Lucky Girl Zodiac Sign: ഈ ലോകത്ത് ജനിക്കുന്ന ഓരോ മനുഷ്യരും അവരുടേതായ ഭാഗ്യവുമായാണ് വരുന്നത്.  ചില ആളുകൾ ജനിക്കുമ്പോൾ തന്നെ അത്രയ്ക്കും ഭാഗ്യമുള്ളവരായിരിക്കും അവർ അവർക്കൊപ്പം മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കൂടി ഭാഗ്യം പ്രകാശിപ്പിക്കും. ഹിന്ദുമതത്തിൽ പെൺമക്കളെ ദേവിയുടെ രൂപമായാണ് കണക്കാക്കുന്നത്. പെൺകുട്ടികൾക്ക് അച്ഛനോടായിരിക്കും കൂടുതൽ അടുപ്പം.  ജ്യോതിഷമനുസരിച്ച് ഈ  3 രാശിയിലുള്ള  പെൺകുട്ടികൾ അവരുടെ പിതാവിന് വളരെ ഭാഗ്യമുള്ളവരായിരിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Rahu Ketu Gochar 2023: രാഹു കേതു രാശിമാറ്റം; ഈ 3 രാശിക്കാർ സൂക്ഷിക്കണം! 


മകരം (Capricorn):  മകരത്തിൽ ജനിച്ച പെൺകുട്ടികൾ വീടിന്റെ ഐശ്വര്യമായിരിക്കും.  ഇവർക്ക് അച്ഛനോട് വളരെ ശക്തമായ ബന്ധമുണ്ടായിരിക്കും. ഈ പെൺകുട്ടികൾ കഠിനാധ്വാനികളും സത്യസന്ധരും ദയയുള്ളവരുമായിരിക്കും. ഇവരുടെ ജനനം കൊണ്ടുതന്നെ പിതാവിന്റെ ഭാഗ്യം തെളിഞ്ഞു തുടങ്ങും.


കർക്കിടകം (Cancer):  കർക്കിടകം രാശിയിൽ ജനിക്കുന്ന  പെൺകുട്ടികൾ പിതാവിനും കുടുംബത്തിനും വളരെ ഭാഗ്യവതികളായിരിക്കും. ഈ രാശിയിൽ ജനിക്കുന്ന പെൺകുട്ടികളുടെ ജനനത്തോടെ വീട്ടിൽ സന്തോഷവും ഐശ്വര്യവും വർദ്ധിക്കും.  പിതാവിന് ജോലിയിലും ബിസിനസ്സിലും സ്ഥാനക്കയറ്റം ലഭിക്കും. വരുമാനം കൂടുന്നതിനനുസരിച്ച് വീടിന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും.


Also Read: ശനിയുടെ രാശിമാറ്റത്തിലൂടെ ഈ രാശിക്കാർക്ക് രാജയോഗം, ലഭിക്കും അടിപൊളി നേട്ടങ്ങൾ! 


കന്നി (Virgo): കന്നിരാശിയിൽ ജനിച്ച പെൺകുട്ടികൾ അവരുടെ പിതാവിന്റെ ഭാഗ്യം തെളിയിക്കും.  ഇവരുടെ ജനനത്തോടെ പിതാവിന്  പുരോഗതിയുണ്ടാകും. അദ്ദേഹത്തിന്റെ ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും.  വളരെക്കാലമായി കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ കിട്ടും. ഈ രാശിയിലെ  പെൺകുട്ടികൾ അവരുടെ പിതാവിന്റെയും കുടുംബത്തിന്റെയും പേര് അവരുടെ പ്രവൃത്തികളിലൂടെ പ്രകാശിപ്പിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.