Saturn Direct 2023: നീതിയുടെ ദൈവവും കർമ്മ ദാതാവുമായ ശനിയുടെ സഞ്ചാരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വലിയ മാറ്റമുണ്ടാക്കും. ശനി നിലവിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്.  ഇനി ഈത്  നേരിട്ട് സഞ്ചരിക്കാൻ തുടങ്ങും. കഴിഞ്ഞ കുറേ മാസങ്ങളായി വക്രഗതിയിൽ സഞ്ചരിച്ചിരുന്ന ശനി ഇപ്പോൾ നേരിട്ട് സഞ്ചരിക്കുകയും പല രാശിക്കാർക്കും അതിലൂടെ വലിയ ആശ്വാസം ലഭിക്കുകയും ചെയ്യും. 2023 നവംബർ 4 ന് ശനി നേർരേഖയിൽ സഞ്ചരിക്കുകയും അത് എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തുകയും ചെയ്യും. ഏഴര ശനി കണ്ടക ശനി എന്നിവ നടക്കുന്നവർക്ക് ഈ സമയം വലിയ ആശ്വാസമാണ്. ശനിയുടെ നേർ ചലനം അടിപൊളി ഫലങ്ങൾ നൽകുന്ന ആ രാശിക്കാർ ആരാണെന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Lakshmi Devi Favourite Zodiacs: ലക്ഷ്മി കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ, ലഭിക്കും ആധാര സമ്പത്ത്!


ഇടവം (Taurus): ശനിയുടെ നേരിട്ടുള്ള സഞ്ചാരം ഇടവ രാശിക്കാർക്ക് ഏറെ ഗുണം ചെയ്യും. ഇത്തരക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാകും. നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന അപ്രതീക്ഷിത പണം നിങ്ങൾക്ക് ലഭിക്കും. ദാമ്പത്യത്തിലും തൊഴിൽരംഗത്തും പുരോഗതിയിലേക്കുള്ള തടസ്സങ്ങൾ നീങ്ങും. നിങ്ങൾക്ക് ഒരു വലിയ സ്ഥാനം ലഭിക്കും അതിലൂടെ  വരുമാനം വർദ്ധിക്കും. ശനിയുടെ ചലന മാറ്റം ധനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കും.


ചിങ്ങം (Leo): ശനിയുടെ നേരിട്ടുള്ള സഞ്ചാരം ചിങ്ങം രാശിക്കാർക്ക് പല കാര്യങ്ങളിലും ആശ്വാസം നൽകും. ഈ സമയം നിങ്ങളുടെ ഭാഗ്യം തെളിയും. കടബാധ്യതയിൽ നിന്ന് മോചനം ലഭിക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. പുതിയ ജോലി ലഭിക്കും.


Also Read: 7th Pay Commission: ദീപാവലിക്ക് മുൻപ് ഈ ജീവനക്കാർക്ക് ബമ്പർ ലോട്ടറി; ഡിഎയിൽ 4% വർധനവ്!


കുംഭം (Aquarius): കുംഭ രാശിക്കാർക്ക് ശനിയുടെ നേർരേഖയിലുള്ള സഞ്ചാരം ശുഭകരമായ ഫലങ്ങൾ നൽകും. കുംഭ രാശിയുടെ അധിപനാണ് ശനി. ശനി കുംഭം രാശിയിലാണ് നിലവിൽ സഞ്ചരിക്കുന്നത്. ഈ സമയം നിങ്ങളുടെ ജോലിയിൽ നിങ്ങൾക്ക് വിജയം ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും.


ശനിയുടെ നേർരേഖയിലൂടെയുള്ള സഞ്ചാരം ഈ സമയം ഏഴരശ്ശനി കണ്ടകശനി എന്നിവ അഭിമുഖീകരിക്കുന്നവർക്കും ആശ്വാസം നൽകും. ശരിക്കും പറഞ്ഞാൽ വക്രി ശനി വളരെയധികം ബുദ്ധിമുട്ടുകൾ നൽകും. ശനിയുടെ സഞ്ചാരം മാറുന്നതോടെ ഈ പ്രശ്‌നങ്ങൾ അവസാനിക്കും. ഇത് മീനം, മകരം, കുംഭം, കർക്കടകം, വൃശ്ചികം എന്നീ രാശിക്കാർക്ക് ആശ്വാസം ലഭിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.