Office Vastu Tips: തങ്ങളുടെ കരിയറില്‍ പുരോഗതി പ്രാപിക്കുന്നതിനായി ചിലര്‍ രാപകല്‍ അദ്ധ്വാനിക്കുന്നു. എന്നാല്‍, എത്ര  കഠിനാധ്വാനം ചെയ്തിട്ടും ചിലപ്പോള്‍ അവര്‍ ആഗ്രഹിച്ച ഫലം ലഭിക്കാതെ വരികയും, വീണ്ടും വീണ്ടും പരാജയം നേരിടേണ്ടി വരികയും ചെയ്യാറുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരം വിഷമം പിടിച്ച ഘട്ടത്തില്‍  നിങ്ങള്‍ക്ക് സഹായകമാവുകയാണ് വാസ്തു ശാസ്ത്രം.  നിങ്ങളുടെ  ഓഫീസിൽ വാസ്തു സംബന്ധമായ ചില മാറ്റങ്ങൾ വരുത്തുന്നത് നിങ്ങളുടെ കരിയറിന് ഏറെ സഹായകമാണ്. അതായത് ഈ മാറ്റങ്ങള്‍ നിങ്ങൾക്ക്, ജോലിയിൽ വിജയവും പുരോഗതിയും സമ്മാനിക്കും. അതിനായി നിങ്ങള്‍ക്ക് ചെയ്യേണ്ടത് വളരെ ചെറിയ കാര്യമാണ്. അതായത്, ചില സാധനങ്ങള്‍ ഓഫീസില്‍ സൂക്ഷിക്കുക അത്രമാത്രം. 


Also Read:  Astro Tips: സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരം, മഹാവിഷ്ണുവിനെ പ്രസാദിപ്പിക്കാം


വാസ്തു  ശാസ്ത്ര പ്രകാരം ഓഫീസിൽ സൂക്ഷിക്കുന്നത് വളരെ ശുഭകരമെന്ന് കരുതുന്ന ചില സാധനങ്ങളെക്കുറിച്ച്‌ അറിയാം.


ക്രിസ്റ്റൽ ട്രീ (Crystal Tree)
വാസ്തു ശാസ്ത്ര പ്രകാരം, നിങ്ങൾക്ക് ഓഫീസിൽ വിജയവും പുരോഗതിയും  ലഭിക്കണമെങ്കിൽ, നിങ്ങളുടെ മേശപ്പുറത്ത് ഒരു ക്രിസ്റ്റൽ ട്രീ  (Crystal Tree) വ യ്ക്കുക. ക്രിസ്റ്റൽ ട്രീ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂർത്തിയാക്കുകയും പുരോഗതിയുടെ പുതിയ വഴികൾ തുറന്നു തരികയും ചെയ്യുന്നു.  അതേസമയം, നിങ്ങൾ, നിങ്ങളുടെ രാശി അനുസരിച്ച് പ്രത്യേക ക്രിസ്റ്റൽ ട്രീ ഉണ്ടാക്കുകയാണ് എങ്കിൽ അത് കൂടുതൽ ഫലദായകമായിരിയ്ക്കും. 


Also Read:  Guru Margi 2022: വ്യാഴം നേർരേഖയിലേക്ക്: ഈ 3 രാശിക്കാർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ!
 
മുള ചെടി (Lucky Bamboo)


വീട്ടിലോ ഓഫീസിലോ വളരെ നാളുകളായി എന്തെങ്കിലും പ്രധാനപ്പെട്ട ജോലികൾ  മുടങ്ങിക്കിടക്കുന്ന അവസരത്തിൽ നിങ്ങളുടെ ഓഫീസ് ടേബിളിൽ ഒരു മുളച്ചെടി (Lucky Bamboo) വയ്ക്കുന്നത് ഏറെ സഹായകരമായിരിയ്ക്കും. വാസ്തു ശാസ്ത്രപ്രകാരം മുളച്ചെടി നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുകയും നിങ്ങളുടെ ഉള്ളിൽ പോസിറ്റിവിറ്റിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. ഓഫീസിലെ മേശപ്പുറത്ത് മുളച്ചെടി വച്ചാൽ നെഗറ്റീവ് എനർജി ഇല്ലാതാകും. എന്നാൽ ഈ  ചെടി വാങ്ങുന്നതിനുപകരം, നിങ്ങൾ ആർക്കെങ്കിലും സമ്മാനിച്ചാൽ, അത് ഇരട്ടി നേട്ടങ്ങൾ നൽകുമെന്ന് ഓർമ്മിക്കുക.


ചിരിക്കുന്ന ബുദ്ധ പ്രതിമ (Laughing Buddha)


ചിരിക്കുന്ന ബുദ്ധ പ്രതിമ  (Laughing Buddha)എപ്പോഴും മനസ്സിൽ സന്തോഷവും പോസിറ്റിവിറ്റിയും നൽകുന്നു. അതുകൊണ്ട് തന്നെ വീട്ടിലും ഓഫീസിലും ഈ പ്രതിമ സൂക്ഷിക്കുന്നത് ഗുണം ചെയ്യും. ചിരിക്കുന്ന ബുദ്ധൻ വീട്ടിൽ സന്തോഷവും ഒപ്പം കരിയറിൽ  വിജയവും നൽകുന്നു. ചിരിക്കുന്ന ബുദ്ധനെ എപ്പോഴും വീടിന്‍റെ പ്രധാന വാതിലിനു സമീപം  വയ്ക്കണം. അതേസമയം, ഓഫീസിലെ മേശപ്പുറത്ത് ലാഫിംഗ് ബുദ്ധ സൂക്ഷിക്കുന്നത് കരിയറിൽ  പുരോഗതി നൽകുന്നു.


 ആമ  (Tortoise)


ഏറെ കഠിനാധ്വാനം ചെയ്തിട്ടും നിങ്ങൾക്ക് കരിയറിൽ പുരോഗതി കൈവരിക്കാൻ സാധിക്കുന്നില്ല എങ്കിൽ ഈ ചെറിയ കാര്യം ചെയ്യുന്നത് ഏറെ സഹായകരമായിരിയ്ക്കും. അതായത്, നിങ്ങളുടെ ഓഫീസിലെ മേശപ്പുറത്ത് ഒരു  ആമയെ സൂക്ഷിക്കുക. ആമയെ സൂക്ഷിക്കുന്നത് സമ്പത്ത്  വർദ്ധിപ്പിക്കുകയും ഓഫീസ് അന്തരീക്ഷം മികച്ചതാക്കുകയും ചെയ്യുന്നു.  ഇത് നിങ്ങളുടെ ജീവിതത്തിൽ ഏറെ പുരോഗതി ഉണ്ടാക്കും. 


നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ