നമ്മുടെയെല്ലാം ശരീരത്തിൽ പല സ്ഥലങ്ങളിലായി മറുകുകൾ കാണപ്പെടാറുണ്ട്. സാമുദ്രികശാസത്രം അനുസരിച്ച്, ഒരു വ്യക്തിയുടെ ശരീരത്തിൽ കാണപ്പെടുന്ന മറുകുകളുടെ സ്ഥാനം അവരുടെ ജീവിത്തിൽ ശുഭമോ അശുഭകരമായതോ ആയ ഫലങ്ങൾ നൽകും. ജ്യോതിഷത്തിന്റെ ഒരു പ്രധാനപ്പെട്ട ഭാ​ഗമായാണ് സാമുദ്രികശാസ്ത്രത്തെയും കണക്കാക്കുന്നത്. കാരണം ഒരു വ്യക്തിയുടെ ഭാ​ഗ്യ നിർഭാ​ഗ്യങ്ങളിൽ ഈ ശാസ്ത്രവും വലിയ പങ്കുവഹിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സാമു​ദ്രികശാസ്ത്രം അനുസരിച്ച് ഒരു വ്യക്തിയുടെ ശരീരപ്രകൃതി വിശകലനം ചെയ്യുന്നതിലൂടെ പല കാര്യങ്ങളും കണ്ടെത്താൻ സാധിക്കും. അത്തരത്തിൽ ഒരു വ്യക്തിയുടെ ശരീരത്തിൽ മറുക് ഏത് ഭാ​ഗത്താണ് എന്നുളളതിനെ ആസ്പ​ദമാക്കി ആ വ്യക്തിയുടെ ഭാവിയിലെ ചില കാര്യങ്ങൾ പ്രവചിക്കാൻ സാധിക്കും. 


ALSO READ: ലക്ഷ്മി ദേവി കോപിച്ചേക്കാം...! ഈ ദിവസം അബദ്ധത്തിൽ പോലും നഖം മുറിക്കരുത്


ഭാവിയിലെ ശുഭസൂചനകൾ നൽകുന്ന മറുകുകൾ ഇവ


1. ഒരു വ്യക്തിയുടെ നെറ്റിയുടെ വലുതുഭാ​ഗത്തായി കറുത്ത നിറത്തിലുള്ള മറുക് ഉണ്ടെങ്കിൽ അത് വളരെ ശുഭകരമായി കണക്കാക്കുന്നു. ഈ വ്യക്തിയുടെ ജീവിതത്തിൽ ഒരിക്കലും സാമ്പത്തികപരമായ പ്രതിസന്ധി നേരിടേണ്ടതായി വരില്ല. മാത്രമല്ല ഇവർ ജീവിത്തിൽ സമ്പാദ്യശീലം ഉള്ളവരും, ധാരളമായി സ്വത്തും പണവും ജീവിത്തിൽ ആസ്തിയായി ഉള്ളവരുമായിരിക്കും. 


2. ഒരു വ്യക്തിയുടെ പൊക്കിളിന് മുകളിലോ, ചുറ്റിലോ മറുകുണ്ടെങ്കിൽ അത് ആ വ്യക്തിയുടെ ജീവിതത്തിൽ ഭാ​ഗ്യം കൊണ്ടുവരുമെന്നാണ് സാമുദ്രികശാസത്രത്തിൽ പറയുന്നത്. ഇത്തരക്കാർക്ക് ജീവിതത്തിൽ ഒരിക്കലും പണത്തിന്റെ കുറവുണ്ടാകില്ല. 


3. ഒരു വ്യക്തിയുടെ നെഞ്ചിന്റെ നടുഭാ​ഗത്തായി മറുകുള്ളവരും ഭാ​ഗ്യവാന്മാരാണ്. ഇവർ സമൂഹത്തിൽ എപ്പോഴും ബഹുമാനിക്കപ്പെടുന്നവരായിരിക്കും. അതുപോലെ ഏതെങ്കിലും ഒരു വ്യക്തിയുടെ കഴുത്തിന് സമീപത്ത് മറുകുണ്ടെങ്കിൽ അതും ശുഭസൂചകമായാണ് കണക്കാക്കുന്നത്. അത്തരമൊരു വ്യക്തിക്ക് ജീവിതത്തിൽ പണത്തിന്റെ കുറവ് അനുഭവിക്കേണ്ടി വരില്ല. 


ഈ മറുക് സന്തോഷത്തിന്റേയും സമൃദ്ധിയുടേയും അടയാളം...‌‌


നിങ്ങളുടെ മൂക്കിന്റെ വലതുഭാ​ഗത്തായി മറുകുണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തികപരമായി വലിയ നേട്ടങ്ങൾ ആയിരിക്കും ഉണ്ടാവുക. ഇവർ ചിലവ് ചുരുക്കി ജീവിക്കുന്നവരായിരിക്കും. സമ്പാദ്യം ദൂർത്തടിച്ച് കളയില്ല. അതിനാൽ തന്നെ സ്വത്തപരമായി നല്ല ആസ്തി ഉള്ളവരായിരിക്കും. പണം അറിഞ്ഞി മാത്രമേ ഇവർ ചിലവാക്കൂ. അതേസമയം ഒരു വ്യക്തിയുടെ കൈപ്പത്തിയിൽ മറുകുണ്ടെങ്കിൽ, അത് സന്തോഷത്തിന്റേയും ഐശ്വര്യത്തിന്റേയും വരവിന്റെ അടയാളമാണ്. ഇടയ്ക്കിടെ പല രീതിയിൽ ഇവരെ ഭാ​ഗ്യത്തിന്റെ ദേവത കടാക്ഷിക്കും. 



(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.