Love life and Zodiac Signs: തങ്ങളുടെ പങ്കാളികള്‍ക്കൊപ്പം സ്നേഹനിര്‍ഭരമായ ജീവിതമാണ് എല്ലാവരും ആഗ്രഹിക്കുക. പങ്കാളികളെ ജീവനുതുല്യം സ്നേഹിക്കുന്നവരാണ് അധികവും. എന്നാല്‍, ചിലര്‍ തങ്ങളുടെ പങ്കാളികളെ ഏതായധികം സ്നേഹിച്ചാലും ആ സ്നേഹം അവര്‍ക്ക് തിരികെ ലഭിക്കില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Best Life Partner: ഈ 5 രാശിക്കാരുടെ ജീവിതം സ്വര്‍ഗ്ഗതുല്യം! ലഭിക്കും മികച്ച ജീവിത പങ്കാളികള്‍!!  


ജ്യോതിഷം പറയുന്നതനുസരിച്ച് ചില രാശിക്കാര്‍ അവരുടെ പങ്കാളിയെ എത്രയധികം സ്നേഹിച്ചാലും ആ സ്നേഹം അവര്‍ക്ക് തിരികെ ലഭിക്കില്ല, അതയത് പ്രണയത്തിന്‍റെ കാര്യത്തില്‍ അവര്‍ക്ക് ഭാഗ്യമില്ല. ചില  രാശിക്കാര്‍ പ്രണയത്തിൽ ചതിക്കപ്പെടാറുമുണ്ട്.  


Also Read:  Planetary Transits March 2024: ഈ 6 രാശിക്കാർക്ക് മാർച്ച് മാസം അവിസ്മരണീയം!! ഈ 5 ഗ്രഹങ്ങളുടെ സംക്രമണം നൽകും വന്‍ നേട്ടങ്ങള്‍!! 


പ്രണയം മനോഹരമായ ഒരു വികാരം


ജീവിതത്തില്‍ ഒരിയ്ക്കലെങ്കിലും പ്രണയിച്ചിട്ടില്ലാത്ത ഒരു വ്യക്തിയും ഉണ്ടാകില്ല, കാരണം പ്രണയം അത്ര മനോഹരമായ ഒരു വികാരമാണ്. എന്നാൽ, ജ്യോതിഷം പറയുന്നതനുസരിച്ച് പ്രണയത്തിന്‍റെ കാര്യത്തില്‍ ഹതഭാഗ്യരായ ചില രാശിക്കാര്‍ ഉണ്ട്. ഈ രാശിക്കാര്‍ അവരുടെ പങ്കാളികളെ ജീവനുതുല്യം സ്നേഹിക്കും, എന്നാല്‍, തിരികെ ലഭിക്കുന്നത് വഞ്ചനയായിരിയ്ക്കും...!!


ജ്യോതിഷം പറയുന്നതനുസരിച്ച് പ്രണയത്തിന്‍റെ കാര്യത്തില്‍ ദൗര്‍ഭാഗ്യരായ രാശിക്കാര്‍ ഏതൊക്കെയാണ് എന്ന് നോക്കാം.... 


ചിങ്ങം രാശി (Leo Zodiac Sign)


ചിങ്ങം രാശിക്കാർ  (Leo Zodiac Sign) പ്രണയത്തില്‍  ദൗര്‍ഭാഗ്യക്കാരാണ് എന്നാണ് ജ്യോതിഷം പറയുന്നത്. കാരണം, ഇവര്‍ സ്വാഭാവികമായും  ദേഷ്യപ്പെടുന്ന സ്വഭാവമുള്ളവരാണ്. കൂടെക്കൂടെ ദേഷ്യപ്പെടുന്ന ഇവരുടെ സ്വഭാവം പങ്കാളികളുടെ അനിഷ്ടത്തിന് ഇടയാക്കുന്നു. കൂടാതെ, അവരുടെ ഈ സ്വഭാവം മൂലം പങ്കാളിയ്ക്ക് അവരോടുള്ള ഇഷ്ടം കുറയുന്നു. മെല്ലെ അവരുടെ ബന്ധം വഷളാകും.


മിഥുനം രാശി (Gemini Zodiac Sign)


ജ്യോതിഷ പ്രകാരം, മിഥുന രാശിക്കാർ തങ്ങളുടെ പങ്കാളിയെ വളരെയധികം ശ്രദ്ധിക്കുകയും സ്നേഹിക്കുകയും ചെയ്യും, എന്നാല്‍,  പ്രണയ ബന്ധത്തിന്‍റെ കാര്യത്തിൽ അവർ പലതവണ വഞ്ചിക്കപ്പെടും.


കുംഭം  രാശി (Aquarius Zodiac Sign)


ഈ രാശിക്കാർ തങ്ങളുടെ പങ്കാളിക്ക് വേണ്ടി സ്വയം സമർപ്പിക്കുന്നു, എന്നാൽ, തിരികെ അവര്‍ക്ക് ആ സ്നേഹം ലഭിക്കുന്നില്ല.  


കന്നി രാശി   (Virgo Zodiac Sign)


ഈ രാശിയിലെ ആളുകൾ പെരുമാറ്റത്തിൽ വളരെ റൊമാന്‍റിക് ആണ്. ഒപ്പം അവര്‍ അവരുടെ പങ്കാളിയെ വളരെയധികം ശ്രദ്ധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. എന്നാൽ, ഉയർന്ന പ്രതീക്ഷകൾ ഇവര്‍ വച്ചു പുലര്‍ത്തുന്നതിനാല്‍ അവരുടെ ബന്ധം വഷളാകുന്നു.


 


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.