സെപ്തംബർ 4 ന് ശുക്രൻ കർക്കടക രാശിയിൽ സഞ്ചരിക്കും അപ്പോഴേക്കും വ്യാഴം മേടം രാശിയിൽ തിരിയും. സെപ്റ്റംബർ 16 ന്, ബുധൻ ചിങ്ങത്തിൽ എത്തും, തുടർന്ന് സെപ്റ്റംബർ 17-ന് കന്നിരാശിയിൽ സൂര്യന്റെ സംക്രമണം നടക്കും. സെപ്റ്റംബർ 24 ന് ചൊവ്വ കന്നിരാശിയിൽ അസ്തമിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ഗ്രഹമാറ്റങ്ങൾ എല്ലാ രാശിചിഹ്നങ്ങളിലും സ്വാധീനം ചെലുത്തും, എന്നാൽ ചിലർക്കിത് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ അനുകൂലമായിരിക്കും. ധനു, കർക്കടകം, മിഥുനം, തുലാം രാശിക്കാർക്കാണ് കൂടുതൽ പ്രയോജനം പ്രതീക്ഷിക്കുന്നത്. 
ഓരോ രാശിചിഹ്നത്തിനും ജ്യോതിഷ പ്രവചനങ്ങൾ എന്താണ് പറയുന്നതെന്ന് നമുക്ക് സൂക്ഷ്മമായി പരിശോധിക്കാം:


ഇടവം


ഈ രാശിയിൽ ജനിച്ച ആളുകൾക്ക് ഭൗതിക സൗകര്യങ്ങളും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിക്കാം. കുടുംബത്തിൽ നിന്നുള്ള നല്ല വാർത്തകളും !


ധനു


ബുധ സംക്രമം ധനു രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും.  മതപരമായ പ്രവർത്തനങ്ങളിൽ നിങ്ങളുടെ താൽപ്പര്യം വർധിക്കും. ജോലിയുള്ളവർക്കും വിവാഹിതർക്കും അനുകൂലമായ സമയം പ്രതീക്ഷിക്കാം.


കർക്കടകം


കർക്കടക രാശിക്കാർക്ക് ചില അനുകൂല സാഹചര്യങ്ങളുണ്ടാവും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങളും സാമ്പത്തിക കാര്യങ്ങളിൽ മൊത്തത്തിലുള്ള പുരോഗതിയും ലഭിച്ചേക്കാം.


വൃശ്ചികം


വൃശ്ചിക രാശിക്കാർക്ക് ഗ്രഹമാറ്റം ഗുണകരമായ ഫലങ്ങളും ഭാഗ്യവും നൽകും. മുടങ്ങിക്കിടക്കുന്ന ജോലികൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും, വിദ്യാർത്ഥികൾക്ക് ശുഭകരമായിരിക്കാം.


മിഥുനം


ശുക്രന്റെ മാറ്റം മിഥുന രാശിക്കാർക്ക് അനുകൂലമായിരിക്കും. ഇത് അവരുടെ സാമ്പത്തിക സ്ഥിതിയിൽ പുരോഗതി കൈവരിക്കും. ഉദ്യമങ്ങളിൽ വിജയം, പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിക്കാം.


തുലാം


തുലാം രാശിക്കാർക്ക് വിജയം, ലാഭം, നല്ല ഫലങ്ങൾ എന്നിവ നിങ്ങളെ കാത്തിരിക്കുന്നു. പുതിയ ഓർഡറുകളും അധിക വരുമാന സ്രോതസ്സുകളും ലഭിക്കാൻ സാധ്യതയുള്ളതിനാൽ ബിസിനസുകാർക്ക് മികച്ച സമയമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.