Weekly Love Horoscope 4 to 10 December 2023: ഡിസംബർ ആദ്യവാരം ചില രാശിക്കാരുടെ പ്രണയ ജീവിതത്തിന് വളരെ നല്ലതായിരിക്കും. ഈ ആളുകളുടെ പ്രണയ ജീവിതം സ്നേഹവും സന്തോഷവും കൊണ്ട് നിറയും. 


COMMERCIAL BREAK
SCROLL TO CONTINUE READING

യഥാർത്ഥത്തിൽ, ഈ ആഴ്ച മാളവ്യ രാജയോഗം, ശശ് രാജയോഗം, രുചക് രാജയോഗം എന്നിവ രൂപംകൊള്ളുന്നു. ഇത് ചില രാശിക്കാര്‍ക്ക് ഒരു ഒത്തിരിയേറെ സന്തോഷം നൽകും. 


Also Read:  Horoscope Today, December 4: ഈ രാശിക്കാര്‍ റിസ്ക്‌ എടുക്കാന്‍ മടിക്കണ്ട, വിജയം ഉറപ്പ്; ഇന്നത്തെ രാശിഫലം അറിയാം 


മേടം പ്രണയ ജാതകം (Aries Love Horoscope): ഈ ആഴ്ച മേടം രാശിക്കാര്‍ ഏറെ സന്തോഷത്തോടെ ചെലവഴിക്കും. പ്രണയബന്ധങ്ങൾ അവിസ്മരണീയമായ സുഖകരമായ അനുഭവങ്ങൾ നൽകും. ഇതോടൊപ്പം ഐശ്വര്യവും ഉണ്ടാകും. ഈ ആഴ്ച നിങ്ങളുടെ ജീവിതത്തിൽ പ്രണയത്തിന്‍റെ സ്പർശം ഉണ്ടാകുമെന്ന് പറയാം. 


ഇടവം  പ്രണയ ജാതകം (Taurus Love Horoscope):  പ്രണയ ജീവിതത്തിൽ ഏറെ സന്തോഷം ലഭിക്കും. സുഖകരമായ അനുഭവങ്ങൾ ലഭിക്കും. പങ്കാളിയുമായുള്ള സ്നേഹം ദൃഢമാകും. എവിടെയെങ്കിലും യാത്ര പ്ലാൻ ചെയ്യാം. നിങ്ങളുടെ പങ്കാളിക്ക് കൂടുതല്‍ പരിഗണന നൽകുക. 


മിഥുനം പ്രണയ ജാതകം (GemeniLove Horoscope): പങ്കാളിയുമായുള്ള നിങ്ങളുടെ സ്നേഹം ശക്തിപ്പെടുത്തുന്നതിന് നിങ്ങൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. എന്നിരുന്നാലും, പ്രണയ ജീവിതം പെട്ടെന്ന് കലഹത്തിന് വഴി മാറും. 
 
കർക്കടകം പ്രണയ ജാതകം (Cancer Love Horoscope): പങ്കാളികള്‍ തമ്മിലുള്ള പരസ്പര സ്നേഹം ശക്തിപ്പെടും.  പ്രണയ ജീവിതത്തിൽ സന്തോഷം വർദ്ധിക്കും. പങ്കാളിയുമായി ഏറെ സന്തോഷകരമായ സമയം ചെലവഴിക്കും.


ചിങ്ങം പ്രണയ ജാതകം (Leo Love Horoscope): പങ്കാളികള്‍ തമ്മിലുള്ള പരസ്പര സ്നേഹം വർദ്ധിക്കും. പ്രണയ ജീവിതത്തിൽ ഒരു പുതിയ തുടക്കം ഉണ്ടാകും. നിങ്ങൾക്ക് സന്തോഷകരമായ സമയം ലഭിക്കും.


കന്നി പ്രണയ ജാതകം (Virgo Love Horoscope): പരസ്പര സ്നേഹം പ്രണയ ജീവിതത്തിൽ ശക്തിപ്പെടും. നിങ്ങളുടെ പങ്കാളിയുടെ പിന്തുണ നിങ്ങൾക്ക് ഏറെ സന്തോഷം നൽകും. യാത്ര പോകാന്‍ പ്ലാൻ ചെയ്യാം.. 


തുലാം പ്രണയ ജാതകം (Libra Love Horoscope): പങ്കാളിയുമായുള്ള സ്നേഹബന്ധം മെച്ചപ്പെടും. പരസ്പര ധാരണ വർദ്ധിക്കും. എന്തെങ്കിലും പരിപാടിയിൽ പങ്കെടുക്കും. പ്രണയം വർദ്ധിക്കും. 
 
വൃശ്ചികം പ്രണയ ജാതകം (Scorpio Love Horoscope): നിങ്ങൾ ഭാവിയെക്കുറിച്ച് ഏറെ സ്വപ്നം കാണും. ജീവിതത്തിൽ സന്തോഷം വർദ്ധിക്കും. നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് എല്ലാവിധ പിന്തുണയും ലഭിക്കും.


ധനു പ്രണയ ജാതകം ( Sagittarius Love Horoscope): ഈ ആഴ്ച നിങ്ങളുടെ  പ്രണയ ജീവിതം പ്രശ്നങ്ങൾ നൽകാം. പ്രണയ ജീവിതത്തിൽ ബുദ്ധിമുട്ടുകളും പിരിമുറുക്കങ്ങളും വർദ്ധിച്ചേക്കാം. മനസ്സ് ദുഃഖമായി തുടരും. ഈ സമയം ക്ഷമയോടെ കാത്തിരിയ്ക്കുക. 


മകരം  പ്രണയ ജാതകം (Capricorn Love Horoscope): മുതിർന്നവരുടെ അനുഗ്രഹത്താൽ ജീവിതത്തിൽ സമാധാനം ഉണ്ടാകും, പരസ്പര സ്നേഹം വർദ്ധിക്കും. എന്നിരുന്നാലും, ആഴ്ചയുടെ അവസാനത്തിൽ മറ്റുള്ളവരുമായി അഭിപ്രായവ്യത്യാസമുണ്ടാകാം, ക്ഷമയോടെയിരിക്കുക. 


കുംഭം പ്രണയ ജാതകം (Aquarius Love Horoscope): ഈ രാശിക്കാരുടെ ജീവിതത്തില്‍ പ്രണയം ഉടലെടുക്കും. ഇത് ജീവിതം മാറ്റി മറിയ്ക്കും. 


മീനം പ്രണയ ജാതകം (Pisces Love Horoscope): പ്രണയ ജീവിതത്തിൽ ജാഗ്രത പാലിക്കുക. തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. ചില സ്ത്രീകളുടെ പേരിൽ നിങ്ങളുടെ പ്രണയ ജീവിതത്തിൽ പിരിമുറുക്കം ഉണ്ടായേക്കാം. 


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 



  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.