Lunar Eclipse Date and Time 2023: സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം എന്നിവ പ്രധാനപ്പെട്ട ജ്യോതിശാസ്ത്ര സംഭവങ്ങളാണ്, എന്നാൽ ഹിന്ദു മതത്തിലും ജ്യോതിഷത്തിലും അവ വളരെ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു. കൂടാതെ ഇത്തരം ജ്യോതിശാസ്ത്ര സംഭവങ്ങളെ ഏറെ അശുഭകരമായി കണക്കാക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Rahu Transit 2023: മായാവി ഗ്രഹത്തിന്‍റെ സംക്രമണം, ഈ രാശിക്കാര്‍ ഏറെ സമ്പത്ത് നേടും!!  


ഹൈന്ദവ വിശ്വാസത്തില്‍ ഗ്രഹണ സമയത്ത് മംഗളകരമായ പ്രവൃത്തികൾ ഒന്നും തന്നെ ചെയ്യാറില്ല. ഇക്കാരണത്താൽ, സൂര്യഗ്രഹണ സമയത്തും ചന്ദ്രഗ്രഹണ സമയത്തും ആരാധനാ ചടങ്ങുകൾ നടത്തുകയോ ക്ഷേത്രങ്ങളുടെ വാതിലുകൾ തുറക്കുകയോ ചെയ്യുന്നില്ല. അതായത്, ഗ്രഹണകാലത്ത് ചെയ്യാൻ നിഷിദ്ധമായ ഇത്തരം നിരവധി പ്രവൃത്തികളുണ്ട്. 


Also Read:  Lunar Eclipse 2023:  വര്‍ഷത്തിലെ രണ്ടാം ചന്ദ്രഗ്രഹണം, ഈ രാശിക്കാരുടെ ജീവിതത്തില്‍ പണത്തിന്‍റെ പെരുമഴ!! ഒക്ടോബർ 28 മുതൽ ശുഭകാലം 

ഈ വർഷം 2023 ആകെ നാല് ഗ്രഹണങ്ങളാണ് ഉള്ളത്. അതില്‍ മൂന്നെണ്ണം ഇതിനോടകം സംഭവിച്ചു. ഇനി സംഭവിക്കാനുള്ളത് നാലാമത്തെ ഗ്രഹണമായ ചന്ദ്ര ഗ്രഹണമാണ്‌. അടുത്തിടെ, ഒക്ടോബർ 14 ന് ഈ വർഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം സംഭവിച്ചു. ഇപ്പോൾ കൃത്യം 15 ദിവസത്തിന് ശേഷം, ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണം സംഭവിക്കാൻ പോകുന്നു. 


ഈ വര്‍ഷത്തെ നാലാമത്തെ ഗ്രഹണമായ ചന്ദ്രഗ്രഹണം  ഇന്ത്യയിൽ ഒക്ടോബർ 28 ന് അർദ്ധരാത്രി 01:05 ന് ആരംഭിച്ച് 02:24 ന് അവസാനിക്കും. ഇന്ത്യയിൽ ഈ ചന്ദ്രഗ്രഹണത്തിന്‍റെ ആകെ ദൈർഘ്യം 1 മണിക്കൂർ 18 മിനിറ്റ് ആയിരിക്കും.  


ഈ ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകും. അതിനാല്‍ തന്നെ അതിന്‍റെ അതിന്‍റെ സൂതക് കാലഘട്ടവും പരിഗണിക്കപ്പെടും. രണ്ടാമത്തെ ചന്ദ്രഗ്രഹണം എല്ലാ രാശിക്കാരിലും വലിയ സ്വാധീനവും  ചെലുത്തും.    


2023 ചന്ദ്രഗ്രഹണത്തിന്‍റെ സുതക് കാലഘട്ടം


ഒക്ടോബർ 28 ന് നടക്കുന്ന ചന്ദ്രഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകും, അതിന്‍റെ സൂതക് കാലഘട്ടവും പരിഗണിക്കും. ചന്ദ്രഗ്രഹണത്തിന്‍റെ സൂതക് കാലഘട്ടത്തിൽ, ആരാധന, പൂജ  ഉൾപ്പെടെയുള്ള എല്ലാ മംഗളകരമായ പ്രവർത്തനങ്ങളും നിരോധിക്കും. ക്ഷേത്രങ്ങളില്‍ പൂജകള്‍ നടക്കില്ല, ചന്ദ്രഗ്രഹണം കഴിഞ്ഞതിന് ശേഷം കുളിച്ച് മാത്രമേ പൂജകള്‍ ആരംഭിക്കാവൂ. ചന്ദ്രഗ്രഹണത്തിന്‍റെ സൂതകം 9 മണിക്കൂർ മുമ്പ് ആരംഭിക്കുന്നു.


ചന്ദ്രഗ്രഹണത്തിന്‍റെ സൂതക് കാലഘട്ടം  വൈകുന്നേരം 04:05 ന് ആരംഭിച്ച് ഗ്രഹണം പൂര്‍ത്തിയാകുന്നതോടെ അവസാനിക്കുന്നു. ഗ്രഹണത്തിന്‍റെ അശുഭഫലം ഒഴിവാക്കാൻ, ഈ സമയത്ത് പുറത്തിറങ്ങരുത്, ഈശ്വരനെ സ്മരിക്കുക, ഗ്രഹണ സമയത്ത് ഭക്ഷണപാനീയങ്ങൾ കഴിയ്ക്കുന്നത് ഒഴിവാക്കുക. ചന്ദ്രഗ്രഹണത്തിന് ശേഷം കുളിക്കാൻ ശ്രദ്ധിക്കുക. 


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)


 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.