Luck and Money Vastu Tips: നമ്മുടെ വീട്ടില്‍ എന്നും സന്തോഷവും ഐശ്വര്യവും ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. തന്‍റെ വീട്ടില്‍ എല്ലാ സുഖ സൗകര്യങ്ങളും ഉണ്ടായിരിക്കണമെന്നും സമൂഹത്തിൽ തനിക്ക് ഉയർന്ന പേര് ലഭിക്കണമെന്നും എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍ ഏറെ അദ്ധ്വാനിച്ചിട്ടും നാം ആഗ്രഹിക്കുന്ന ഫലം  ലഭിക്കാറില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Career and Success Tips: കരിയറിൽ പുരോഗതി ലഭിക്കുന്നില്ലേ? ഉന്നത വിജയത്തിന് ഈ നടപടികള്‍ സ്വീകരിക്കാം 


ഇത്തരത്തില്‍ നമ്മുടെ ആഗ്രഹങ്ങള്‍ അപൂര്‍ണ്ണതയില്‍ നില കൊള്ളുന്നതിന് കാരണങ്ങള്‍ പലതാണ്. അതിൽ ഒരു വ്യക്തിയുടെ കഠിനാധ്വാനവും ഭാഗ്യവും ഉൾപ്പെടുത്താം. എന്നാല്‍, ഇതിന് മറ്റൊരു പ്രധാന കാരണം വാസ്തു ദോഷമാണ്. നമ്മുടെ പരിശ്രമങ്ങള്‍ ശരിയായ ദിശയില്‍ നടത്തുന്നതോടൊപ്പം വാസ്തു ദോഷങ്ങള്‍ പരിഹരിക്കുന്നത് വഴി   നമ്മുടെ ഭാഗ്യം  പ്രകാശിപ്പിക്കാന്‍ നമുക്ക് കഴിയും.  


Also Read:  Lakshmi Narayan Yog: ലക്ഷ്മി നാരായണ യോഗം, ഈ 3 രാശിക്കാർക്ക് തൊഴിൽ ബിസിനസ് രംഗത്ത് ബമ്പർ നേട്ടങ്ങൾ!! 


 


ഇത്തരത്തില്‍ വാസ്തു ദോഷം നീക്കാനായി എളുപ്പത്തില്‍ സ്വീകരിക്കാന്‍ കഴിയുന്ന ചില മാര്‍ഗ്ഗങ്ങള്‍ അറിയാം... 
 നിങ്ങളുടെ സാമ്പത്തിക അവസ്ഥയില്‍ നിരാശപ്പെടാതെ ഈ മാര്‍ഗ്ഗങ്ങള്‍ സ്വീകരിയ്ക്കുക, നിങ്ങളുടെ ഭവനത്തില്‍ സമ്പത്ത്  വര്‍ഷിക്കപ്പെടും... നിങ്ങളുടെ ഭാഗ്യം തിളങ്ങാന്‍ അധിക സമയം വേണ്ടിവരില്ല...!!


പണത്തിനും ഭാഗ്യം പ്രകാശിപ്പിക്കുന്നതിനുമുള്ള ചില  വാസ്തു നുറുങ്ങുകൾ:-


നിങ്ങളുടെ വീടിന്‍റെ പ്രധാന വാതില്‍ ആകർഷകമാക്കുക 


ലക്ഷ്മി ദേവി വീട്ടിൽ പ്രവേശിക്കുന്ന സ്ഥലമാണ് വീടിന്‍റെ പ്രവേശന കവാടം. അതിനാൽ നിങ്ങളുടെ വീടിന്‍റെ പ്രധാന വാതില്‍ എപ്പോഴും ആകർഷകവും സുന്ദരവും സുരക്ഷിതവുമാക്കുക. വാതിലുകളിൽ വിള്ളലുകൾ ഇല്ലെന്നും അതിലെ പൂട്ടുകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തുക. പ്രവേശന കവാടത്തിന് സമീപം നിങ്ങൾക്ക് ചെടികളും തൂക്കിയിടുന്ന അലങ്കാരവസ്തുക്കളും നെയിം പ്ലേറ്റുകളും സ്ഥാപിക്കാം. 


വീട്ടിൽ ഈ ദിശയിൽ ലോക്കർ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.  


സാമ്പത്തിക പരിമിതികൾ നീക്കാൻ വീടിന്‍റെ ലോക്കര്‍ സൂക്ഷിക്കുന്ന ദിശ പ്രധാനമാണ്.വീട്ടില്‍ ലോക്കര്‍ തെക്ക് അല്ലെങ്കിൽ പടിഞ്ഞാറ് ദിശയിൽ സൂക്ഷിക്കുക. ഈ ദിശ ഭൂമിയുടെ മൂലകത്തെ പ്രതിനിധീകരിക്കുകയും ജീവിതത്തിൽ സ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ലോക്കറിന്‍റെ വാതില്‍ ഒരിക്കലും തെക്കോ പടിഞ്ഞാറോട്ടോ തുറക്കരുതെന്ന് ഓർമ്മിക്കുക. അങ്ങനെ സംഭവിക്കുന്നത്‌ അശുഭകരമായി കണക്കാക്കപ്പെടുന്നു. 


വെള്ളം ചോരുന്നത് എത്രയും പെട്ടെന്ന് പരിഹരിക്കുക


വീട്ടിലെ ടാപ്പിലൂടെ വെള്ളം ചോരുന്നുണ്ട് എങ്കില്‍ അത് ഉടന്‍ തന്നെ പരിഹരിക്കുക. ചെറുതായാലും വലുതായാലും ഇത്തരം ചോർച്ച വലിയ സാമ്പത്തിക നഷ്ടത്തിനും പണത്തിന്‍റെ ഒഴുക്കിനും കാരണമാകുന്നു. ഇത് വീട്ടില്‍  ദാരിദ്ര്യം ക്ഷണിച്ചു വരുത്തുന്നു. അതിനാൽ, വീട്ടിൽ ഏതെങ്കിലും ടാപ്പില്‍ ചോർച്ച കണ്ടെത്തിയാൽ, ഉടൻ തന്നെ അത് പരിഹരിക്കാൻ ശ്രമിക്കുക. 


ഈ ദിശയുടെ ശുചിത്വത്തിന് പ്രത്യേക ശ്രദ്ധ നൽകുക


വാസ്തു ശാസ്ത്ര പ്രകാരം (പണത്തിന് വീടിന്‍റെ  വടക്ക് ദിശ വളരെ ഭാഗ്യമാണ്. അതുകൊണ്ട് ഈ ദിശയിൽ ശുചിത്വത്തിന് പ്രത്യേക ശ്രദ്ധ നൽകേണ്ടത്. വടക്ക് ദിശയിൽ ഇളം നീല നിറത്തിലുള്ള പെയിന്‍റ് ഉപയോഗിക്കുന്നത്  ശുഭകരമായി കണക്കാക്കപ്പെടുന്നു. അഴുക്ക് ഇടുന്ന പാത്രങ്ങള്‍, വാഷിംഗ് മെഷീൻ എന്നിവ അബദ്ധവശാൽ പോലും ഈ ദിശയില്‍ വയ്ക്കരുത്. 


വാട്ടർ ടാങ്കിന്‍റെ സ്ഥാനം മാറ്റുക


സാമ്പത്തിക അഭിവൃദ്ധിയുടെ വരവിനായി, വീടിന്‍റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന വാട്ടർ ടാങ്കിന്‍റെ സ്ഥാനം മാറ്റേണ്ടത് ആവശ്യമാണ്. വാസ്തു ശാസ്ത്ര പ്രകാരം  വീടിന്‍റെ വടക്ക്-കിഴക്ക് അല്ലെങ്കിൽ തെക്ക്-കിഴക്ക് മൂലയിൽ ഒരിക്കലും വാട്ടർ ടാങ്ക് സൂക്ഷിക്കരുത്. ഇങ്ങനെ ചെയ്യുന്നതിലൂടെ വ്യക്തി കടക്കെണിയിൽ അകപ്പെടുന്നു. 



(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.