അത്താഴ പൂജക്ക് അപ്പം 41000, 7.43 ലക്ഷത്തിന്റെ പാല്‍ പായസം വേറെ; ഗുരുവായൂരിലെ അഷ്ടമി രോഹിണി വിശേഷം
ഉച്ചതിരിഞ്ഞ് കരിയൂര്‍ നാരായണന്‍ നമ്പൂതിരിയുടെ പഞ്ചവാദ്യത്തോടെയായിരുന്നു കാഴ്ചശീവേലി . രാത്രി വിളക്കെഴുന്നെള്ളിപ്പിന് പഞ്ചവാദ്യം അകമ്പടിയാവും
ഗുരുവായൂര്‍: ഉണ്ണികണ്ണന്റെ പിറന്നാള്‍ ദിനം ഗുരുവായൂര്‍ ക്ഷേത്ര സന്നിധി വൃന്ദാവനമായി മാറുകയായിരുന്നു. ജന്മാഷ്ടമിയുടെ സുകൃത പുണ്യം തേടി പതിനായിരങ്ങളാണ് ഗുരുപവനപുരിയിലെത്തിയത്.പിറന്നാള്‍ ദിനത്തില്‍ അമ്പാടികണ്ണനെ ഒരു നോക്ക് കാണാനും പിറന്നാള്‍ സദ്യയില്‍ പങ്കെടുക്കാനുമായി രാജ്യത്തിന്റെ നാനാദിക്കുകളില്‍ നിന്നുമുള്ള കൃഷ്ണഭക്തര്‍ ഗുരുവായൂരില്‍ സംഗമിച്ചു. രാവിലെ തിരുവല്ല രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ മേളത്തിന്റെ അകമ്പടിയോടെ കാഴ്ചശീവേലി നടന്നു.
ഉച്ചതിരിഞ്ഞ് കരിയൂര്‍ നാരായണന്‍ നമ്പൂതിരിയുടെ പഞ്ചവാദ്യത്തോടെയായിരുന്നു കാഴ്ചശീവേലി . രാത്രി വിളക്കെഴുന്നെള്ളിപ്പിന് പഞ്ചവാദ്യം അകമ്പടിയാവും. രാവിലെ ഒമ്പതോടെയാണ് പിറാള്‍ സദ്യ ആരംഭിച്ചത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ അഷ്ടലക്ഷമി ഹാളിലും തെക്കു ഭാഗത്തെ പന്തലിലുമാണ് സദ്യ നല്‍കുന്നത്. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ വിവിധ കലാപരിപാടികള്‍ എം.ജി.ശ്രീകുമാറിന്റെ ഗാനമേള, കൃഷ്ണനാട്ടത്തിലെ തെരഞ്ഞെടുത്ത ദൃശ്യങ്ങളുടെ അവതരണം എന്നിവയുമുണ്ടാകും.
അഷ്ടമി രോഹിണി ദിനത്തിലെ പ്രധാന വഴിപാടായ അപ്പം 41000 ത്തിലേറെ എണ്ണം തയ്യാറാക്കി അത്താഴ പൂജക്കാണ് നിവേദിക്കുന്നത്. 7.43 ലക്ഷത്തിന്റെ പാല്‍ പായസമാണ് ഉച്ചപൂജക്ക് നേദിച്ചത്. രാത്രിയില്‍ ചുറ്റുവിളക്ക്, വിശേഷാല്‍ ദീപാലങ്കാരം എന്നിവയും ഉണ്ടാവും.രാത്രി വിളക്കെഴുള്ളിപ്പിന് പഞ്ചവാദ്യം അകമ്പടിയാകും. നാലാമത്തെ പ്രദക്ഷിണത്തില്‍ ഇടക്കകൊട്ടിതീരുന്നതോടെ നൂറുകണക്കിന് ദീപങ്ങളാണ് നറുനെയ്യില്‍ തെളിയുക. വിളക്കെഴുള്ളിപ്പ് നാളെ പുലര്‍ച്ചെ ഒന്നരയോടെയാണ് അവസാനിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...