ഇന്ന് വിഷു. ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറഞ്ഞ പുതുകാലത്തിനു വേണ്ടിയുള്ള പ്രാർത്ഥനയും, പ്രതീക്ഷയുമായി വിശ്വാസികൾ ഇന്ന് രാവിലെ ഭഗവാൻ കൃഷ്ണനെ കണികണ്ട് ഉണർന്നു. പകലും രാത്രിയും സമമാകുന്ന ദിവസം എന്നാണ് വിഷു എന്ന പദത്തിന്റെ അർത്ഥം. മേട മാസത്തിലെ സംക്രാന്തിയാണ് വിഷുവായി ആഘോഷിക്കുന്നത്.  ജീവിതത്തിൽ നീതിബോധവും, കർമ്മ ബോധവും ഉള്ളവരാകാനും.  മനസ്സിൽ അനാവശ്യ ചിന്തകൾ കടന്നുകൂടാതെ മനസമാധാനത്തോടെ മുന്നോട്ടുള്ള കാലം ജീവിക്കുന്നതിനും വേണ്ടി, ഈ ദിവസം ഭഗവാൻ കൃഷ്ണനെ കണി കാണുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് കൃഷ്ണൻ. തന്നെ ഭക്തിയോടെയും സ്നേഹത്തോടെയും പ്രാർത്ഥിക്കുന്നവരെ ഭഗവാൻ ഒരിക്കലും കൈവിടാറില്ല. എന്നിരുന്നാലും ജ്യോതിഷത്തിൽ ഉള്ള 12 രാശികളിൽ, ചില രാശികളോട് ഭഗവാനെ കൂടുതൽ താല്പര്യം ഉണ്ട്. കൃഷ്ണന്റെ അനുഗ്രഹത്താൽ ഈ രാശിക്കാരുടെ ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകും. ആ രാശിയെ കുറിച്ചാണ് ഇവിടെ പറയുന്നത് .


 ഇടവം


 ജ്യോതിഷ വിശ്വാസം അനുസരിച്ച് ശ്രീകൃഷ്ണന്റെ പ്രിയപ്പെട്ട രാശിയാണ് ഇടവം രാശി. ഈ രാശിക്കാരുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും ശ്രീകൃഷ്ണന്റെ അനുഗ്രഹം ഉണ്ടായിരിക്കും. ഇവർ ജീവിതത്തിൽ ഏത് പ്രശ്നങ്ങളെയും തരണം ചെയ്തുകൊണ്ട് വിജയം സുനിശ്ചിതമാക്കുന്നവരാണ്. മനസ്സിന് ഇഷ്ടപ്പെട്ട കാര്യങ്ങളെല്ലാം ഇവർക്ക് ഭഗവാന്റെ കൃപയാൽ നേടാനാകും. ജീവിതത്തിൽ സമ്പത്തും പ്രശസ്തിയും  എല്ലാം ഇടവം രാശിക്ക് സുനിശ്ചിതമാണ്.


ALSO READ: തടസ്സങ്ങളെല്ലാം നീങ്ങി, ഇനി ജീവിതത്തിൽ വിജയം മാത്രം; വിഷുദിനത്തിൽ ഈ രാശിക്കാർ പണം കൊയ്യും


 കർക്കടകം


 ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ജീവിതത്തിലുടനീളം ഉള്ള രാശിയാണ് കർക്കടകം. ഈ രാശിക്കാർക്ക് മരണാനന്തരം മോക്ഷം ലഭിക്കാനുള്ള അനുഗ്രഹവും കൃഷ്ണന്റെ കൃപയാൽ ലഭിച്ചിരിക്കുന്നു. ഈ രാശിയിൽ ജനിച്ചവർ പതിവായി ശ്രീകൃഷ്ണനെയും ശ്രീ രാധയെയും ആരാധിച്ചാൽ ജീവിതത്തിൽ പരാജയം നേരിടേണ്ടി വരില്ല. മനസ്സിൽ ആഗ്രഹിച്ചത് എന്തും നേടാനാകും. മനസ്സിനിണങ്ങിയ പങ്കാളിയെ ജീവിതത്തിൽ ലഭിക്കും.


 തുലാം


 ജ്യോതിഷ പ്രകാരം തുലാം രാശിക്കാരോട് ഭഗവാൻ കൃഷ്ണന് പ്രത്യേക കൃപയുണ്ട്. ഈ രാശിക്കാർക്ക് ജീവിതത്തിൽ എല്ലാവിധ സന്തോഷങ്ങളും ലഭിക്കും. സമൂഹത്തിൽ പ്രശസ്തിയും ബഹുമാനവും ലഭിക്കുന്നവരാണ് ഇവർ. ഭഗവാൻ കൃഷ്ണനെ ഭജിക്കുന്നതിലൂടെ ഇവർക്ക് ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങളും ലഭിക്കും.


 ചിങ്ങം


 ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹത്താൽ ഈ രാശിയിൽ ജനിച്ചവർക്ക് ജീവിതത്തിൽ സന്തോഷവും സുഖവും എപ്പോഴും ഉണ്ടായിരിക്കും. കഠിനാധ്വാനികളായ രാശിക്കാരാണിവർ. ഭഗവാൻ കൃഷ്ണന്റെ കൃപയുള്ളതിനാൽ ഇവരുടെ കഠിനാധ്വാനം ഒരിക്കലും ഫലം കാണാതെ പോകാറില്ല. ഏതു കാര്യത്തിന് ഇറങ്ങി തിരിച്ചാലും ഇവർ വിജയം കണ്ടേ മടങ്ങു. കൃഷ്ണ ക്ഷേത്രങ്ങളിൽ പോകുന്നത് ഇവർക്ക് വളരെയധികം ഗുണം ചെയ്യും.


( ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വസ്തുതകളെയും അടിസ്ഥാനമാക്കിയിട്ടുള്ളതാണ് സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.