Rajyog 2024: മകരത്തിൽ ബുധ-ശുക്ര സംഗമത്തിലൂടെ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!
Shukra Budh Yuti: ജ്യോതിഷ പ്രകാരം ബുധൻ്റെയും ശുക്രൻ്റെയും കൂടിച്ചേരലിലൂടെ ലക്ഷ്മീ നാരായണ യോഗം സൃഷ്ടിക്കപ്പെടും. ഈ യോഗം 12 രാശികളേയും ബാധിക്കുമെങ്കിലും 5 രാശിക്കാർക്ക് ലഭിക്കും ചില പ്രത്യേക നേട്ടങ്ങൾ.
Laxmi Narayan Yog: ഗ്രഹങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താറുണ്ട്. ഇപ്പോഴിതാ ഫെബ്രുവരിയുടെ തുടക്കത്തിൽ ശുക്രനും ബുധനും മകരം രാശിയിൽ പ്രവേശിക്കും. ഇതിലൂടെ ലക്ഷ്മീ നാരായണ യോഗം രൂപപ്പെടും. ഈ യോഗം 12 രാശികളേയും ബാധിക്കുമെങ്കിലും ഈ 5 രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ നൽകും. ആ രാശികളേതെന്ന് അറിയാം...
മേടം (Aries): ലക്ഷ്മീ നാരായണ യോഗം മേടം രാശിക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാക്കും. ഈ കാലയളവിൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാകും. ശമ്പളം വർദ്ധിക്കും. കരിയറിൽ ചില നല്ല വാർത്തകൾ ലഭിച്ചേക്കും. ആരോഗ്യം മികച്ചതായിരിക്കും.
മിഥുനം (Gemini): മിഥുന രാശിക്കാരുടെ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും. സ്ഥാനക്കയറ്റത്തോടൊപ്പം ജോലി ചെയ്യുന്നവരുടെ ശമ്പളവും വർധിക്കും. നിങ്ങളുടെ ജോലിയിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും.
Also Read: 50 വർഷത്തിനു ശേഷം മകര രാശിയിൽ ത്രിഗ്രഹയോഗം; ഫെബ്രുവരി മുതൽ ഇവരുടെ സമയം തെളിയും!
കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ലക്ഷ്മീ നാരായന യോഗം വളരെ ഫലപ്രദമായിരിക്കും. ജീവിതത്തിൽ സന്തോഷം വർദ്ധിക്കും, ജോലിസ്ഥലത്ത് പുരോഗതിയുണ്ടാകും. കുടുംബാംഗങ്ങളിൽ നിന്ന് പിന്തുണ ലഭിക്കും. നിങ്ങളുടെ മാനസികാവസ്ഥയെ വളരെയധികം സന്തോഷിപ്പിക്കുന്ന ചില നല്ല വാർത്തകളും ലഭിച്ചേക്കും.
ധനു (Sagittarius): ലക്ഷ്മി നാരായണ യോഗത്തിന്റ രൂപീകരണം ധനു രാശിക്കാരുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നൽകും. കരിയറിൽ വിജയസാധ്യതകൾ ഉണ്ടാകും. വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും, വരുമാന സ്രോതസ്സുകൾ വർദ്ധിക്കും. പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും.
Also Read: ജോർദാനിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് യുഎസ് സെെനികർ കൊല്ലപ്പെട്ടു; പ്രതികരിക്കുമെന്ന് ബൈഡൻ
മകരം (Capricorn): ലക്ഷ്മീ നാരായന യോഗം മകരം രാശിക്കാർക്ക് നല്ല വാർത്തകൾ നൽകും. ഈ കാലയളവിൽ നിങ്ങൾക്ക് വസ്തു വാങ്ങാൻ യോഗമുണ്ടാകും. നിങ്ങളുടെ കഠിനാധ്വാനം കണക്കിലെടുത്ത് സ്ഥാനക്കയറ്റം ലഭിക്കും. സാമ്പത്തിക സ്ഥിതിയും മികച്ചതാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.