Dev Deepawali 2021: ഹിന്ദുമതത്തിൽ കാർത്തിക പൂർണിമ (Kartik Purnima) വളരെ പ്രാധാന്യത്തോടെ കണക്കാക്കപ്പെടുന്നു. ഈ ദിവസം പുണ്യനദികളിൽ കുളിച്ച ശേഷം വിളക്ക് ദാനം ചെയ്യുന്നു. 2021 കാർത്തിക പൂർണിമ ദിനം (Kartik Purnima 2021) ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വളരെ പ്രധാ നപ്പെട്ട ദിനമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനെ ത്രിപുരാരി പൂർണിമ (Tripurari Purnima) എന്നും വിളിക്കുന്നു. ഈ ദിവസം പൂജകളും ആചാരങ്ങളും നടത്തുന്നത് വളരെ നല്ലതാണ്. ഇതോടൊപ്പം ദേവ് ദീപാവലിയും (Dev Deepawali) ഈ ദിവസം ആഘോഷിക്കുന്നു, അതായത് ഈ ദിവസം ദൈവങ്ങളുടെ ദീപാവലിയാണ്. അതിനു പിന്നിൽ രസകരമായ ഒരു ഐതിഹ്യമുണ്ട്.


Also Read: Horoscope 2022: പുതുവർഷത്തിൽ ഈ 5 രാശിക്കാരുടെ ഭാഗ്യം തിളങ്ങും, നിങ്ങളുടെ രാശി ഇതിലുണ്ടോ?


പുരാണങ്ങൾ അനുസരിച്ച് ത്രിപുരാസുരൻ എന്ന അസുരൻ പ്രയാഗിൽ കഠിന തപസ്സു ചെയ്തു. അവന്റെ തപസ് വളരെ കഠിനമായിരുന്നു. അതിന്റെ  തിളക്കത്താൽ മൂന്ന് ലോകങ്ങളും ജ്വലിക്കാൻ തുടങ്ങി. ഒടുവിൽ സംത്യപ്തനായ ബ്രഹ്മാജി പ്രത്യക്ഷപ്പെട്ട് ത്രിപുരാസുരനോട് ഒരു വരം ചോദിക്കാൻ ആവശ്യപ്പെട്ടു. 


ബ്രഹ്മാവിന്റെ ആവശ്യപ്രകാരം  ത്രിപുരാസുരൻ ചോദിച്ച വരദാനം എന്താണെന്നുവച്ചാൽ തന്നെ ദേവനോ, സ്ത്രീയോ, പുരുഷനോ, ജീവിയോ, മൃഗമോ, പക്ഷിയോ, നിശാചന്ദ്രനോ തുടങ്ങി ആർക്കും തന്നെ കൊല്ലാൻ കഴിയരുത് എന്നായിരുന്നു.  


Also Read: Name Astrology: ഈ പെൺകുട്ടികൾ കരിയറിന്റെ കാര്യത്തിൽ വളരെ ഭാഗ്യവതികൾ ആയിരിക്കും 


ബ്രഹ്മാവ്  ത്രിപുരാസുരൻ ചോദിച്ച വരം നൽകി. ഇതിന് ശേഷം ത്രിപുരാസുരൻ മൂന്ന് ലോകങ്ങളിലും ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കുകയൂം അത് ദേവന്മാരെവരെ ബുദ്ധിമുട്ടിക്കുകയൂം ചെയ്തു.  ഇതോടെ ബ്രഹ്മാവിന്റെ  ദേവന്മാരോട് മഹാദേവനെ ശരണം പ്രാപിക്കാൻ ബ്രഹ്മാവ് ഉപദേശിച്ചു. 


ഈ അസുരന്റെ ഭീകരതയിൽ നിന്ന് മോചിപ്പിക്കാൻ ദേവന്മാർ മഹാദേവനോട് പ്രാർത്ഥിക്കുകയും. ഇതിനുശേഷം കാർത്തിക പൂർണിമ ദിനത്തിൽ മഹാദേവൻ ത്രിപുരാസുരനെ വധിക്കുകയും ചെയ്തു. അതുകൊണ്ടാണ് ഇതിനെ ത്രിപുരാരി പൂർണിമ എന്ന് വിളിക്കുന്നത്. 


Also Read: Horoscope November 16, 2021: ഈ രാശിക്കാരുടെ ഭാഗ്യം ഇന്ന് പ്രകാശിക്കും, ബിസിനസ്സിൽ ലാഭം ഉണ്ടാകും


ത്രിപുരാസുരന്റെ ഭരണത്തിൽ നിന്നും മോചിതരായ ദേവന്മാർ വിളക്ക് കൊളുത്തി ആഘോഷിച്ചു. അതുകൊണ്ടാണ് ഈ ദിവസം ദേവ് ദീപാവലി ആയി ആഘോഷിക്കുന്നതും വിളക്കുകൾ ദാനം ചെയ്യുന്നതും.


ഈ ദിനം ദാനം ചെയ്യുക


കാർത്തിക പൂർണിമ ദിനത്തിൽ ദാനധർമ്മങ്ങളും ചെയ്യുക. നിങ്ങൾക്ക് ഈ ദിവസം പുണ്യനദികളിൽ കുളിക്കാൻ കഴിയുന്നില്ലെങ്കിൽ പുണ്യനദികളിലെ ജലം കുളിക്കുന്ന വെള്ളത്തിൽ കലർത്തി കുളിക്കുക. ഇതിനായി 2021 നവംബർ 19 ന് ബ്രഹ്മ മുഹൂർത്തം മുതൽ ഉച്ചയ്ക്ക് 02:26 വരെ ശുഭമുഹൂർത്തം ഉണ്ടാകും. ഈ ദിവസം ഗംഗയിൽ മുങ്ങിയാൽ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.