Vastu Tips For Home: ഈ സാധനങ്ങള്‍ ഒരിയ്ക്കലും ശൂന്യമായി വയ്ക്കരുത്, സമ്പത്ത് നിലനില്‍ക്കില്ല
Vastu Tips For Home: വാസ്തു ശാസ്ത്രം അനുസരിച്ച്, പലപ്പോഴും നമ്മൾ അറിഞ്ഞോ അറിയാതെയോ അവഗണിയ്ക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അതായത്, ഇത്തരം കാര്യങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമാകുന്നു.
Vastu Tips For Home: ഒരു വീടിനെ സംബന്ധിച്ചിടത്തോളം വാസ്തു ഏറെ പ്രധാനമാണ്. അതായത്, ആ വീട്ടില്‍ താമസിക്കുന്നവരുടെ സുഖവും സന്തോഷവും വസ്തുവില്‍ നിക്ഷിപ്തമാണ്. വാസ്തു ശാസ്ത്രത്തിൽ പല നടപടികളും പരാമർശിക്കുന്നു. അവ അവഗണിയ്ക്കുന്നത് വീട്ടിൽ വാസ്തു വൈകല്യങ്ങൾക്ക് വഴി തെളിയ്ക്കുന്നു.
Also Read: Thursday Remedies: വ്യാഴാഴ്ച അറിയാതെപോലും ചെയ്യുന്ന ഇക്കാര്യങ്ങള്‍ നിങ്ങളുടെ ഭാഗ്യം ഇല്ലാതാക്കും
വാസ്തു ശാസ്ത്രം അനുസരിച്ച്, പലപ്പോഴും നമ്മൾ അറിഞ്ഞോ അറിയാതെയോ അവഗണിയ്ക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അതായത്, ഇത്തരം കാര്യങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമാകുന്നു. ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.
ചില സന്ദര്‍ഭങ്ങളില്‍ ഒരു വ്യക്തിക്ക് തന്‍റെ കഠിനാധ്വാനത്തിന്‍റെ പൂർണ്ണ ഫലം ലഭിക്കില്ല, ഒപ്പം ഭാഗ്യത്തിന്‍റെ പിന്തുണയും കുറയുന്നു. ഈ അവസരത്തില്‍ നാം ഒരു പക്ഷേ ചിന്തിയ്ക്കുക ഇത് ഗ്രഹങ്ങളുടെ സ്വാധീനം മൂലമാണ് എന്ന്ന്നാവും. എന്നാല്‍, വാസ്തു പ്രകാരം, പലപ്പോഴും വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ചില ശൂന്യമായ വസ്തുക്കളാണ് ഈ ഒരു അവസ്ഥയ്ക്ക് പിന്നില്‍. അതായത്, ചില വസ്തുക്കള്‍ ശൂന്യമായി വയ്ക്കുന്നത് ലക്ഷ്മി ദേവിയെ കോപിപ്പിക്കുന്നു. ഇത് വീട്ടില്‍ ദാരിദ്ര്യം ക്ഷണിച്ചു വരുത്തുന്നു.
വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ചില ശൂന്യമായ വസ്തുക്കൾ നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുമെന്ന് വാസ്തു വിദഗ്ധർ പറയുന്നു. ഇതുമൂലം വീട്ടിൽ വാസ്തു ദോഷങ്ങൾ ഉണ്ടാകുകയും കുടുംബാംഗങ്ങളുടെ പുരോഗതി തടസപ്പെടുകയും ചെയ്യുന്നു.
ഏതൊക്കെ സാധനങ്ങള്‍ വീട്ടില്‍ ശൂന്യമായി വയ്ക്കുന്നത് നമ്മുടെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിക്കും എന്നറിയാം...
പൂജാമുറിയിലെ ജലപാത്രം
വീട്ടിലെ പൂജാമുറിയിൽ ഒരിക്കലും ജല പാത്രം ശൂന്യമായി വയ്ക്കരുത്. ഇത് ഒരു വീട്ടില്‍ താമസിക്കുന്നവരില്‍ നിഷേധാത്മകത കൊണ്ടുവരുന്നു.
വീട്ടിലെ ലോക്കര്‍ ഒരിയ്ക്കലും ശൂന്യമായി സൂക്ഷിക്കരുത്
വീട്ടിലെ ലോക്കര്‍ അല്ലെങ്കില്‍ നിങ്ങള്‍ പണം സൂക്ഷിക്കുന്ന പേഴ്‌സ് ഒരിക്കലും ശൂന്യമായി സൂക്ഷിക്കരുതെന്ന് വസ്തു ശാസ്ത്രത്തില്‍ പറയുന്നു. ശൂന്യമായ പേഴ്സ് അല്ലെങ്കിൽ ലോക്കര്‍ സമ്പത്തിന്‍റെ ദേവിയായ ലക്ഷ്മി ദേവിയെ കോപിപ്പിക്കുന്നു. ഇത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ദാരിദ്ര്യം ക്ഷണിച്ചു വരുത്തുന്നു.
കുളിമുറിയിൽ ഉപയോഗിക്കുന്ന ബക്കറ്റ്
പലപ്പോഴും ആളുകൾ കുളിച്ചതിന് ശേഷം ബാത്ത്റൂം വൃത്തിയാക്കി ബക്കറ്റ് കമിഴ്ത്തി വച്ച് മടങ്ങുന്നു. എന്നാല്‍, വാസ്തു ശാസ്ത്രം അനുസരിച്ച് ഇത് വലിയ തെറ്റാണ്. കുളികഴിഞ്ഞ് കുളിമുറിയിൽ ഉപയോഗിക്കുന്ന ബക്കറ്റ് ശൂന്യമായി വയ്ക്കുന്നത് നെഗറ്റീവ് എനർജിയ്ക്ക് വഴിതെളിയ്ക്കും എന്ന് പറയപ്പെടുന്നു. ഇത് പലതരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് വഴി തെളിയ്ക്കുന്നു.
ധാന്യശേഖരം
അടുക്കളയിൽ ധാന്യം സൂക്ഷിക്കുന്ന പാത്രങ്ങള്‍ ഒരിയ്ക്കലും ശൂന്യമാകാന്‍ ഇടയാകരുത് എന്ന് വാസ്തു ശാസ്ത്രത്തിൽ നിഷ്ക്കര്‍ഷിക്കുന്നു. നിറഞ്ഞിരിയ്ക്കുന്ന ധാന്യ ശേഖരം ആ വീട്ടില്‍ താമസിക്കുന്നവരുടെ ജീവിതത്തില്‍ പോസിറ്റിവിറ്റി കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. വീട്ടില്‍ ധാന്യങ്ങള്‍ നിറഞ്ഞിരിയ്ക്കുന്ന അവസ്ഥ ഇത് ആ വീട്ടിലെ സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ, വീട്ടിലെ ധാന്യ ശേഖരം ശൂന്യമാകാതെ ശ്രദ്ധിക്കുക.
മുള്ളുകള്‍ ഉള്ള ചെടികൾ വീട്ടില്‍ വേണ്ട
അബദ്ധത്തിൽ പോലും മുള്ളുള്ള ചെടികൾ വീട്ടിൽ വച്ചുപിടിപ്പിക്കരുത്. വീട്ടിൽ നട്ടുപിടിപ്പിക്കുന്ന ഇത്തരം ചെടികൾ നെഗറ്റീവ് ഊർജം പകരുമെന്ന് പറയപ്പെടുന്നു. അതുകൊണ്ട് തന്നെ വീടിനുള്ളിൽ ഒരിക്കലും മുള്ളുള്ള ചെടികൾ വയ്ക്കരുത്. ഇത് ലക്ഷ്മിദേവിയുടെ കോപത്തിന് ഇടയാക്കും.
ചൂല്‍
ജ്യോതിഷത്തിലും വാസ്തു ശാസ്ത്രത്തിലും ചൂൽ ലക്ഷ്മി ദേവിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു. ഉപയോഗശേഷം ചൂല്‍ ആരും കനത്ത സ്ഥലത്ത് വയ്ക്കാന്‍ ശ്രദ്ധിക്കണം. ചൂൽ മറ്റുള്ളവര്‍ക്ക് കാണാവുന്ന സ്ഥലത്ത് വയ്ക്കുന്നത് വീടിന് ദോഷമാണ് എന്ന് പറയപ്പെടുന്നു.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...