Lucky Zodiac Sign: ലക്ഷ്മി ദേവിയെ സമ്പത്തിന്റെ ദേവതയെന്നാണ് പറയുന്നത്.  ലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കാൻ ഓരോ വ്യക്തിയും ദേവിയെ ആരാധിക്കുന്നതിനൊപ്പം പല തരത്തിലുള്ള ജ്യോതിഷ പരിഹാരങ്ങളും നടത്താറുമുണ്ട്. ചിലർ ജന്മനാ ലക്ഷ്മി ദേവിയുടെ അനുഗ്രഹമുള്ളവരായിരിക്കും. ലക്ഷ്മി കൃപയാൽ ഈ വ്യക്തികളുടെ ഭാഗ്യം പ്രകാശിക്കും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിലനിൽക്കുന്ന ചില രാശികളെ കുറിച്ചാണ് ഇന്ന് നമ്മൾ അറിയാൻ പോകുന്നത്.  ഈ രാശിക്കാർക്ക് ജീവിതത്തിൽ എല്ലാ സുഖ-സൗകര്യങ്ങളും ലഭിക്കും. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് അവരുടെ ജീവിതത്തിൽ ധാരാളം പണം സമ്പാദിക്കാനും ആഡംബര ജീവിതം നയിക്കാനും സാധിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Rahu Fav Zodiac: രാഹുവിന് പ്രിയം ഈ രാശികളോട്, ലഭിക്കും വൻ നേട്ടങ്ങൾ!


വൃശ്ചികം (Scorpio):  വൃശ്ചിക രാശിയുടെ അധിപൻ ചൊവ്വയാണ്. ജ്യോതിഷത്തിൽ ഈ ഗ്രഹത്തെ ശക്തിയുടെയും ധൈര്യത്തിന്റെയും ഘടകമായിട്ടാണ് കണക്കാക്കുന്നത്. ഈ രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ കൃപ എപ്പോഴുമുണ്ടാകും. ഇവർ ജീവിതത്തിൽ വലിയ ഉയരങ്ങളിലെത്തും.  സമൂഹത്തിൽ തന്റേതായ മുദ്ര പതിപ്പിക്കുന്നവരാണിവർ.


ഇടവം (Taurus):  ഇടവ രാശിയുടെ അധിപനാണ് ശുക്രൻ. ശുക്രൻ ധന-ധാന്യങ്ങൾ, ഐശ്വര്യം എന്നിവയുടെ കാരകനാണ്.  ഈ രാശിക്കാർക്ക് ലക്ഷ്മീദേവിയുടെ പ്രത്യേക അനുഗ്രഹമുണ്ടാകും.  ഇടവ രാശിക്കാർക്ക് ജീവിതത്തിൽ എല്ലാ സുഖ സൗകര്യങ്ങളും ഉണ്ടാകും. ഇത്തരക്കാർ ആഡംബര ജീവിതമാണ് നയിക്കുന്നത്.


Also Read: Kedar Yoga: കേദാർ യോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും ധനനേട്ടവും സ്ഥാനമാനാദികളും!


കർക്കടകം (Cancer):  ചന്ദ്രനാണ് കർക്കടകത്തിന്റെ അധിപൻ. ചന്ദ്രനെ സുഖത്തിന്റെയും മനസ്സിന്റെയും ഘടകമായിട്ടാണ് കണക്കാക്കുന്നത്. ലക്ഷ്മി ദേവിയുടെ കൃപ കർക്കടക രാശിക്കാരിൽ എപ്പോഴും ഉണ്ടാകും. ജാതകത്തിൽ ചന്ദ്രൻ ശക്തമായ സ്ഥാനത്ത് നിന്നാൽ ആ വ്യക്തിക്ക് മാനസിക സുഖങ്ങൾ ലഭിക്കും. ഇത്തരക്കാർ തങ്ങളുടെ കരിയറിൽ വളരെയധികം മുന്നേറുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്യും.


ചിങ്ങം (Leo):  ചിങ്ങം രാശിയുടെ അധിപനാണ് സൂര്യൻ. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഈ രാശിക്കാർക്ക് എപ്പോഴും ഉണ്ടാകും. ചിങ്ങം രാശിക്കാർക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം  ലഭിക്കും. കഠിനാധ്വാനത്തിന്റെ അടിസ്ഥാനത്തിൽ ഈ രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം ഉണ്ടാകും.  


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.