Kendra Trikona Rajayoga 2023: വളരെ സാവധാനം രാശിചക്രം മാറ്റുന്ന ഒരേയൊരു ഗ്രഹമാണ് ശനി എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ.  കൂടാതെ ശനി ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് മാറാൻ പൂർണ്ണമായ രണ്ടര വർഷമെടുക്കും. ശനി നിലവിൽ സ്വരാശിയായ കുംഭം രാശിയിൽ സ്ഥിതി ചെയ്യുന്നതിനാൽ ത്രികോണ രാജയോഗം രൂപപ്പെടും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Trigrahi Yoga: വർഷങ്ങൾക്ക് ശേഷം മൂന്ന് ഗ്രഹങ്ങൾ ഒരേരാശിയിൽ; ലഭിക്കും ബമ്പർ നേട്ടങ്ങൾ


കേന്ദ്ര ത്രികോണ രാജയോഗത്തിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്


സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയെ ത്രികോണ ഭാവത്തിന്റെ ദേവതയായി കണക്കാക്കുന്നു. മറുവശത്ത്, കേന്ദ്ര ഭാവത്തിലെ ദേവനായി മഹാവിഷ്ണു ഇരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ, കേന്ദ്ര ത്രികോണ രാജയോഗത്തിൽ ഒമ്പതാം ഭാവം ഉച്ച സ്ഥാനത്താണെങ്കിൽ അത്തരക്കാർക്ക് ഭാഗ്യമുണ്ടാകും.  അവർക്ക് ധന നേട്ടവും സർക്കാർ ആനുകൂല്യങ്ങളും ജോലിയിൽ പുരോഗതിയും ലഭിക്കും. ഈ ത്രികോണ രാജയോഗത്തിന്റെ ഗുണം ഏതൊക്കെ രാശിക്കാർക്ക് ലഭിക്കുമെന്ന് നമുക്ക് നോക്കാം.


Also Read: Honey Side Effects: അമിതമായാൽ തേനും വിഷം, എങ്ങനെ?


ഇടവം (Taurus): ഇടവ രാശിക്കാർക്ക് ഈ യോഗം വളരെ അനുകൂലമാണ്.  ജോലിയിൽ സ്ഥാനക്കയറ്റം, കുടുംബത്തിലെ ദീർഘകാല പ്രശ്നങ്ങൾ പരിഹരിക്കും, തൊഴിൽരഹിതർക്ക് ജോലി ലഭിക്കും, ധനലാഭമുണ്ടാകും. അതുമൂലം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
 
ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ഈ യോഗത്തിലൂടെ  കുടുംബത്തിന്റെയും പങ്കാളിയുടെയും പൂർണ പിന്തുണ ലഭിക്കും. പ്രവർത്തന മേഖലയിൽ വിജയം കൈവരിക്കും. ബഹുമാനം വർദ്ധിക്കും, ഏറെ നാളായി തുടരുന്ന കോടതി കേസ് ഒത്തുതീർപ്പിലെത്തും.


Also Read: ജാതകത്തിൽ ഈ യോഗമുണ്ടോ? ജീവിക്കാം രാജാവിനെപ്പോലെ!


കുംഭം (Aquarius): ഈ രാശിക്കാർക്ക് ആത്മവിശ്വാസം വർദ്ധിക്കും, ബൗദ്ധിക ശേഷി വികസിക്കും, ദാമ്പത്യ ജീവിതത്തിൽ നീണ്ടുനിൽക്കുന്ന അകലം കുറയും, നിങ്ങളുടെ പെരുമാറ്റത്താൽ ആളുകൾ ആകർഷിക്കപ്പെടും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.