴിഞ്ഞാല്‍ പിതൃക്കള്‍ക്ക് സദ്യ തയ്യാറാക്കി വിളമ്പുകയാണ് അടുത്ത ചടങ്ങ്. വിളക്ക് കത്തിച്ച് വെച്ച് ഉണ്ടാക്കിയ സദ്യ ഇലയിട്ട് ആദ്യം പിതൃക്കള്‍ക്ക് നല്‍കും. അതിനുശേഷമേ വീട്ടുകാര്‍ കഴിക്കുകയുള്ളൂ.
Also Read: മനുഷ്യക്കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ കുരങ്ങൻ ചെയ്തത്... കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ
വാവുബലിയോട് അനുബന്ധിച്ച് അർധരാത്രി തലസ്ഥാന നഗരത്തിൽ മദ്യ നിരോധവും ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണി വരെ തിരുവനന്തപുരം കോർപ്പറേഷൻ, വർക്കല മുനിസിപ്പാലിറ്റി, അരുവിക്കര-പെരുങ്കടവിള ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളുടെ പരിധിയിൽപെട്ട എല്ലാ മദ്യ വിൽപനശാലകളുടെയും പ്രവർത്തനം നിരോധിച്ച് സമ്പൂര്‍ണ മദ്യനിരോധനത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടി രിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...