ചന്ദ്രഗ്രഹണം തീയതിയും സമയവും: ഈ വർഷത്തിലെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണം ഒക്ടോബർ 28 അർദ്ധരാത്രിയിൽ സംഭവിക്കാൻ പോകുകയാണ്. ഒക്ടോബർ 29 ന് പുലർച്ചെ 01:05 ന് ആരംഭിച്ച് പുലർച്ചെ 02:24 ന് അവസാനിക്കും. ഈ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകും എന്നതാണ് പ്രത്യേകത.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏതൊക്കെ രാജ്യങ്ങളിൽ ചന്ദ്രഗ്രഹണം ദൃശ്യമാകും: ഇന്ത്യ, യൂറോപ്പ്, ഏഷ്യ, ഓസ്‌ട്രേലിയ, ആഫ്രിക്ക, വടക്കേ അമേരിക്ക, വടക്ക്, കിഴക്കൻ തെക്കേ അമേരിക്ക, ഇന്ത്യൻ മഹാസമുദ്രം, അന്റാർട്ടിക്ക, അറ്റ്ലാന്റിക് സമുദ്രം എന്നിവിടങ്ങളിലും ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണം ദൃശ്യമാകും.


ചന്ദ്രഗ്രഹണത്തിന്റെ സൂതകകാലം: ഗ്രഹണത്തിന് മുൻപ് ഏകദേശം 9 മണിക്കൂർ മുൻപാണ് സൂതകകാലം ആരംഭിക്കുന്നത്. ഇന്ത്യയിൽ ചന്ദ്ര​ഗ്രഹണം ദൃശ്യമാകും എന്നതിനാൽ ഈ ഗ്രഹണത്തിന്റെ സൂതകകാലം തുടങ്ങുന്നത് ഒക്ടോബർ 28 വൈകുന്നേരം 04:05 മുതലാണ്.


Also Read:  Hanuman Favourite Zodiacs: ഹനുമത് കൃപയാൽ ഇന്ന് ഈ രാശികളുടെ ഭാഗ്യം തെളിയും, നിങ്ങളും ഉണ്ടോ?


ഏതൊക്കെ രാശികളെ ബാധിക്കും: ജ്യോതിഷികളുടെ അഭിപ്രായത്തിൽ, ഈ വർഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം മേടം രാശി, അശ്വതി നക്ഷത്രം എന്നിവയിൽ സംഭവിക്കുന്നു. മേടം, ഇടവം, കന്നി, മകരം രാശിക്കാർ ഗ്രഹണ കാലത്ത് ജാഗ്രത പാലിക്കുന്നത് നല്ലതാണ്. മിഥുനം, കർക്കടകം, വൃശ്ചികം, കുംഭം എന്നീ രാശിക്കാർക്ക് ഈ ഗ്രഹണത്തിൽ നിന്ന് ശുഭകരമായ ഫലങ്ങൾ ലഭിക്കും.


ചന്ദ്രഗ്രഹണത്തിലെ സൂതകകാലത്തിലെ നിയമങ്ങൾ


1. ഗ്രഹണ സമയത്തും സൂതക കാലത്തും ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കണം. അല്ലാത്തപക്ഷം ഇത് കുഞ്ഞിനെ പ്രതികൂലമായി ബാധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ കാലയളവിൽ, ഗർഭിണികൾ മൂർച്ചയുള്ളതോ കൂർത്തതോ ആയ വസ്തുക്കൾ ഉപയോഗിക്കരുത്.
2. ഗ്രഹണ സമയത്തും സൂതക കാലത്തും പാൽ, തൈര്, വെള്ളം മുതലായ ഭക്ഷണങ്ങൾ കഴിക്കരുത്.
3. ഗ്രഹണ സമയത്തും സൂതക കാലത്തും ആരാധന നിഷിദ്ധമാണ്.
4. തുളസിയില പറിക്കരുത്.
5. ശുഭകരമായ ഒരു ജോലിയും ആരംഭിക്കരുത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.