Shukra Gochar 2023 in Leo: ജ്യോതിഷമനുസരിച്ച് എല്ലാ ഗ്രഹങ്ങളുടെയും സംക്രമണവും ചലനത്തിലെ മാറ്റവും ആളുകളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താറുണ്ട്. ഭൗതിക സന്തോഷം, സമ്പത്ത്, പ്രശസ്തി, സ്നേഹം, ആകർഷണം എന്നിവ ശുക്രന്റെ കൃപയാൽ ലഭിക്കുന്നതാണ്. അതുകൊണ്ടുതന്നെ ശുക്രനെ ശുഭഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ജാതകത്തിൽ ശുക്രൻ ബലഹീനനോ അശുഭ സ്ഥാനത്തോ ആണെങ്കിൽ, ആ വ്യക്തിയ്ക്ക് വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും.  ഒക്‌ടോബർ ആദ്യം ശുക്രൻ സംക്രമിക്കാൻ പോകുകയാണ്. ഇത് എല്ലാ രാശിക്കാർക്കും നല്ല ഫലങ്ങൾ ലഭിക്കും. 2023 ഒക്‌ടോബർ 2 ന് ശുക്രൻ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുന്നതോടെ ഈ 3 രാശിക്കാരുടെ ജീവിതത്തിൽ സുവർണ്ണ ദിനങ്ങൾ ആരംഭിക്കും. ഇവർക്ക് ധാരാളം സമ്പത്തും മഹത്വവും ഐശ്വര്യവും ലഭിക്കും. ശുക്രന്റെ രാശി മാറ്റം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Ganesh Chaturthi 2023: ഇന്ന് ഗണേശചതുർത്ഥി; ഈ രാശിക്കാർക്ക് ലഭിക്കും അപാര ധനവും പുരോഗതിയും!


ഇടവം (Taurus): ശുക്രന്റെ ഈ രാശിമാറ്റം ടോറസ് രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഇടവത്തിന്റെ അധിപൻ ശുക്രനാണ്, അതുകൊണ്ടുതന്നെ ഇവർക്ക് എപ്പോഴും ശുക്ര കൃപ ഉണ്ടാകും. ഒക്‌ടോബർ രണ്ടിന് ശുക്രൻ സംക്രമിക്കുന്നതോടെ ഇക്കൂട്ടരുടെ ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. ജോലിയിൽ പ്രമോഷൻ ലഭിക്കാൻ സാധ്യത, ആത്മവിശ്വാസം വർദ്ധിക്കും. എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. നിങ്ങൾക്ക് ഇഷ്ടമുള്ള ജീവിത പങ്കാളിയെ ലഭിക്കും.


ചിങ്ങം (Leo): ശുക്രൻ ചിങ്ങം രാശിയിലേക്കാണ് രാശി മാറുന്നത്.   ഈ സമയം ഇവർക്ക് ആഗ്രഹിച്ച ഫലങ്ങൾ ലഭിക്കും. തൊഴിലിൽ പുരോഗതി, വരുമാനം വർദ്ധിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും, എല്ലാ കാര്യത്തിലും വിജയം നേടാൻ കഴിയും,  ചില നല്ല വാർത്തകൾ കേൾക്കാനിടയാകും, ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.


Also Read: Shani Margi: നവംബർ മുതൽ ഈ 3 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം


തുലാം (Libra): തുലാം രാശിയുടെ ഭരണ ഗ്രഹമാണ് ശുക്രൻ. അത്തരമൊരു സാഹചര്യത്തിൽ തുലാം രാശിക്കാർക്ക് ശുക്രന്റെ സംക്രമം ശുഭകരമായ ഫലങ്ങൾ നൽകും. ഇത്തരക്കാർ എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കാൻ കഴിയും. എല്ലാ സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കപ്പെടും. വ്യവസായികൾക്കും ഈ സമയം വളരെ അനുകൂലമാണ്. വലിയ നേട്ടങ്ങൾ ഉണ്ടാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.