Ketu in Libra Effect on Zodiac Signs: കേതു 2022 ഏപ്രിൽ 12 ന് തുലാം രാശിയിൽ പ്രവേശിച്ചു. ഇനി അടുത്ത വർഷം 2023 ഒക്ടോബർ 30 വരെ ഈ രാശിയിൽ തുടരും. സാധാരണയായി കേതുവിനെ കുറിച്ച് ഓർക്കുമ്പോൾ ആളുകളുടെ മനസിൽ ഒരു നെഗറ്റിവിറ്റി ഉണ്ടാകുമെങ്കിലും കേതു ശുഭ ഫലങ്ങളും നൽകുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എല്ലായ്‌പ്പോഴും വക്രഗതിയിൽ സഞ്ചരിക്കുന്ന കേതു അവരുടെ ജാതകത്തിൽ ശുഭസ്ഥാനത്ത് നിൽക്കുന്ന ആളുകൾക്ക് വളരെയധികം സമ്പത്തും ബഹുമാനവും നൽകുന്നു. അടുത്ത വർഷം ഒക്ടോബർ മാസം വരെയുള്ള ഈ സമയം 4 രാശിക്കാർക്ക് വളരെ അത്ഭുതകരമാണെന്ന് അറിയാം...


Also Read: Planetary Changes In June: ജൂണിൽ 5 ഗ്രഹങ്ങൾ രാശി മാറും, ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി!


ഇത്തരക്കാരോട് കേതു ദയ കാണിക്കും (Ketu will be kind to these people)


കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ഈ സമയം നല്ലതായിരിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. വലിയ മാറ്റം സംഭവിച്ചേക്കാം. വലിയ സ്ഥാനം കണ്ടെത്താൻ കഴിയും. 


ചിങ്ങം (Leo): തുലാം രാശിയിലെ കേതുവിന്റെ സംക്രമണം ചിങ്ങം രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ധൈര്യം, ശക്തി എന്നിവ  വർദ്ധിക്കും. നേതാവെന്ന നിലയിൽ സജീവമാകും. നിങ്ങൾക്ക് ഒരു വലിയ ഉത്തരവാദിത്തം ലഭിക്കും. ഈ സമയം ശുഭകരമായിരിക്കും. ധന ഗുണമുണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും.


Also Read: ഈ 4 രാശിക്കാർ രഹസ്യമായി കടം സൂക്ഷിക്കുന്നവർ; പങ്കാളിക്ക് അത് ചിലപ്പോൾ അറിയില്ല


തുലാം  (Libra): തുലാം രാശിക്കാർക്ക് ഈ കേതു സംക്രമണം ഗുണകരമാണ്. ഇത്തരക്കാർക്ക് പുതിയ ജോലി ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ധനഗുണമുണ്ടാകും. ഒന്നിലധികം രീതികളിൽ വരുമാനമുണ്ടാകും. അവിവാഹിതരായ അത്തരം ആളുകൾക്ക് ഈ സമയത്ത് വിവാഹം കഴിക്കാം.


വൃശ്ചികം: കേതുവിന്റെ സംക്രമകാലം വൃശ്ചിക രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. ശത്രുക്കളെ കണ്ടെത്തും. ജോലിയിൽ പുരോഗതിയുണ്ടാകും. പ്രമോഷൻ-ഇൻക്രിമെന്റ് ലഭ്യമായേക്കാം. വ്യാപാരികൾക്ക് നേട്ടമുണ്ടാകും. ധൈര്യം വർധിച്ചാൽ തീരുമാനങ്ങൾ എടുക്കാൻ എളുപ്പമാകും. ജീവിതത്തിൽ സന്തോഷം നിലനിൽക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.