Budh Gochar 2024:  ജ്യോതിഷത്തിൽ ഈ രാജയോഗം വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. ഇതിൻ്റെ ഫലമായി ഭാഗ്യം, തൊഴിലിൽ പുരോഗതി, സർക്കാർ അല്ലെങ്കിൽ കോർപ്പറേറ്റ് ഓഫീസുകളിൽ ഉയർന്ന സ്ഥാനം എന്നിവ ഈ സമയം ലഭിക്കും.  ജ്യോതിഷത്തിൽ ഒമ്പത് ഗ്രഹങ്ങൾ, ജാതകം, രാശികൾ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് കൊടുത്തിരിക്കുന്നത്. ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിന് ശേഷം ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് പ്രവേശിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ കാലഘട്ടത്തിൽ ഗ്രഹങ്ങൾ ഉദയം, അസ്തമയം, വക്രി, നേർരേഖയിലേക്കുള്ള ചലനം എന്നിവ നടക്കും.  ഇതിലൂടെ ഗ്രഹങ്ങളുടെ കൂടിച്ചേരലും അതിലൂടെ രാജയോഗങ്ങളും സൃഷ്ടിക്കാറുണ്ട്.   നിലവിൽ ഗ്രഹങ്ങളുടെ അധിപനും ബുദ്ധിയുടെ കാരകനുമായ ബുധൻ മേടരാശിയിൽ പ്രവേശിച്ചിരിക്കുകയാണ്.  ഏപ്രിൽ 9 വരെ ഇവിടെ തുടരും.


Also Read: കുംഭ രാശിയിൽ ശനിയുടെ വക്രഗതി; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം


ബുധൻ മേട രാശിയുടെ ലഗ്നഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്, അതുപോലെ മകരത്തിൻ്റെ നാലാം ഭാവത്തിൽ അതായത് കേന്ദ്ര ഭാവത്തിൽ സഞ്ചരിക്കുകയാണ് അത്തരമൊരു സാഹചര്യത്തിൽ കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്.  ഏതൊക്കെ രാശിക്കാർക്കാണ് കേന്ദ്ര ത്രികോണ രാജയോഗത്തിലൂടെ ഗുണങ്ങൾ ലഭിക്കുന്നതെന്നറിയാം...


കന്നി (Virgo): ബുധൻ്റെ രാശിമാറ്റത്തിലൂടെ രൂപപ്പെട്ട കേന്ദ്ര ത്രികോണ രാജയോഗം ഇവർക്ക് വളരെ ശുഭകരമായിരിക്കും.  ഈ സമയം തൊഴിൽ മേഖലകളിൽ പുരോഗതി, പ്രമോഷനും ശമ്പള വർദ്ധനയും ഉണ്ടാകും. സാമ്പത്തിക നേട്ടവും ബിസിനസ്സിസിൽ പുതിയ ഇടപാടും നടക്കും.ആത്മവിശ്വാസം വർദ്ധിക്കും, കുടുംബവുമായോ സുഹൃത്തുക്കളുമായോ യാത്ര പോകാണ് യോഗം. സമൂഹത്തിൽ ആദരവ് വർദ്ധിക്കും, തിടുക്കത്തിൽ നിക്ഷേപം അരുത്.


Also Read: ശുക്ര ബുധ സംഗമത്തിലൂടെ രാജയോഗം; ഇവരുടെ ഭാഗ്യം മാറിമറിയും, നൽകും അപാര ധനലാഭം!


മകരം (Capricorn): ബുധന്റെ സംക്രമണത്തിലൂടെയുള്ള കേന്ദ്ര ത്രികോണ രാജയോഗംഇവരുടെ ഭാഗ്യം തെളിയിക്കും. ഭൗതിക സുഖസൗകര്യങ്ങൾ വിപുലീകരിക്കും, അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടായേക്കാം. പുതിയ വീടോ വാഹനമോ വാങ്ങാൻ യോഗം, കുടുംബത്തിൽ സന്തോഷം ഉണ്ടാകും, കോടതി വ്യവഹാരങ്ങളിൽ വിജയം, ജോലിയിൽ വിജയം, ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും.


ഇടവം (Taurus): ബുധൻ്റെ സംക്രമത്തിലൂടെ രൂപപ്പെട്ട കേന്ദ്ര ത്രികോണ രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്ക് ഗുണകരമാകും. വിദേശത്തേക്ക് പോകാനുള്ള ആഗ്രഹം സഫലമാകും. എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും. രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. ജോലിയിൽ വിജയം ലഭിക്കും. വിദേശ ബിസിനസിൽ പണം നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, അതിനുള്ള വായ്പ ലഭിക്കും. കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ ലഭിച്ചേക്കാം. സമൂഹത്തിൽ നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. ആഗ്രഹങ്ങൾ പൂർത്തീകരിക്കും. ബിസിനസിൽ ലാഭത്തിന് സാധ്യത.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.