Lunar Eclipse 2023: ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം മെയ് 5 ന് സംഭവിച്ചു, അതിനുശേഷം ഈ വർഷത്തെ രണ്ടാമത്തേയും അവസാനയും  സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ഇനിയും സംഭവിക്കാനിരിക്കുന്നതേയുള്ളൂ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജ്യോതിശാസ്ത്ര വിദഗ്ധര്‍ പറയുന്നതനുസരിച്ച് 2023 -ൽ 4 ഗ്രഹണങ്ങളാണ് സംഭവിക്കുക, 2 സൂര്യഗ്രഹണവും 2 ചന്ദ്രഗ്രഹണവും. അതില്‍ ഒരു സൂര്യഗ്രഹണവും ഒരു ചന്ദ്രഗ്രഹണവുമാണ് ഇതുവരെ സംഭവിച്ചത്.  ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ഏപ്രിൽ 20-നും ആദ്യത്തെ ചന്ദ്രഗ്രഹണം മെയ് 5-ന് വെള്ളിയാഴ്‌ച വൈശാഖ പൂർണിമ ദിനത്തിലും സംഭവിച്ചു. ഇതുവരെ നടന്ന രണ്ട് ഗ്രഹണങ്ങളും ഇന്ത്യയിൽ ദൃശ്യമായിരുന്നില്ല, അതിനാൽ അവയുടെ സൂതക് കാലഘട്ടവും പരിഗണിക്കപ്പെട്ടില്ല. 


Also Read:  Tricks for Success: രാവിലെ ഉണരുമ്പോള്‍ ഇക്കാര്യങ്ങള്‍ ചെയ്യുക, വിജയം നിങ്ങളുടെ കാല്‍ ചുവട്ടില്‍...!! 
 
ഇനി അടുത്ത സൂര്യഗ്രഹണത്തിന്‍റെയും ചന്ദ്രഗ്രഹണത്തിന്‍റെയും ഊഴമാണ്.  ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം  ഒക്ടോബര്‍ 14ന് സംഭവിക്കും. അതേമാസം 29 നാണ് രണ്ടാമത്തെ ചന്ദ്രഗ്രഹണം സംഭവിക്കുക. ഈ വര്‍ഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകും. അത് ആളുകളില്‍ വലിയ സ്വാധീനം ചെലുത്തും. . 


ചന്ദ്രഗ്രഹണം എങ്ങനെ അനുഭവപ്പെടുന്നു? 


ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഭൂമി സൂര്യനെ വലംവയ്ക്കുന്നു. ചന്ദ്രൻ ഭൂമിയെ ചുറ്റുന്നു. ചില അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ ഭൂമിയും സൂര്യനും ചന്ദ്രനും നേർരേഖയിൽ വരികയും സൂര്യപ്രകാശത്തിന് ചന്ദ്രനിലേക്ക് എത്താൻ കഴിയാതെ വരികയും ചെയ്യുന്നു. സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക.
 
Second Lunar Eclipse 2023: ഈ വര്‍ഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം എന്നാണ് സംഭവിക്കുക?  
 
ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം ഒക്ടോബർ 29 ഞായറാഴ്ച സംഭവിക്കും. ജ്യോതിഷം പറയുന്നതനുസരിച്ച് ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണം ഏറെ സവിശേഷമായിരിക്കും, ഇത് ഇന്ത്യയിൽ ദൃശ്യമാകും എന്നത് കൂടാതെ, ഈ ചന്ദ്രഗ്രഹണത്തിന്‍റെ സൂതക് കാലവും സാധുവായിരിക്കും. 


ഈ വര്‍ഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം ഇന്ത്യയിൽ ഒക്ടോബർ 29 ന് അർദ്ധരാത്രി 01:06 ന് ആരംഭിച്ച് 02:22 ന് അവസാനിക്കും. ഇന്ത്യയിൽ ഈ ചന്ദ്രഗ്രഹണത്തിന്‍റെ ആകെ ദൈർഘ്യം 1 മണിക്കൂർ 16 മിനിറ്റ് ആയിരിക്കും.


2023 ചന്ദ്രഗ്രഹണത്തിന്‍റെ സുതക് കാലഘട്ടം


ഒക്ടോബർ 29 ന് നടക്കുന്ന ചന്ദ്രഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകും, അതിന്‍റെ സൂതക് കാലഘട്ടവും നിലനില്‍ക്കും. ജ്യോതിഷികൾ പറയുന്നതനുസരിച്ച്, ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണം മേടം,  അശ്വിനി നക്ഷത്രം എന്നിവയിൽ സംഭവിക്കും. അതിനാല്‍ ഈ ഗ്രഹണത്തിന്‍റെ ശുഭ അശുഭ ഫലങ്ങള്‍ ഈ രാഷിക്കാരില്‍ കൂടുതല്‍ പ്രകടമാവും. 


ചന്ദ്രഗ്രഹണത്തിന്‍റെ സൂതക് കാലഘട്ടത്തിൽ, ആരാധന, പൂജ  ഉൾപ്പെടെയുള്ള  മംഗളകരമായ പ്രവർത്തനങ്ങള്‍ നിരോധിക്കും. ക്ഷേത്രങ്ങളില്‍ പൂജകള്‍ നടക്കില്ല, 


ചന്ദ്രഗ്രഹണം കഴിഞ്ഞതിന് ശേഷം കുളിച്ച് മാത്രമേ പൂജകള്‍ ആരംഭിക്കാവൂ. ചന്ദ്രഗ്രഹണത്തിന്‍റെ സൂതകം 9 മണിക്കൂർ മുമ്പ് ആരംഭിക്കുന്നു. ചന്ദ്രഗ്രഹണത്തിന്‍റെ അശുഭഫലം ഒഴിവാക്കാൻ, ഈ സമയത്ത് പുറത്തിറങ്ങരുത്, ഈശ്വരനെ സ്മരിക്കുക, ഗ്രഹണ സമയത്ത് ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുക. ചന്ദ്രഗ്രഹണത്തിന് ശേഷം കുളിക്കാൻ ശ്രദ്ധിക്കുക. 



(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)



 ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.