Shukra Rashi Parivartan 2023: വേദ ജ്യോതിഷം അനുസരിച്ച്, ഗ്രഹങ്ങളുടെ രാശിചിഹ്നങ്ങളിലെ മാറ്റം 12 രാശികളിലും വ്യാപകമായ സ്വാധീനം ചെലുത്തുന്നു. ജ്യോതിഷത്തിൽ, ശുക്രൻ ഗ്രഹത്തെ ഐശ്വര്യത്തിന്റെ പ്രതീകമായി കണക്കാക്കുന്നു. സമ്പത്ത്, സന്തോഷം, ആഡംബരം, ഐശ്വര്യം മുതലായവയ്ക്ക് ഇത് കാരണമായി കണക്കാക്കപ്പെടുന്നു. ശുക്രൻ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുമ്പോൾ, അത് ചില രാശികളിൽ അനുകൂല ഫലവും ചില രാശികളിൽ പ്രതികൂല ഫലവും ഉണ്ടാക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ശുക്രൻ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാൻ ഏകദേശം 23 ദിവസമെടുക്കും. ഇപ്പോൾ ഒക്ടോബർ 2 ന് ശുക്രൻ സൂര്യന്റെ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കാൻ പോകുന്നു. ചിങ്ങം രാശിയിലേക്ക് ശുക്രൻ നീങ്ങുന്നതോടെ പല രാശിക്കാരുടെയും ജീവിതത്തിൽ ശുഭകരമായ മാറ്റങ്ങൾ ഉണ്ടാകും. ഈ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...


ഇടവം - ശുക്ര സംക്രമണം ഇടവം രാശിക്കാർക്ക് ശുഭകരമായിരിക്കും. ഈ സമയത്ത് നിങ്ങൾക്ക് സ്ഥലമോ കെട്ടിടമോ വാഹനമോ വാങ്ങാനുള്ള അവസരമുണ്ടാകും. ആവശ്യമുള്ളതെല്ലാം ലഭ്യമാകും. ആരോഗ്യം തൃപ്തികരമായിരിക്കും. ബിസിനസുകാർ ലാഭം ഉണ്ടാക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ആളുകൾക്ക് നല്ല വാർത്തകൾ ലഭിക്കും.


Also Read: Shani Margi 2023: ശനിയുടെ സഞ്ചാരമാറ്റം ഈ രാശിക്കാർക്ക് നൽകും രാജകീയ ജീവിതം!


ചിങ്ങം - ചിങ്ങം രാശിക്കാർക്ക് ശുക്രന്റെ സംക്രമ സമയത്ത് നല്ല വാർത്തകൾ ലഭിച്ചേക്കാം. ഈ സമയത്ത് നിങ്ങളുടെ കരിയറിൽ പുരോഗതി കൈവരിക്കാൻ കഴിയും. വരുമാനം വർധിക്കാനുള്ള സാധ്യതയുണ്ട്. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. വിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കാം. തൊഴിലിൽ പുരോഗതിയുണ്ടാകും. പ്രിയപ്പെട്ടവരുടെ കൂടെയുണ്ടാകും.


തുലാം - തുലാം രാശി ഭരിക്കുന്ന ഗ്രഹം ശുക്രനാണ്. തുലാം രാശിക്കാർക്ക് ശുക്രന്റെ സംക്രമത്തിൽ നിന്ന് ശുഭ ഫലങ്ങൾ ലഭിച്ചേക്കാം. ഈ കാലയളവിൽ നിങ്ങളുടെ വരുമാന സ്രോതസ്സ് വർദ്ധിക്കും. ജോലിയിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. വ്യവസായികൾക്ക് ഇത് നല്ല സമയമായിരിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.