Kumar Shasti 2021: ദുരിത നിവാരണത്തിനും ആഗ്രഹ സാഫല്യത്തിനും ഇന്നേദിവസം വ്രതമെടുക്കുന്നത് ഉത്തമം
Kumar Shasti 2021: ആഷാഢ മാസത്തിലെ ശുക്ലപക്ഷത്തിനിടയിൽ വരുന്ന ആറാമത്തെ ദിവസത്തിലാണ് കുമാര ഷഷ്ഠി ആചരിക്കുന്നത്.
Kumar Shasti 2021: ദേവാദി ദേവൻ മഹാദേവന്റെയും പാര്‍വതി ദേവിയുടെയും മകനായ കാര്‍ത്തികേയന് സമര്‍പ്പിച്ചിരിക്കുന്ന ഒരു പ്രധാന ഉത്സവമാണ് കുമാര ഷഷ്ഠി.
കാർത്തികേയനെ മുരുകന്‍, സുബ്രഹ്‌മണ്യന്‍, കുമാരന്‍, സ്‌കന്ദന്‍ എന്നിങ്ങനെ വിവിധ പേരുകളിലും അറിയപ്പെടുന്നു. ആഷാഢ മാസത്തിലെ ശുക്ലപക്ഷത്തിനിടയിൽ വരുന്ന ആറാമത്തെ ദിവസത്തിലാണ് കുമാര ഷഷ്ഠി ആചരിക്കുന്നത്.
പുരാണങ്ങള്‍ പറയുന്നതനുസരിച്ച് അനുസരിച്ച് അധർമ്മ എന്ന രക്ഷസനെ കൊല്ലാൻ ഈ ദിനത്തിലാണ് കാര്‍ത്തികേയന്‍ അവതരിച്ചതെന്നാണ്.
Also Read: Horoscope 15 July 2021: ഇന്ന് ഈ രാശിക്കാർക്ക് നല്ല ദിനമല്ല, വാഹനമോടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കുമാരഷഷ്ഠി ആചരിക്കുന്നുണ്ട്. മാത്രമല്ല സുബ്രഹ്‌മണ്യ സ്വാമിക്കായി സമര്‍പ്പിച്ചിരിക്കുന്ന നിരവധി ക്ഷേത്രങ്ങള്‍ ദക്ഷിണേന്ത്യയിലുണ്ട്.
അതിലേറെ കുമാര ഷഷ്ഠി ആഘോഷം ഇന്ത്യയില്‍ മാത്രമല്ല കേട്ടോ ആചാരിക്കുന്നത് അയല്‍രാജ്യമായ നേപ്പാളിലും ഇത് പ്രസിദ്ധമാണ്. അവിടെ കാര്‍ത്തികേയനെ ആരാധിക്കുന്ന നിരവധി ക്ഷേത്രങ്ങളുണ്ട്.
ഈ വര്‍ഷത്തെ കുമാര ഷഷ്ഠി ജൂലൈ 15ന് അതായത് ഇന്നാണ് ആചരിക്കുന്നത്. സ്‌കന്ദപുരാണത്തില്‍ കുമാരഷഷ്ഠിയുടെ പ്രാധാന്യം വിശദീകരിച്ചിട്ടുണ്ട്. കാര്‍ത്തികേയന്റെ ജന്‍മദിനമായ ഈ ദിവസത്തെ കുമാര ജയന്തി എന്നും വിളിക്കുന്നു.
പുരാണമനുസരിച്ച് കാര്‍ത്തികേയന്‍ ദേവന്മാരുടെ സൈന്യ തലവനും ഭൂതങ്ങളെ നശിപ്പിക്കുന്നവനുമാണ്. അതുകൊണ്ടുതന്നെ വിശ്വാസികള്‍ കാര്‍ത്തികേയനെ ആരാധിക്കുകയും ജീവിതത്തിലെ എല്ലാ തിന്മകളെയും നശിപ്പിക്കാന്‍ അനുഗ്രഹം തേടുകയും ചെയ്യുന്നു.
Also Read: ഇന്ന് ഷഷ്ഠി; ഇത്തവണ ശനിയാഴ്ച സുബ്രഹ്മണ്യനെ ഭജിക്കൂ..
ഇന്ന് കുമാരഷഷ്ഠി വ്രതം ആചരിക്കുന്നതിലൂടെ ഭക്തര്‍ക്ക് അവരുടെ എല്ലാ ദുരിതങ്ങളും അവസാനിപ്പിക്കാനും അവരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനും സാധിക്കും എന്നാണ് വിശ്വാസം.
കുമാര ഷഷ്ഠി 2021
സൂര്യോദയം: ജൂലൈ 15 രാവിലെ 5:54 ന്
സൂര്യാസ്തമയം: ജൂലൈ 15, വൈകിട്ട് 7:11 ന്
ഷഷ്ഠി തിതി: ജൂലൈ 15 രാവിലെ 7:16 ന്
ഷഷ്ഠി തിതി അവസാനിക്കുന്നത്: ജൂലൈ 16 രാവിലെ 6:06 ന്
ഈ ദിവസം വ്രതമെടുക്കുന്നവർ സ്‌കന്ദശക്തി കവചം, സുബ്രഹ്‌മണ്യ ഭുജംഗം അല്ലെങ്കില്‍ സുബ്രഹ്‌മണ്യ പുരാണം ചൊല്ലുന്നത് വളരെ ശുഭകരമാണ്. അതുപോലെ മുരുകനായി സമര്‍പ്പിച്ചിരിക്കുന്ന കഥകളും വായിക്കുന്നത് ഉത്തമം.
ഷഷ്ഠി ആചാരങ്ങള്‍ ചില സ്ഥലങ്ങളിൽ വിശ്വാസികള്‍ തങ്ങളുടെ വീടിന്റെ മുന്‍ഭാഗത്ത് ചാണകവും ചുവന്ന കളിമണ്ണും ഉപയോഗിച്ച് ഒരു വൃത്തം വരയ്ക്കുന്നുണ്ട്. ശേഷം ഇവർ ഈ ദിവസം ഉപവാസം ആചരിക്കുന്നു.
Also Read: Sunset ന് ശേഷം Salt, Turmeric, പുളിയുള്ള സാധനങ്ങൾ എന്നിവ ദാനം ചെയ്യരുത് Financial Loss ഉണ്ടാകും
രാവിലെ മുതല്‍ വൈകുന്നേരം കാര്‍ത്തികേയ ക്ഷേത്രം സന്ദര്‍ശിക്കുന്നതുവരെ അവര്‍ ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യില്ല. ശേഷം പ്രാര്‍ത്ഥന കഴിഞ്ഞ് മാത്രമേ വ്രതം മുറിക്കാറുള്ളൂ. ചിലര്‍ ഒരിക്കലെടുത്ത് വ്രതമെടുക്കുന്നു. ഈ ദിവസം സുബ്രഹ്‌മണ്യ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും ആരതിയും നടത്തിവരുന്നുണ്ട്.
ബിസിനസ്സ്, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ എന്നിവ മറികടക്കാന്‍ ഈ ദിവസത്തില്‍ സുബ്രഹ്‌മണ്യ ക്ഷേത്രങ്ങളില്‍ ആറ് വിളക്കുകള്‍ തെളിയിക്കുന്നത് നല്ലതാണ്. കുമാര സ്വാമിക്ക് തൈരും സിന്ധൂരവും അര്‍പ്പിച്ചാല്‍ നിങ്ങളുടെ ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ നീങ്ങിക്കിട്ടുമെന്നും ശത്രുക്കളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മറികടക്കാനും ഈ വഴിപാട് നല്ലതാണെന്നും വിശ്വാസമുണ്ട്.
കൂടാതെ സമ്പത്തും സമൃദ്ധിയും കൈവരിക്കുന്നതിനായി സ്‌കന്ദ ക്ഷേത്രത്തില്‍ നിന്ന് പൂജിച്ച മയില്‍പ്പീലി ഓഫീസ്, വീട്, ഫാക്ടറി എന്നിവയുടെ തെക്കുപടിഞ്ഞാറേ മൂലയില്‍ സൂക്ഷിക്കുന്നത് ഉത്തമമാണ്.
ഇന്നേദിനം കാർത്തികേയന്റെ മൂലമന്ത്രമായ ഓം വചത്ഭുവേ നാമ: എന്ന മന്ത്രം 108 തവണ ജപിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ ഓം ശരവണ ഭവ എന്ന മന്ത്രം 21 തവണ ജപിക്കുന്നതും നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...