Love Horoscope: മിഥുനം രാശിയുമായി പൊരുത്തപ്പെടുന്ന അഞ്ച് രാശികൾ ഇവയാണ്
Astrological Prediction: പുതിയ ആശയങ്ങളും ജീവിതരീതികളും അനുഭവിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിഥുനം രാശിക്കാർ. ചിങ്ങം, തുലാം, മേടം, ചിങ്ങം, ധനു എന്നീ രാശികളാണ് മിഥുനം രാശിയുമായി ഏറ്റവും അനുയോജ്യമായ രാശികൾ.
രാശി കലണ്ടറിലെ മൂന്നാമത്തെ ജ്യോതിഷ ചിഹ്നമാണ് മിഥുനം. അവർ ആശയവിനിമയത്തിൽ മികച്ചതായിരിക്കും. പുതിയ ആശയങ്ങളും ജീവിതരീതികളും അനുഭവിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഈ രാശിക്കാർ. വായു രാശിയായതിനാൽ ചില സമയങ്ങളിൽ ഇവർ പൊരുത്തപ്പെടുന്നതിന് സാധ്യത കുറവാണ്. സംതൃപ്തമായ ഒരു ബന്ധം ഉണ്ടാകുന്നതിന്, മിഥുന രാശിക്കാർക്ക് അവരുമായി പൊരുത്തപ്പെടാൻ കഴിയുന്ന ഒരാൾ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. മിഥുനം രാശിയുമായി പൊരുത്തപ്പെടുന്ന അഞ്ച് രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.
കുംഭം: കുഭം രാശിയും മിഥുനം പോലെ വായു രാശിയാണ്. അവർ ബൗദ്ധികവും ആശയവിനിമയപരവുമായ ബന്ധം പങ്കിടുന്നു. ഈ രണ്ട് രാശികളും പുതിയ ആശയങ്ങളെ കണ്ടെത്താൻ ഇഷ്ടപ്പെടുന്നു. സർഗ്ഗാത്മകതയുള്ളവരായിരിക്കും ഈ രണ്ട് രാശിക്കാരും. രണ്ട് രാശികളും അവരുടെ സ്വാതന്ത്ര്യത്തെയും അവസരങ്ങളെയും വിലമതിക്കുന്നു. പുതിയ കാര്യങ്ങൾ പരീക്ഷിക്കാനും ചുറ്റുമുള്ള ലോകത്തെക്കുറിച്ച് അറിയാനും ഇഷ്ടപ്പെടുന്നതിനാൽ അവരുടെ ബന്ധം ഒരിക്കലും മോശമാകില്ല.
തുലാം: തുലാം ഒരു വായു ചിഹ്നമാണ്. സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ഗ്രഹമായ ശുക്രനാണ് തുലാം രാശിക്കാരെ ഭരിക്കുന്നത്. അവരുടെ ബന്ധങ്ങളിൽ സൗന്ദര്യത്തിനും ഐക്യത്തിനും ശക്തമായ വിലയുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. സമാന മൂല്യങ്ങളും താൽപ്പര്യങ്ങളും പങ്കിടുന്നതിനാൽ മിഥുനം രാശിയും തുലാം രാശിയും പരസ്പരം യോജിച്ച് പോകുന്നവയാണ്. പുതിയ കാര്യങ്ങൾ പരീക്ഷിക്കാനും ബുദ്ധിപരമായ സംഭാഷണങ്ങൾ നടത്താനും നല്ല സംവാദങ്ങൾ ആസ്വദിക്കാനും ഈ രണ്ട് രാശിക്കാരും ഇഷ്ടപ്പെടുന്നു. കല, സംഗീതം, ഫാഷൻ എന്നിവ ആസ്വദിക്കുകയും ഈ താൽപ്പര്യങ്ങളുമായി രണ്ട് രാശികളും ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു.
മേടം: മേടം ഒരു അഗ്നി ചിഹ്നമാണ്. അവരുടെ വികാരാധീനവും ഊർജ്ജസ്വലവുമായ സ്വഭാവം മിഥുന രാശിക്ക് ഒരു മികച്ച പൊരുത്തമായിരിക്കും. ഈ രണ്ട് രാശികളും പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ എപ്പോഴും തയ്യാറാണ്. മേടം രാശിക്കാർ നേതൃത്വഗുണമുള്ളവരാണ്. അവരുടെ ഊർജ്ജവും ഉത്സാഹവും പങ്കാളികൾക്കും ലഭിക്കും. അവർക്ക് പരസ്പരം മികച്ച ആശയവിനിമയത്തിന് സാധിക്കും. എന്നിരുന്നാലും, മത്സരക്ഷമത ബന്ധത്തിന് തടസ്സമാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
ചിങ്ങം: ചിങ്ങം ഒരു അഗ്നി ചിഹ്നമാണ്. ഈ രാശിക്കാർ വളരെ ശ്രദ്ധയുള്ളവരായിരിക്കും. മിഥുന രാശിയെ ഈ ഊർജ്ജത്തിലേക്ക് ആകർഷിക്കാനും ഇവർക്ക് കഴിയും. അവരുടെ അഭിനിവേശങ്ങൾ പിന്തുടരുന്നതിൽ അവർക്ക് പരസ്പരം പിന്തുണയ്ക്കാനും ഒരുമിച്ച് ധാരാളം സമയം ആസ്വദിക്കാനും കഴിയും. എന്നാൽ, രണ്ട് രാശികളും ശാഠ്യ സ്വഭാവം ഉള്ളവ ആയതിനാൽ ബന്ധം മികച്ചതായിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
ധനു: സാഹസികതയും യാത്രകളും ഇഷ്ടപ്പെടുന്നവരാണ് അഗ്നി രാശിയായ ധനു രാശിക്കാർ. പുതിയ കാര്യങ്ങൾ പരീക്ഷിക്കാനും പുതിയ സ്ഥലങ്ങളിൽ എത്തിച്ചേരാനും അവർ എപ്പോഴും തയ്യാറാണ്. പുതിയ അനുഭവങ്ങൾ നേടാൻ ഇഷ്ടപ്പെടുന്നതിനാൽ മിഥുനം ഈ രാശിയിലേക്ക് ആകർഷിക്കപ്പെടാം. ഈ രണ്ട് രാശിക്കാരും തമ്മിൽ ശക്തമായ മാനസിക ബന്ധം ഉണ്ടായിരിക്കും. എന്നിരുന്നാലും, അവർ സ്വന്തം വ്യക്തിഗത താൽപര്യങ്ങളിൽ കൂടുതൽ ഒതുങ്ങിപ്പോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഒപ്പം അവരുടെ ബന്ധത്തിന് മുൻഗണന നൽകാൻ ഓർമ്മിക്കുകയും വേണം.
ചിങ്ങം, തുലാം, മേടം, ചിങ്ങം, ധനു എന്നീ രാശികളാണ് മിഥുനം രാശിയുമായി ഏറ്റവും അനുയോജ്യമായ രാശികൾ. ഈ രാശികൾ സമാന മൂല്യങ്ങളും താൽപ്പര്യങ്ങളും പങ്കിടുകയും ശക്തമായ മാനസികവും വൈകാരികവുമായ ബന്ധം പുലർത്തുകയും ചെയ്യും. എന്നിരുന്നാലും, ഏതൊരു ബന്ധത്തെയും പോലെ, പങ്കാളികൾ പരസ്പരം ആശയവിനിമയം നടത്തുകയും പരസ്പരം ആവശ്യങ്ങളും ആഗ്രഹങ്ങളും മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...