Horoscope Today May 03, 2023:  ഇന്ന്  മെയ് 3, 2023, നമുക്കറിയാം ഓരോ ദിവസവും അതിന്‍റേതായ സാധ്യതകളും ഭാഗ്യങ്ങളും തിരിച്ചടികളും സമ്മാനിക്കും. അതേസമയം, ജാതക പ്രവചനങ്ങൾ, വരാനിരിയ്ക്കുന്ന ഏതെങ്കിലും അപകടങ്ങളുടെ സാധ്യതകൾ ഒഴിവാക്കാനും വ്യക്തികളെ അവരുടെ ദിവസം മുൻകൂട്ടി ആസൂത്രണം ചെയ്യാനും സഹായിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

 Also Read:  Lunar Eclipse 2023: ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം മെയ് 5 ന്, ഈ രാശിക്കാർക്ക് സുവര്‍ണ്ണകാലം, കരിയറിൽ വിജയം 


നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയായിരിക്കുമെന്ന് അറിയാൻ ആകാംക്ഷയുണ്ടോ? നിങ്ങള്‍ക്ക് ഇന്ന് സാമ്പത്തിക നേട്ടം ഉണ്ടാകുമോ? നിങ്ങളുടെ സ്വപ്ന ഭവനം വാങ്ങാൻ കഴിയുമോ? മൊത്തത്തില്‍ ഇന്ന് നല്ല ദിവസമായിരിക്കുമോ? നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഇവിടെ ലഭിക്കും...  


Also Read:  Surya Gochar 2023: ശുക്രന്‍റെ രാശിയില്‍ സൂര്യന്‍റെ  സംക്രമണം ഈ 3 രാശിക്കാരുടെ മേല്‍ സമ്പത്ത് വര്‍ഷിക്കും!! 


മേടം (ARIES Daily Horoscope)
 
മേടം രാശിക്കാര്‍ ഒരു ബാങ്കിൽ നിന്നോ വ്യക്തിയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ലോൺ എടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇന്ന് അത് ഒഴിവാക്കാം. കാവം രണം അത് തിരിച്ചടയ്ക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് നേരിടും. ഇന്ന്  ഏതെങ്കിലും ശുഭകരമായ പരിപാടിക്ക് പോകാം. നിങ്ങളുടെ ജീവിത പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് മികച്ച പിന്തുണ ലഭിക്കും,ബഹുമാനം വര്‍ദ്ധിക്കും. 


ഭാഗ്യ സംഖ്യ: 10 ,  ഭാഗ്യ നിറം: ചുവപ്പ്


ഇടവം രാശി (TAURUS Daily Horoscope)


ഇടവം രാശിക്കാര്‍ക്ക് ഇന്ന്  കൂടുതൽ തിരക്കു പിടിച്ച ദിവസമായിരിയ്ക്കും  ബിസിനസ്സ് വര്‍ദ്ധിക്കാന്‍ പുതിയ നടപടികള്‍  സ്വീകരിയ്ക്കും.  ഏറെ നാളായി മുടങ്ങിക്കിടന്ന നിങ്ങളുടെ ജോലികൾ ഇന്ന് പൂർത്തീകരിക്കാനാകും. ഇന്ന് ചെയ്യുന്ന കാര്യങ്ങള്‍ ഭാവിയിൽ വളരെയധികം പ്രയോജനം ചെയ്യും.


ഭാഗ്യ നമ്പർ: 08,  ഭാഗ്യ നിറം: നീല


മിഥുനം (GEMINI Daily Horoscope)
 
മിഥുനം രാശിക്കാര്‍ അമിതാവേശം ഒഴിവാക്കണം, അല്ലെങ്കിൽ അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ കുഴപ്പത്തിലാക്കും.  നിങ്ങളുടെ സന്താനം സന്തോഷ വാര്‍ത്ത നല്‍കും. നിങ്ങളുടെ കുടുംബത്തിലെ പ്രായമായ അംഗങ്ങളുമായി സമയം ചിലവഴിയ്ക്കുക. സഹോദരന്‍റെ ആരോഗ്യത്തെക്കുറിച്ച്  ആശങ്കാകുലരായിരിക്കാം.


ഭാഗ്യ നമ്പർ: 06,  ഭാഗ്യ നിറം: പച്ച


 കര്‍ക്കിടകം (CANCER Daily Horoscope)


കർക്കടകം രാശിക്കാര്‍ക്ക്  തൊഴിൽ മേഖലയിൽ നടത്തിയ കഠിനാധ്വാനത്തിന്‍റെ നേട്ടങ്ങൾ  ലഭിക്കും. നിങ്ങളുടെ ശത്രുക്കൾ അസ്വസ്ഥരായിരിക്കും. വിദ്യാർത്ഥികൾക്ക് അവരുടെ അധ്യാപകരിൽ നിന്ന് മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കും. മാതൃ പക്ഷത്തു നിന്ന് സ്നേഹം ലഭിക്കാൻ സാധ്യതയുണ്ട്. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം


ഭാഗ്യ നമ്പർ: 04,  ഭാഗ്യ നിറം: ഓറഞ്ച്


ചിങ്ങം  (LEO Daily Horoscope )


 ഈ രാശിക്കാര്‍ ഇന്ന് വാക്കുതർക്കത്തില്‍ ഏര്‍പ്പെടാം. അതിനാൽ സംസാരിക്കുമ്പോൾ നിങ്ങൾ ശാന്തത പാലിക്കണം, അല്ലാത്തപക്ഷം നിങ്ങളുടെ ബന്ധത്തിൽ ഉലച്ചില്‍ ഉണ്ടാകാം. നിങ്ങളുടെ സുഹൃത്തിനെ സഹായിക്കേണ്ടി വരും. എന്തെങ്കിലും തർക്കം ഉണ്ടായാൽ ഇന്ന് അവസാനിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് നിങ്ങൾ അൽപ്പം ആശങ്കാകുലരായി കാണപ്പെടും.


ഭാഗ്യ സംഖ്യ: 02, ഭാഗ്യ നിറം: വെള്ള


കന്നി (VIRGO Daily Horoscope) 


എന്തെങ്കിലും നിയമപരമായ തർക്കങ്ങൾ നടക്കുന്നുണ്ടെങ്കിൽ, അത് ഇന്ന് അവസാനിച്ചേക്കാം. സാമൂഹികവും മതപരവുമായ പ്രവർത്തനങ്ങളിലുള്ള നിങ്ങളുടെ താൽപര്യം ഇന്ന് വർദ്ധിക്കും.   നിങ്ങളുടെ ബിസിനസ്സിനായി നിങ്ങൾ ചില യാത്രകൾ നടത്തേണ്ടിവരും, അത് നിങ്ങൾക്ക് പ്രയോജനകരമാകും.  ജോലിസ്ഥലത്ത് നിങ്ങളുടെ ശത്രുക്കളെ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്, കാരണം അവർ നിങ്ങൾക്കെതിരെ ഒരു വലിയ ഗൂഢാലോചന നടത്തിയേക്കാം.  


ഭാഗ്യ സംഖ്യ: 2, ഭാഗ്യ നിറം: കറുപ്പ്


തുലാം (LIBRA Daily Horoscope) 


തുലാം രാശിക്കാര്‍ക്ക് ഇന്ന് അനുകൂല ദിവസമാണ്. നിങ്ങളുടെ കുടുംബത്തിൽ ഒരു വിവാഹ ചടങ്ങ് ഉണ്ടായേക്കാം, ജോലിക്ക് ശ്രമിക്കുന്നവർക്ക് ഇന്ന് വിജയം ലഭിക്കും.  ഇന്ന് ജീവിതപങ്കാളിയുമായി ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം.  നിക്ഷേപങ്ങള്‍ക്ക് നല്ല ദിവസമാണ് ഇന്ന്. 


 ഭാഗ്യ നമ്പർ: 01, ഭാഗ്യ നിറം: മഞ്ഞ


വൃശ്ചികം (SCORPIO Daily Horoscope)
 
 നിങ്ങളുടെ മനസ്സ് ചില ചിന്തകളാല്‍ അസ്വസ്ഥമാകും, ബിസിനസ്സിനുവേണ്ടി ചെയ്യുന്ന ജോലികൾ പരാജയപ്പെടാം. ജോലിയുള്ള ആളുകൾക്ക് പ്രമോഷൻ ലഭിക്കുന്നതിന് ധാരാളം അവസരങ്ങളുണ്ട്. 


ഭാഗ്യ സംഖ്യ: 03, ഭാഗ്യ നിറം: പർപ്പിൾ
 
ധനു (SAGITTARIUS Daily Horoscope) 
 
 ഇന്ന് അറിവിന്‍റെയും ദാനത്തിന്‍റെയും ദിവസമാണ്. നിങ്ങൾക്ക് ചില വാണിജ്യ ജോലികളിലും പങ്കെടുക്കാം. സാമ്പത്തിക സ്ഥിതി ശക്തമാകും. ഇന്ന് അലസത ഉപേക്ഷിച്ച് മുന്നോട്ട് പോകണം, അപ്പോൾ മാത്രമേ നിങ്ങളുടെ ജോലിയിൽ വിജയം കാണൂ. ആരോഗ്യം: മോശമാകാന്‍ സാധ്യത. 


ഭാഗ്യ സംഖ്യ: 05, ഭാഗ്യ നിറം: വെള്ളി


മകരം (CAPRICORN Daily Horoscope) 


മകരം രാശിക്കാര്‍ക്ക് ഇന്ന് ചില ചെലവുകൾ നേരിടേണ്ടിവരും.  അത് നിങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി പോലും നിങ്ങൾ വഹിക്കേണ്ടിവരും.  മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും. നിങ്ങൾക്ക് എന്തെങ്കിലും പുതിയ ജോലിയിൽ നിക്ഷേപിക്കേണ്ടി വന്നാൽ, തീർച്ചയായും അത് ചെയ്യുക, കാരണം അത് ഭാവിയിൽ ഗുണം ചെയ്യും. പിതാവിന്‍റെ ഉപദേശപ്രകാരം ചെയ്യുന്ന ജോലികളിൽ വിജയം കൈവരിക്കാൻ കഴിയും.


ഭാഗ്യ നമ്പർ: 07,  ഭാഗ്യ നിറം: ബ്രൗൺ


കുംഭം,  (AQUARIUS Daily Horoscope)
 
നിങ്ങളുടെ മനസ്സും വിവേചനാധികാരവും ഉപയോഗിച്ച് പുതിയ കണ്ടെത്തലുകൾക്കായി  സമയം ചെലവഴിക്കും.  നിങ്ങളുടെ പരിമിതമായ ആവശ്യങ്ങൾക്കനുസരിച്ച് മാത്രം പണം ചെലവഴിക്കുക, അല്ലാത്തപക്ഷം, നിങ്ങളുടെ സാമ്പത്തിക സ്ഥിതി കുഴപ്പത്തിലായേക്കാം.   ഇന്ന് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കേണ്ടതുണ്ട്.


ഭാഗ്യ നമ്പർ: 09,  ഭാഗ്യ നിറം: ചാരനിറം
 
മീനം (PISCES Daily Horoscope) 
 
മീനം രാശിക്കാര്‍ നേരിടുന്ന തര്‍ക്കം ഇന്ന് അവസാനിക്കും. കുടുംബാംഗങ്ങളെല്ലാം സന്തുഷ്ടരായിരിക്കും.
 നിങ്ങളുടെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം നർമ്മത്തിൽ നിങ്ങൾ സമയം  ചെലവഴിക്കും.  


ഭാഗ്യ സംഖ്യ: 11,  ഭാഗ്യ നിറം: പിങ്ക്



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.