Kerala Temple Entry: ആറ്റുകാൽ ക്ഷേത്രത്തിൽ ഒരേ സമയം 15 പേർക്ക് ദർശനം
ഒരേ സമയം 15 പേരെ മാത്രമേ ദർശനത്തിനനുവദിക്കൂ. കൂട്ടമായി ഭക്തരെത്തി തുടങ്ങിയിട്ടില്ല
Trivandrum:ക്ഷേത്രദർശനത്തിന് സർക്കാർ ഇളവ് നൽകിയതോടെ ആറ്റുകാൽ ക്ഷേത്രത്തിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. രാവിലെ 5 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 5 മുതൽ രാത്രി 8 വരെയുമാണ് ഭക്തജനങ്ങൾക്ക് ദർശനം അനുവദിക്കുന്നത്.
ഒരേ സമയം 15 പേരെ മാത്രമേ ദർശനത്തിനനുവദിക്കൂ. കൂട്ടമായി ഭക്തരെത്തി തുടങ്ങിയിട്ടില്ലെന്നും ഭക്തരുടെ എണ്ണം പതിവിനെക്കാൾ കുറവാണെന്നും ക്ഷേത്രം അധികൃതർ പറഞ്ഞു. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലും നാല് നടയിലൂടെയും പ്രവേശനം അനുവദിക്കുന്നുണ്ട്. ഓരോ നടയിലും പത്ത് മിനിട്ടിനുള്ളിൽ മൂന്ന് പേരെ വീതമാണ് പ്രവേശിപ്പിക്കുന്നത്.
ALSO READ: Guruvayur Temple: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തർക്ക് പ്രവേശനാനുമതി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലാണ് ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (Test Positiviity Rate ) 16 ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളിൽ മാത്രമാണ് ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയുള്ളത്. അത്മാത്രമല്ല 15 പേർക്ക് മാത്രമാണ് ആരാധനാലയങ്ങളിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ. അതെ സമയം ഗുരുവായൂർ ക്ഷേത്രത്തിൽ 300 പേർക്ക് പ്രവേശിക്കാൻ അനുമതിയുണ്ട്.
പൂജ സമയങ്ങളിൽ ഭക്തർക്ക് പ്രവേശനമില്ല. ശ്രീകോവിൽ നിന്ന് നേരിട്ട് ശാന്തിമാർ പ്രസാദം നൽകുവാൻ പാടില്ല. അതിനായി ക്ഷേത്രത്തിന് പുറത്ത് പ്രത്യേക കൗണ്ടർ സംവിധാനം ഏർപ്പെടുത്തണം. അന്നദാനം, സപ്താഹം, നവാഹം തുടങ്ങിയ നടത്താൻ അനുവദിക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy