Valentine Week: വാലന്റൈൻസ് ആഴ്ചയിലെ അവസാന 5 ദിവസങ്ങൾ ഈ രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ
Valentine Week: വാലന്റൈൻസ് വീക്ക് ആരംഭിച്ചു കഴിഞ്ഞു എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. വാലന്റൈൻസ് ഡേ സ്പെഷ്യൽ ആക്കാനാണ് പലരും ആലോചിക്കുന്നത്. തങ്ങളുടെ പ്രണയ പങ്കാളിക്ക് വേണ്ടി നിരവധി പ്രത്യേകതയുള്ള പദ്ധതികൾ തയ്യാറാക്കുന്ന ആഴ്ചകൂടിയാണ്.
Valentine Week: വാലന്റൈൻസ് വീക്ക് ആരംഭിച്ചിരിക്കുകയാണ്. പ്രണയിതാക്കൾക്ക് വാലന്റൈൻസ് ഡേ സ്പെഷ്യൽ ആണ്. തങ്ങളുടെ പ്രണയ പങ്കാളിക്ക് പ്രത്യേക അനുഭവങ്ങൾ സമ്മാനിക്കാനുള്ള വെമ്പലിലാണ് പ്രണയിതാക്കൾ. ഫെബ്രുവരി 7 മുതൽ 14 വരെയുള്ള ദിവസങ്ങൾ പ്രണയിതാക്കൾക്ക് ഉത്സവതിമിർപ്പാണ്. ജ്യോതിഷ വിദഗ്ധരുടെ അഭിപ്രായത്തിൽ വാലന്റൈൻസ് ആഴ്ചയിലെ ഈ അവസാന 5 ദിവസങ്ങൾ ചില രാശിക്കാർക്ക് വളരെ സ്‌പെഷ്യൽ ആയിരിക്കും എന്നാണ്. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...
Also Read: Vastu Tips For Aquarium: വീട്ടിൽ ഈ സ്ഥലത്ത് അക്വേറിയം സൂക്ഷിക്കൂ... കരിയറിൽ വലിയ പുരോഗതി ഉണ്ടാകും
മിഥുനം (Gemini)
വാലന്റൈൻസ് വീക്കിന്റെ അവസാന 5 ദിവസങ്ങൾ മിഥുന രാശിക്കാർക്ക് വളരെ പ്രത്യേകതയുള്ളതായിരിക്കും. പങ്കാളിയിൽ നിന്നും ഇവർക്ക് നല്ല പ്രതികരണം ലഭിക്കും. വിവാഹത്തിന് താൽപ്പര്യമുള്ളവർ അവരുടെ പങ്കാളിയെ മാതാപിതാക്കളുമായി ബന്ധപ്പെടുത്തും. വിവാഹിതരായ ദമ്പതികൾക്കിടയിൽ പരസ്പര സ്നേഹം വർധിക്കും.
Also Read: ഈ 4 രാശിക്കാർക്ക് വരുന്ന 17 ദിവസം വിപരീത രാജയോഗം
കർക്കിടകം (Cancer)
പ്രണയ പങ്കാളികൾക്ക് വിവാഹത്തിന് സമ്മതം ലഭിക്കാം. ബന്ധത്തിൽ സ്നേഹവും അടുപ്പവും വർദ്ധിക്കും. കൂടാതെ വിവാഹിതരായ ദമ്പതികൾ പരസ്പരം കൂടുതൽ അടുക്കും.
ചിങ്ങം (Leo)
ചിങ്ങം രാശിക്കാരുടെ പ്രണയ ജീവിതത്തിൽ സ്നേഹം വർദ്ധിക്കും. പ്രണയ പങ്കാളിയുമായുള്ള ബന്ധം ശക്തമാകും. ബന്ധത്തിന് കുടുംബാംഗങ്ങൾ തയ്യാറാകും. നവദമ്പതികൾക്ക് സ്നേഹം പ്രകടിപ്പിക്കാനുള്ള നല്ല സമയമാണ്.
കന്നി (Virgo)
വാലന്റൈൻസ് വീക്കിന്റെ അവസാന ദിനങ്ങൾ കന്നിരാശിക്കാർക്ക് സ്പെഷ്യൽ ആയിരിക്കും. പ്രണയത്തിൽ പങ്കാളിയുമായി കൂടുതൽ അടുക്കും. പ്രണയ പങ്കാളിയുമായി അടുപ്പം വർദ്ധിപ്പിക്കാൻ നല്ല സമയമാണ്. പ്രണയ ജീവിതത്തിൽ ഭാഗ്യത്തിന് പൂർണ്ണ പിന്തുണ ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...