Planet Transit 2022:  ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങളുടെയും രാശികളുടെയും വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ ഏപ്രിൽ മാസം പ്രത്യേകതയുള്ളതായിരിക്കും എന്നാണ് പറയുന്നത്.  ഈ മാസത്തിൽ പല ഗ്രഹങ്ങളുടെയും രാശികൾ മാറാൻ പോകുകയാണ്. ഇതിനു പുറമെ നക്ഷത്രങ്ങളും രാശി മാറുന്നു. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും മാറ്റത്തിന്റെ ഫലം എല്ലാ രാശികളേയും ബാധിക്കും.  ഗ്രഹങ്ങളുടേയും രാശികളുടേയും സ്ഥാനമാറ്റം ചില രാശിക്കാർക്കു പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ ചില രാശിക്കാരുടെ സാമ്പത്തികവും മാനസികവുമായ പ്രശ്‌നങ്ങൾ തരണം ചെയ്യാനാകും. ഇത്തരമൊരു സാഹചര്യത്തിൽ ഏപ്രിലിൽ ഏതൊക്കെ ഗ്രഹങ്ങളാണ് രാശി മാറുന്നതെന്നും ഏതൊക്കെ രാശിക്കാർക്കാണ് അതിഗംഭീര ഗുണങ്ങൾ ലഭിക്കുന്നതെന്നും നമുക്ക് നോക്കാം... 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഈ 2 ഗ്രഹങ്ങൾ ഒരുമിക്കുമ്പോൾ 3 രാശികളുടെ ഭാഗ്യം തെളിയും!


2022 ഏപ്രിലിൽ ഗ്രഹങ്ങളുടെ സംക്രമം (Planet Transit in April 2022)


ജ്യോതിഷ പ്രകാരം ഏപ്രിൽ 7 ന് ചൊവ്വ കുംഭ രാശിയിൽ സഞ്ചരിക്കും. അടുത്ത ദിവസം ഏപ്രിൽ 8 ന് ബുധൻ മേടരാശിയിൽ പ്രവേശിക്കും. ഇതിനുശേഷം ഏപ്രിൽ 12 മുതൽ രാഹു-കേതു വിപരീതമായി നീങ്ങും. രാഹു മേടം രാശിയിലും കേതു തുലാം രാശിയിലും എത്തും. ഏപ്രിൽ 13 ന് വ്യാഴം മീനരാശിയിൽ സഞ്ചരിക്കും. ഏപ്രിൽ 14 ന് സൂര്യൻ മേട രാശിയിൽ പ്രവേശിക്കും. ഏപ്രിൽ 27-ന് ബുധൻ വൃഷഭ രാശിയിൽ പ്രവേശിക്കും. മാസാവസാനം അതായത് ഏപ്രിൽ 29 ന് ശനിദേവൻ കുംഭ രാശിയിൽ സംക്രമിക്കും.


Also Read: Vastu Tips: ഈ ദിവസം ചൂൽ വാങ്ങിയാൽ വീട്ടില്‍ ലക്ഷ്മിദേവിയുടെ അനുഗ്രഹം ഉറപ്പ്...!!


ഈ രാശിക്കാർക്ക് അതിവിശിഷ്ടമായ ഗുണങ്ങൾ ഉണ്ടാകും (These zodiac signs will have tremendous benefits)


മിഥുനം (Gemini): 


ഏപ്രിൽ മാസം മിഥുന രാശിക്കാർക്ക് ഏറെ ഗുണം ചെയ്യും. ഈ രാശിയിൽ ശനിയുടെ കൃപ ഉണ്ടാകും. എങ്കിലും ശനിയുടെ രാശി മാറുന്നതോടെ ഈ രാശിക്കാരന് ശനിദോഷത്തിൽ നിന്ന് മോചനം ലഭിക്കും. ഇതുമൂലം മുടങ്ങിക്കിടക്കുന്ന പ്രവൃത്തികൾ ഈ മാസം പൂർത്തിയാക്കും. പുതിയ ചില വാർത്തകൾ കേൾക്കാം. സാമ്പത്തിക സ്ഥിതിയിൽ വലിയ പുരോഗതി ഉണ്ടാകും. ഇതുകൂടാതെ വിവാഹത്തിൽ വന്നിരുന്ന തടസ്സങ്ങളും നീങ്ങും.


കന്നി (Virgo): 


കന്നി രാശിക്കാർക്ക് ഏപ്രിൽ മാസം ഗുണകരമാകും. ജോലിയിൽ മാറ്റത്തിന് പ്രത്യേക യോഗമുണ്ട്. സർക്കാർ ജോലി ചെയ്യുന്നവരുടെ സ്ഥാനത്തിന് മാറ്റമുണ്ടാകാം. ഓഫീസിൽ ബഹുമാനവും ആദരവും വർദ്ധിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. ഇതുകൂടാതെ ജോലിയിൽ സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. വീട്ടിൽ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും.


Also Read: Budh Ast 2022: ഏപ്രിൽ 12 വരെ ഈ 3 രാശികളിൽ ബുധന്റെ ദോഷഫലം ഉണ്ടാകും!


മകരം (Capricorn):


ഈ സമയത്ത് മകരത്തിൽ ശനിയുടെ സാന്നിധ്യമുണ്ട്. ഏപ്രിൽ 29 ന് ശനിദേവ് മകരം വിട്ട് കുംഭ രാശിയിൽ പ്രവേശിക്കും. ശനിയുടെ രാശിമാറ്റം സാമ്പത്തിക സ്ഥിതി ശക്തമാകും. ഇതോടൊപ്പം ഭാഗ്യവും ഈ മാസത്തിലുണ്ടാകും. ജോലിയിൽ പുതിയതും ലാഭകരവുമായ അവസരങ്ങൾ ഉണ്ടാകും. കോപം നിയന്ത്രിക്കേണ്ടതുണ്ട്.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക