Lucky Name: ഈ പേരുകാര്‍ രാജാക്കന്മാരെപ്പോലെ ജീവിക്കും, കുബേര്‍ ദേവന്‍റെ അനുഗ്രഹം എന്നും ഇവര്‍ക്കൊപ്പം!!
Lucky Name: പേര് നോക്കി ഭാഗ്യമുള്ള ആളുകളെ എങ്ങിനെ കണ്ടെത്താം? അവരുടെ പേരിന്‍റെ ആദ്യ അക്ഷരമാണ് ഇതിന് പിന്നിലെ കാരണം. ഒരു വ്യക്തിയുടെ പേര് ആ വ്യക്തിയുടെ ജനന സമയവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.
Lucky Name: ഈ പേരുകാര്‍ രാജാക്കന്മാരെപ്പോലെ ജീവിക്കും, കുബേര്‍ ദേവന്‍റെ അനുഗ്രഹം എന്നും ഇവര്‍ക്കൊപ്പം!!
Lucky Name: ജ്യോതിഷത്തിന്‍റെ ഒരു ശാഖയാണ് Name Astrology. ഈ ശാസ്ത്രമനുസരിച്ച് ഒരു വ്യക്തിയുടെ പേരിലൂടെ ഒരു വ്യക്തിയുടെ സ്വഭാവവും അയാളുടെ ഭാവിയും അറിയാന്‍ സാധിക്കും. അതായത് പേരിന്‍റെ ആദ്യ അക്ഷരത്തില്‍നിന്നും ആ വ്യക്തിയെക്കുറിച്ചുള്ള ഒരു ഏകദേശരൂപം നമുക്ക് മനസിലാക്കാന്‍ സാധിക്കും.
പേര് നോക്കി ഭാഗ്യമുള്ള ആളുകളെ എങ്ങിനെ കണ്ടെത്താം? അവരുടെ പേരിന്‍റെ ആദ്യ അക്ഷരമാണ് ഇതിന് പിന്നിലെ കാരണം. അതായത്, ഒരു വ്യക്തിയുടെ പേര് ആ വ്യക്തിയുടെ ജനന സമയവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.
ചില ആളുകള്‍ വളരെ ആഡംബര ജീവിതം നയിക്കുന്നവരും എല്ലായ്പ്പോഴും ധാരാളം സമ്പത്തിന്‍റെ ഉടമകളുമായിരിയ്ക്കും. ഇവരില്‍ സമ്പത്തിന്‍റെ ദേവനായ കുബേരന്‍റെ കൃപ എപ്പോഴും ഉണ്ടാകും. ഇവരുടെ ജീവിതത്തില്‍ പണത്തിന് ഒരിക്കലും ഒരു കുറവുമുണ്ടാകില്ല. കുബേർ ദേവന്‍ ചിലരോട് പ്രത്യേകിച്ച് ദയ കാണിക്കുന്നു. ഇത് ആ വ്യക്തിയുടെ പേരിൽ കണ്ടെത്താനാകും. ഇത്തരത്തില്‍ കുബേർ ദേവന്‍റെ കൃപയുള്ള പേരുകാര്‍ ആരൊക്കെയാണ് എന്ന് നോക്കാം...
'N' എന്ന അക്ഷരത്തില്‍ പേര് ആരംഭിക്കുന്നവര്‍
"N" എന്ന അക്ഷരത്തിൽ പേര് ആരംഭിക്കുന്ന ആളുകൾ എപ്പോഴും സുഖപ്രദമായ ജീവിതം നയിക്കുന്നവരാണ്. ഇവരുടെ ജീവിതത്തിൽ ധാരാളം പണം മാത്രമല്ല, ബഹുമാനവും ഉണ്ടാകും. അവര്‍ക്ക് ജീവിതത്തില്‍ മറ്റുള്ളവരില്‍ നിന്നും ധാരാളം സ്നേഹവും ലഭിക്കും. ഈ ആളുകൾ വളരെ ധൈര്യശാലികളായിരിയ്ക്കും. കൂടാതെ, ബിസിനസില്‍ ഏറെ പുരോഗതിയും കൈവരിക്കുന്നവരാണ്.
"P" എന്ന അക്ഷരത്തില്‍ പേര് ആരംഭിക്കുന്നവര്‍
"P" യിൽ പേര് തുടങ്ങുന്ന ആളുകളും എപ്പോഴും സുഖപ്രദമായ ജീവിതം നയിക്കുന്നവരായിരിയ്ക്കും. ആഡംബര ജീവിതം നയിക്കാന്‍ അവർക്ക് ഏറെ കഷ്ടപ്പെടേണ്ടതില്ല.കാരണം, അവര്‍ക്ക് അത് എളുപ്പത്തില്‍ ലഭിക്കും. അവരില്‍ കുബേർ ദേവന്‍റെ അനുഗ്രഹം എപ്പോഴുമുണ്ടാകും.
"S" എന്ന അക്ഷരത്തില്‍ പേര് ആരംഭിക്കുന്നവര്‍
"S" എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്ന ആളുകൾ വളരെ കഠിനാധ്വാനികളും ബുദ്ധിശാലികളും ഒപ്പം വികാരാധീനരുമായിരിക്കും. ഇത്തരക്കാർ ചെറുപ്രായത്തിൽ തന്നെ തങ്ങളുടെ ലക്ഷ്യം തീരുമാനിക്കുകയും അത് നേടിയെടുക്കാൻ വിശ്രമമില്ലാതെ പ്രയത്നിക്കുകയും ചെയ്യും. ഭാഗ്യവും അവരെ എപ്പോഴും പിന്തുണയ്ക്കുന്നു. അവർക്ക് ജീവിതത്തിൽ വലിയ സമ്പത്തും ബഹുമാനവും ഉയർന്ന സ്ഥാനമാനങ്ങളും ലഭിക്കും. മാത്രമല്ല, ഈ ആളുകൾ വളരെ നല്ല ജീവിത പങ്കാളികളുമായിരിയ്ക്കും. കുബേർ ദേവന്‍റെ കൃപ എപ്പോഴും അവരിൽ നിലനിൽക്കുന്നു.
"V" എന്ന അക്ഷരത്തില്‍ പേര് ആരംഭിക്കുന്നവര്‍
"V" എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്ന ആളുകൾ പണത്തിന്‍റെ കാര്യത്തില്‍ ഏറെ ഭാഗ്യവാന്മാരാണ്. ഇവര്‍ക്ക് ജീവിതത്തിന്‍റെ എല്ലാ സുഖസൗകര്യങ്ങളും വളരെ എളുപ്പത്തിൽ ലഭിക്കുന്നു. ഭക്ഷണപ്രിയരായ ഇവര്‍ ഉല്ലാസ യാത്രകളും ഏറെ ഇഷ്ടപ്പെടുന്നവരാണ്. ഇവര്‍ അതിനായി ധാരാളം പണം ചിലവഴിക്കുകയും ചെയ്യുന്നു.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...