Budh Shukra Yuti:  ബുധന്റെയും ശുക്രന്റെയും സംയോഗത്തിലൂടെ ലക്ഷ്മീ നാരായണ യോഗം രൂപപ്പെട്ടിരിക്കുകയാണ്. ഈ യോഗത്തിന്റെ രൂപീകരണം മൂലം 2024 പുതുവര്‍ഷത്തില്‍ ചില രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷം അലയടിക്കും.  ഇവർക്ക് ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകും. ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. സമ്പത്തും പ്രതാപവും ഐശ്വര്യവും നല്‍കുന്ന ശുക്രന്റെ രാശി മാറ്റം മനുഷ്യ ജീവിതത്തെ നല്ല രീതിയില്‍ സ്വാധീനിക്കും. ശുക്രന്‍ ശക്തനാകുമ്പോള്‍ ലക്ഷ്മീദേവിയുടെ അനുഗ്രഹവും ലഭിക്കും. ലക്ഷ്മീ നാരായണ യോഗത്തിന്റെ രൂപീകരണം ഏതൊക്കെ രാശിക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഇനി മണിക്കൂറുകൾ മാത്രം.. സൂര്യ ബുധ സംയോഗം ഈ രാശിക്കാരുടെ ഭാഗ്യം മാറ്റിമറിക്കും!


മിഥുനം (Capricorn):  മിഥുന രാശിക്കാര്‍ക്ക് ലക്ഷ്മീ നാരായണ യോഗം വളരെയേറെ ഗുണം ചെയ്യും. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാൻ ഈ സമയം വളരെ നല്ലതാണ്. എല്ലാ മേഖലയിലും വിജയം കൈവരിക്കാനാകും. തൊഴില്‍ ചെയ്യുന്നവര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കും. ജോലിയില്‍ ശമ്പള വര്‍ദ്ധനവോടെ സ്ഥാനക്കയറ്റം ലഭിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കും. മാതാപിതാക്കളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും.


ധനു (Sagittarius): ധനു രാശിക്കാര്‍ക്ക് ലക്ഷ്മീ നാരായണ യോഗം ഗുണം ചെയ്യും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും. ഈ സമയം നിങ്ങള്‍ക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടായേക്കാം. പണം സമ്പാദിക്കാനുള്ള പുതിയ അവസരങ്ങള്‍ ഉണ്ടാകാം. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താല്‍ നിങ്ങൾ ബിസിനസിൽ പ്രശസ്തി നേടും. മധുരമായ സംസാരത്തിലൂടെ എല്ലാവരുടെയും ഹൃദയം കവരും. ബന്ധുക്കളുമായുള്ള ബന്ധം നല്ലതായിരിക്കും. ദാമ്പത്യ ജീവിതം മെച്ചപ്പെടും. ഇണയുമായുള്ള ബന്ധം ദൃഢമാകും. കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. 


Also Read: ശുക്ര സംക്രമം: ജനുവരി 18 ന് ശേഷം ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം!


വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാര്‍ക്കും ലക്ഷ്മീ നാരായണ യോഗം ഗുണം ചെയ്യും. ലഗ്‌നഗൃഹത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. ഉന്നത വിദ്യാഭ്യാസം നേടാനുള്ള ആഗ്രഹം സഫലമാകും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയം കൈവരിക്കാന്‍ സാധിക്കും. കുടുംബത്തോടൊപ്പം നിങ്ങള്‍ക്ക് നല്ല സമയം ആസ്വദിക്കാനാകും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിച്ചേക്കാം. ഒരു വലിയ ഉത്തരവാദിത്തം ലഭിച്ചേക്കാം. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താല്‍ സാമ്പത്തിക സ്ഥിതി കൂടുതല്‍ ദൃഡമാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.