തിരുനെല്ലി: പിതൃമോക്ഷം തേടി ബലിതർപ്പണം നടത്താൻ കർക്കടകവാവുബലി ദിനത്തിൽ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരങ്ങളെത്തി. ദർഭയ്കൊപ്പം കൂവ ഇലയിൽ പൊതിഞ്ഞ എള്ളും ഇലയും അരിയും ചന്ദനവും തുളസിയുമായി പാപനാശിനിയിൽ മുങ്ങി ഈറനായെത്തിയ വിശ്വാസികൾ വാധ്യാന്മാർ ചൊല്ലിക്കൊടുത്ത മന്ത്രം ഏറ്റുചൊല്ലി. ഏഴുതലമുറകൾക്ക് ബലിയിട്ട് പിതൃക്കളുടെ മോക്ഷത്തിനായി പ്രാർഥിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പുലർച്ചെ മൂന്ന് മണിയോടെയാണ് പാപനാശിനിക്കരയിൽ  ബലിതർപ്പണ ചടങ്ങുകൾ തുടങ്ങിയത്. ഇപ്പോൾ തിരക്ക് അൽപ്പം കുറഞ്ഞെങ്കിലും 11 മണിയോടെ വീണ്ടും തിരക്ക് വർദ്ധിക്കും. ഉച്ചക്ക് ഒരു മണിക്കാണ് ചടങ്ങുകൾ അവസാനിപ്പിക്കുക. മഴ മാറി നിന്നത് വിശ്വാസികൾക്ക് അനുഗ്രഹമായി. സ്വാകാര്യ, ടാക്സി വാഹനങ്ങൾ കിട്ടിക്കുളത്ത് തടഞ്ഞത് ഇത്തവണയും വലിയ പ്രയാസമുണ്ടാക്കി.


ALSO READ: Karkidaka Vavu Bali 2023: കർക്കടക വാവുബലി; തിരുനെല്ലി ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി, ക്ഷേത്ര പരിസരത്ത് ​ഗതാ​ഗത നിയന്ത്രണം


കാട്ടിക്കുളത്ത് നിന്ന് കെ എസ് ആർ ടി സി ബസുകളിലാണ് വിശ്വാസികളെ ക്ഷേത്രത്തിലേക്കെത്തിച്ചത്. ക്ഷേത്രത്തിലെത്തിയവർക്ക് ദേവസ്വം ഇന്നലെ രാത്രി അത്താഴവും ഇന്ന് രാവിലെ പ്രഭാത ഭക്ഷണവും സൗജന്യമായി നൽകി. രാത്രി ഒരു മണി മുതൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ചുക്കു കാപ്പിയും വിതരണം ചെയ്യുന്നുണ്ടായിരുന്നു.


ഇതരജില്ലകളിൽ നിന്നും തിരുനെല്ലിയിലേക്ക് കെ എസ് ആർ ടി സിയുടെ ബസുകൾ പ്രത്യേക സർവീസ് നടത്തി. ക്ഷേത്രത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് എക്സിക്യൂട്ടീവ് ഓഫീസർ കെ.വി നാരായണൻ നമ്പൂതിരി, പാരമ്പര്യ ട്രസ്റ്റി പി.ബി. കേശവദാസ്, മാനേജർ പി.കെ. പ്രേമചന്ദ്രൻ , ടി സന്തോഷ്എന്നിവർ നേതൃത്വം നൽകി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.