Lakshmi Narayan Yog In Kanya:  ഗ്രഹങ്ങളുടെ ചലനത്തിന് ജ്യോതിഷത്തിൽ വലിയ പങ്കുണ്ട്. ഗ്രഹത്തിന്റെ സംക്രമണം കാരണം പലപ്പോഴും മറ്റ് ഗ്രഹങ്ങളുടെ കൂടിച്ചേരൽ പ്രത്യേക യോഗങ്ങൾ സൃഷ്ടിക്കാറുണ്ട്.  അത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ശുഭമോ അശുഭമോ ആയ ആയ ഫലം നൽകാം. ജ്യോതിഷ പ്രകാരം ഒക്‌ടോബർ 26 ന് ഇത്തരമൊരു യോഗം രൂപപ്പെടും.  അത് വളരെയധിക ഐശ്വര്യപ്രദമായിട്ടാണ് കണക്കാക്കുന്നത്. അതിന്റെ ഫലം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ കാണപ്പെടും.  ഒക്ടോബർ 26 ന് ബുധൻ കന്നിരാശിയിലേക്ക് പ്രവേശിക്കും.  നേരത്തെ അതായത് ഒക്‌ടോബർ 18 ന് ശുക്രൻ ഇവിടെ  പ്രവേശിച്ചിട്ടുണ്ട്. ശുക്രന്റേയും ബുധന്റേയും കൂടിച്ചേരൽ ലക്ഷ്മീ-നാരായണയോഗം രൂപപ്പെടുത്തും. ഏതൊക്കെ രാശിക്കാർക്കാണ് ഈ യോഗത്തിന്റെ ഗുണം കൂടുതൽ ലഭിക്കാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വ്യാഴത്തിന്റെ പാതമാറ്റം സൃഷ്ടിക്കും അഖണ്ഡ സാമ്രാജ്യ യോഗം; ഈ 3 രാശിക്കാർക്ക് കോടീശ്വര യോഗം!


കന്നി (Virgo): ബുധൻ കന്നി രാശിയിൽ സംക്രമിക്കുന്നത് കൊണ്ട് ഈ രാശിക്കാർക്ക് ലക്ഷ്മീ നാരായണ യോഗത്തിന്റെ പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ഇതുമൂലം ഈ രാശിക്കാർക്ക് കടബാധ്യതയിൽ നിന്നും മോചനം ലഭിക്കും. ഒപ്പം ഇവർ നൽകിയ പണവും സമയത്ത് തിരികെ ലഭിക്കും. വ്യാപാര മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് നേട്ടം. ഒപ്പം ജോലിയുള്ളവർക്ക് പ്രത്യേക ധനലാഭവും ഉണ്ടാകും. 


ധനു (Sagittarius): ധനു രാശിക്കാർക്കും ഈ യോഗം വളരെയധികം ഗുണം നൽകും. ഇതിലൂടെ ഇവരുടെ വരുമാനം വർദ്ധിക്കും. കൂടാതെ നല്ല വാർത്തകൾ ലഭിക്കും.  വ്യാപാര മേഖലയുമായി ബന്ധപ്പെട്ടവർക്ക് വിജയമുണ്ടാകും. കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും.


Also Read: കുഞ്ഞൻ ജിറാഫിനെ ശാപ്പിടാൻ പാഞ്ഞെത്തി സിംഹം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


 


മകരം (Capricorn):  മകരം രാശിക്കാർക്കും ഈ യോഗത്തിന്റെ ഫലം ലഭിക്കും. ഇവർ ജോലിയിലും ബിസിനസ്സിലും വിജയം കൈവരിക്കും. ഒപ്പം നിങ്ങൾക്ക് പുരോഗതിയും ലഭിക്കും. ഈ സമയം ഇവരുടെ കുടുങ്ങികിടന്ന പണം തിരികെ ലഭിക്കും. കുടുംബത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. സഹപ്രവർത്തകരുമായി സന്തോഷത്തോടെ സമയം ചെലവഴിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.