Kartik Purnima 2023: കാർത്തിക പൂർണ്ണിമ 2023: ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാൻ ഈ കാര്യങ്ങൾ ചെയ്യൂ
Karthika Purnima 2023: കാർത്തിക പൂർണിമ നാളിൽ പ്രധാനമായും ആൽ മരത്തെയാണ് ആരാധിക്കുന്നത്. പൗർണ്ണമി നാളിൽ ആൽമരത്തെ ആരാധിക്കുന്നതിലൂടെ ലക്ഷ്മീദേവിയുടെ അനുഗ്രഹം എപ്പോഴും നിലനിൽക്കുമെന്നാണ് വിശ്വാസം.
നവംബർ 27-നാണ് കാർത്തിക പൂർണിമ. ലക്ഷ്മി, ചന്ദ്രൻ, വിഷ്ണു എന്നിവരെ ഈ ദിവസം പ്രത്യേകം ആരാധിക്കുന്നു. നിങ്ങൾ സാമ്പത്തിക പ്രശ്‌നങ്ങളിൽ വലയുകയാണെങ്കിൽ കാർത്തിക പൂർണിമ നാളിൽ പൂർണ്ണമായ ആചാരങ്ങളോടെ വിഷ്ണുവിനെയും ലക്ഷ്മിയെയും ആരാധിച്ചാൽ ഭാഗ്യം നിങ്ങളുടെ പക്ഷത്ത് നിൽക്കും. ഈ ദിവസം ചില പൂജാകർമ്മങ്ങൾ ചെയ്യുന്നതിലൂടെ നിങ്ങളുടെ കുടുംബത്തിൽ ഐശ്വര്യവും സമ്പത്തും ഉണ്ടാകുമെന്നും ദാരിദ്ര്യത്തിൽ നിന്ന് മോചനം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്താനുള്ള വഴികൾ എന്തൊക്കെയെന്ന് ഈ ലേഖനത്തിലൂടെ നോക്കാം.
പൂജാ രീതിയും ശുഭ സമയവും ശ്രദ്ധിക്കുക
കാർത്തിക പൂർണിമ പ്രതിവിധി
1. ആൽ മരത്തോടുള്ള ആരാധന - കാർത്തിക പൂർണിമ നാളിൽ പ്രധാനമായും ആൽ മരത്തെയാണ് ആരാധിക്കുന്നത്. പൗർണ്ണമി നാളിൽ ആൽമരത്തെ ആരാധിക്കുന്നതിലൂടെ ലക്ഷ്മീദേവിയുടെ അനുഗ്രഹം എപ്പോഴും നിലനിൽക്കുമെന്നാണ് വിശ്വാസം. അതുകൊണ്ട് ആൽ മരത്തിന് വെള്ളവും പാലും സമർപ്പിച്ച് നെയ്യ് വിളക്ക് തെളിയിക്കുക.
ALSO READ: വ്യാഴ മാറ്റത്താൽ ഡബിൾ രാജയോഗങ്ങൾ; ഈ രാശിക്കാർക്ക് ഇനി തിരിഞ്ഞു നോക്കേണ്ടി വരില്ല!
2. തുളസി ആരാധന- കാർത്തിക മാസത്തിലെ പൗർണ്ണമി നാളിൽ പൂർണ്ണ ആചാരങ്ങളോടെ തുളസി മാതാവിനെ ആരാധിക്കണം. തുളസിയിൽ ലക്ഷ്മി ദേവി കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. അതുകൊണ്ട് കാർത്തിക പൂർണിമ നാളിൽ രാവിലെയും വൈകുന്നേരവും തുളസി മരത്തിന്റെ ചുവട്ടിൽ നെയ്യ് വിളക്ക് കൊളുത്തി അതിരാവിലെ വെള്ളം സമർപ്പിച്ച് പൂജിക്കുക.
3. തോരണങ്ങൾ തൂക്കുക- കാർത്തിക പൂർണിമ നാളിൽ ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കുന്നതിനും വീട്ടിൽ അവളുടെ വാസസ്ഥലം നിലനിർത്തുന്നതിനും വീടിന്റെ പ്രധാന കവാടത്തിൽ തോരണം സ്ഥാപിക്കണം. മാവിന്റെ ഇലകളും പൂക്കളും കൊണ്ട് പുതിയ കമാനം ഉണ്ടാക്കി വീടിന്റെ പ്രധാന കവാടത്തിൽ വയ്ക്കുന്നത് വളരെ ഐശ്വര്യം നൽകും.
4. ഖീർ (ഒരു തരം പായസം) വഴിപാട്- നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിനും ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്തുന്നതിനും കാർത്തിക പൂർണിമ നാളിൽ ലക്ഷ്മി ദേവിക്ക് പാൽ കൊണ്ട് നിർമ്മിച്ച ഖീർ സമർപ്പിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.