Mercury Venus Transit December 2022: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും അതിന്റെതായ സമയത്ത് രാശി മാറുന്നു. അതിനൊക്കെ ശരിക്കും പറഞ്ഞാൽ ഒരു കണക്കു തന്നെയുണ്ട്.  വർഷാവസാന മാസമായ ഡിസംബറിന്റെ അവസാന ദിവസങ്ങളിൽ വളരെ പ്രധാനപ്പെട്ട ഗ്രഹമാറ്റങ്ങളാണ് നടക്കാൻ പോകുന്നത്. ഈ സ്പെഷ്യൽ ഗ്രഹ സംക്രമണം ലക്ഷ്മീ നാരായണ  യോഗം സൃഷ്ടിക്കും.  ജ്യോതിഷത്തിന്റെ കണക്കുകൂട്ടലിൽ  ഇത് വളരെ ശുഭകരമായ യോഗമാണ്.  ബുധൻ 2022 ഡിസംബർ 28-നും ശുക്രൻ 2022 ഡിസംബർ 29-നും മാന് രാശി മാറുന്നത്. മകരം രാശിയിൽ ബുധനും ശുക്രനും കൂടിച്ചേരുന്നത് ലക്ഷ്മീ നാരായണയോഗം സൃഷ്ടിക്കും. ഈ സമയം 3 രാശിക്കാർക്ക്  വളരെ ശുഭകരമായ ഫലങ്ങൾ നൽകും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Surya Gochar 2022: ഡിസംബർ 16 മുതൽ ഈ 5 രാശിക്കാർ സൂര്യനെപോലെ തിളങ്ങും! 


 


മകരം (Capricorn): ബുധൻ-ശുക്ര കൂടിച്ചേരലിലൂടെ രൂപപ്പെടുന്ന ലക്ഷ്മീ നാരായണ യോഗം മകരം രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകും. ഈ സമയം ഇവർക്ക് ധാരാളം സമ്പത്ത് ലഭിക്കും. എല്ലാ ജോലികളിലും ഭാഗ്യം കൂടെയുണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ വേഗത്തിൽ പൂർത്തിയാകും. പരീക്ഷ-ഇന്റർവ്യൂവിൽ വിജയമുണ്ടാകും. ബിസിനസ്സിൽ നിന്നും ലാഭമുണ്ടാകും. പ്രത്യേകിച്ച് വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവർക്ക് വലിയ നേട്ടമുണ്ടാകും.


Also Read: പക്ഷിയെ കൊത്താൻ ചെന്ന് വിഷപാമ്പ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


 


ധനു (Sagittarius): ബുധന്റെയും ശുക്രന്റെയും കൂടിച്ചേരലിലൂടെ സൃഷ്ടിക്കുന്ന ലക്ഷ്മീ നാരായണയോഗം ധനു രാശിക്കാർക്ക് വളരെയധികം സമ്പത്ത് നൽകും. കിട്ടില്ലെന്ന് വിചാരിച്ച പണം ലഭിക്കും. അപ്രതീക്ഷിതമായ ധനലാഭം നിങ്ങൾക്ക് സന്തോഷം ഉണ്ടാക്കും.  പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. തൊഴിൽ ചെയ്യുന്നവർക്ക് പുരോഗതി കൈവരിക്കാൻ കഴിയും.


Also Read: ഭോജ്പുരി നടി സുഷമ അധികാരിയുടെ ബിക്കിനി ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നു..


മീനം (Pisces):  മീന രാശിക്കാർക്കും ലക്ഷ്മി നാരായണ യോഗം വൻ ധനലാഭമുണ്ടാക്കും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാകും.  വരുമാനത്തിൽ വർദ്ധനവ്, വളരെക്കാലമായി കാത്തിരുന്ന ശമ്പള വർദ്ധനവ് അല്ലെങ്കിൽ അധിക വരുമാനം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഈ സമയത്ത് ലഭിക്കും. ബിസിനസിൽ പുതിയ ഇടപാടുകൾ ഉണ്ടാകാം. നിക്ഷേപത്തിൽ നിന്നും ലാഭം ഉണ്ടാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.